അഭയകിരണം

അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന 'അഭയകിരണം' പദ്ധതി 2017-18 വര്‍ഷം മുതല്‍ സംസ്ഥാനത്ത്  നടപ്പിലാക്കി വരുന്നു.  സ്വന്തമായി  താമസിക്കുന്നതിന്  ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ  ആശ്രയത്തില്‍ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവരാണ് ഈ പദ്ധതിയുടെ  ഗുണഭോക്താക്കള്‍ ഈ പദ്ധതി പ്രകാരം  സാധുക്കളായ വിധവകള്‍ക്ക് അഭയ സ്ഥാനം നല്‍കുന്ന ബന്ധുവിന്  പ്രതിമാസം 1000 രൂപ അനുവദിക്കുന്നു.  

അര്‍ഹതാ മാനദണ്ഡവും അപേക്ഷിക്കേണ്ട രീതിയും

1. അപേക്ഷിക്കേണ്ട വിധം 

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

പൊതുജന പദ്ധതികള്‍- അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജില്‍ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.  

പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും.  അതിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  

യുസര്‍ മാന്വല്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്

2. സംരക്ഷിക്കപ്പെടുന്ന വിധവകള്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായിരിക്കണം (വയസ്സ് തെളിയിക്കുന്നതിനായി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് അപ് ലോഡ് ചെയ്യണം)

3. വിധവകളുടെ വാര്‍ഷിക  വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.വില്ലേജ് ഓഫീസറില്‍ നിന്നും  വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം മുന്‍ഗണനാ വിഭാഗം/ബി.പി.എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് അപ് ലോഡ് ചെയ്യണം

4. വിധവകള്‍ സര്‍വ്വീസ് പെന്‍ഷന്‍ /കുടുംബ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരാകരുത്.

5. വിധവകള്‍ക്ക് പ്രായ പൂര്‍ത്തിയായ മക്കള്‍ ഉണ്ടാകാന്‍ പാടില്ല.

6. വിധവയെ സംരക്ഷിക്കുന്ന  അപേക്ഷകര്‍ ക്ഷേമ പെന്‍ഷനുകളോ  സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത് (ഉദാ: ആശ്വാസകിരണം, സമാശ്വാസം തുടങ്ങിയവ)

7. ടിയാന്‍ ബന്ധുവിന്റെ  പരിചരണത്തില്‍ കഴിയുന്ന വ്യക്തിയാണെന്നും  വിധവയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധി /വില്ലേജ് ഓഫീസര്‍    നല്‍കിയിരിക്കണം. ഈ സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണം 

         8. താമസിക്കുന്നതിന്  സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഉള്ള 

         വിധവകള്‍  ആയിരിക്കരുത്.

9. ഏതെങ്കിലും  സ്ഥാപനത്തില്‍ താമസക്കാരിയായി  കഴിയുന്ന വിധവകള്‍ ഈ ധനസഹായത്തിന് അര്‍ഹരല്ല.

 

2020-2021 സാമ്പത്തിക വര്‍ഷത്തില്‍ അഭയ കിരണം പദ്ധതി പ്രകാരം 3502000/- രൂപ ചിലവഴിച്ചിട്ടുണ്ട്.  2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1,17,00,000 രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.