സ്വധര്‍ ഗ്രഹ് പദ്ധതി
ദുഷ്കരമായ സാഹചര്യങ്ങളിലും വിവിധ ജീവിത പ്രതിസന്ധികളിലും ചൂഷണത്തിനു വിധേയമാകുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും താത്ക്കാലിക താമസ സൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നല്കി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്വധാര്ഗ്രഹ് പദ്ധതി വകുപ്പ് മുഖേന നടപ്പാക്കുന്നു. സംസ്ഥാനത്ത് 4 ജില്ലകളിലായുള്ള 7 NGO സ്ഥാപനങ്ങള്‍ മുഖേനയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കേരള സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാണ് ഈ സ്ഥാപനങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 60:40 എന്ന കേന്ദ്ര സംസ്ഥാന ആനുപാതത്തിലാണ് ഈ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കുന്നത്.