വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം

വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം സംസ്ഥാനത്ത് ആരംഭിക്കുന്നത് 1983-84 കാലഘട്ടത്തിലാണ്. സ്വയം തൊഴില്‍/വേതന/പ്രത്യക്ഷ തൊഴിലുകള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ പ്ലസ് ടു തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്. 2020-21-ല്‍ 389 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്ക്കൂളുകളിലായി സംസ്ഥാനത്ത് 1,101 ബാച്ചുകളുണ്ട്. ഇതില്‍ 261 സ്ക്കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും 128 എണ്ണം എയ്ഡഡ് മേഖലയിലുമാണ്. 52 എണ്ണത്തോടെ ഏറ്റവും കൂടുതല്‍ വി.എച്ച്.എസ്. കള്‍ ഉള്ള ജില്ല കൊല്ലവും, തൊട്ടടുത്ത് 41 എണ്ണത്തോടെ തിരുവനന്തപുരവുമാണ്.


വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകളുടേയും കോഴ്സുകളുടേയും ജില്ല തിരിച്ചുള്ള കണക്ക് 2019-20
ക്രമ നം. ജില്ല സ്കൂളുകളുടെ എണ്ണം കോഴ്സുകളുടെ എണ്ണം
    സര്‍ക്കാര്‍ എയ്ഡഡ് ആകെ സര്‍ക്കാര്‍ എയ്ഡഡ് ആകെ
1 2 3 4 5 6 7 8
1 തിരുവനന്തപുരം 30 11 41 75 37 112
2 കൊല്ലം 20 32 52 52 109 161
3 ആലപ്പുഴ 14 7 21 35 21 56
4 പത്തനംതിട്ട 10 17 27 26 51 77
5 കോട്ടയം 21 10 31 49 26 75
6 എറണാകുളം 22 12 34 54 39 93
7 ഇടുക്കി 11 5 16 31 15 46
8 തൃശ്ശൂര്‍ 26 10 36 64 32 96
9 പാലക്കാട് 18 7 25 49 20 69
10 മലപ്പുറം 24 3 27 86 7 93
11 കോഴിക്കോട് 20 8 28 64 23 87
12 വയനാട് 8 2 10 22 5 27
13 കണ്ണൂര്‍ 18 1 19 54 2 56
14 കാസറഗോഡ് 19 3 22 45 8 53
  ആകെ 261 128 389 706 395 1101
ഉറവിടം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ്
  •  

മാര്‍ച്ച് 2020 ലെ വി.എച്ച്.എസ്.ഇ പരീക്ഷയിൽ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയത് 76.06 ശതമാനമാണ്.


വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷയെഴുതുകയും വിജയിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 2011 മുതല്‍ 2020 വരെ
പരീക്ഷ നടത്തിയ വര്‍ഷം പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം പാസ്സായകുട്ടികളുടെ എണ്ണം
ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ആകെ ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ ആകെ
1 2 3 4 5 6 7
2011 മാര്‍ച്ച് 13936 13775 27711 9642 11768 21410
2011 സേ 3073 1212 4285 974 480 1454
2012 മാര്‍ച്ച് 13567 13185 26752 11985 12572 24557
2012 സേ 2082 632 2714 676 143 819
2013 മാര്‍ച്ച് 12580 13674 26254 11890 11823 23713
2013 സേ 2290 766 3056 446 176 622
2014 മാര്‍ച്ച് 14172 12653 26825 12106 11812 23918
2014 സേ 3928 2198 6126 914 987 1901
2015 മാര്‍ച്ച് 14628 13074 27702 11112 11234 22346
2015 സേ 2963 1625 4588 1028 804 1832
2016 മാര്‍ച്ച് 16401 13202 29603 10860 11319 22179
2016 സേ 3721 1212 4933 858 407 1265
2017 മാര്‍ച്ച് 16154 13273 29427 12105 11878 23983
2017 സേ 3186 1043 4229 218 74 292
2018 മാര്‍ച്ച് 16065 13109 29174 11971 11476 23447
2018 സേ 3387 1315 4702 586 320 906
2019 മാര്‍ച്ച് 16261 12310 28571 11980 10901 22881
2019 സേ 3267 1057 4324 365 129 494
2020 മാര്‍ച്ച് 13805 10042 23847 9529 8608 18137
ഉറവിടം: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ്

 

References

References

Directorate of  higher education