പ്രജനന ആരോഗ്യം

പ്രത്യുൽപാദന പ്രായപരിധി സാധാരണയായി 15നും 49നും ഇടയിലായിട്ടാണ് കണക്കാക്കുന്നത്. ഈ കാലയളവിൽ സ്ത്രീകൾക്ക്  ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായിട്ടുണ്ട്. പ്രജനന കാലയളവിൽ  സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വളരെ കൂടുതൽ ആയി കാണപ്പെടുന്നു. പ്രത്യുത്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട അവയവങ്ങളും അതിൻ്റെ പ്രവർത്തനങ്ങളും പ്രക്രിയകളുമായി പ്രത്യുൽപാദന ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ആളുകൾക്ക് സംതൃപ്‌തവും സുരക്ഷിതവുമായ ലൈംഗിക ജീവിതം നയിക്കാനും, പ്രത്യുൽപാദനത്തെക്കുറിച്ച്  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ഇതോടൊപ്പം  പുരുഷന്മാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾ‌ അറിയിക്കുകയും, സുരക്ഷിതവും ഫലപ്രദവും താങ്ങാവുന്നതും സ്വീകാര്യവുമായ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. ചുരുക്കത്തിൽ, ഈ കാലയളവിലെ ആരോഗ്യപ്രശ്നങ്ങളിൽ  ഗർഭാവസ്ഥയിലുള്ള ആരോഗ്യം, പ്രസവം, പ്രസവാനന്തര ആരോഗ്യം, ആർത്തവവിരാമം, കുടുംബാസൂത്രണം എന്നിവ ഉൾപ്പെടുന്നു .

വിവാഹപ്രായവും  പ്രജനന ആരോഗ്യവും
 
ഒരു സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റൊരു പ്രധാന ഘടകം  വിവാഹ പ്രായമാണ്. ജനസംഖ്യാശാസ്‌ത്രത്തിൽ, സ്ത്രീയുടെ  പ്രത്യുല്പാദനത്തെയും പ്രത്യുല്പാദന പ്രവണതയെയും സ്വാധീനിക്കുന്നതിൽ വിവാഹപ്രായത്തിനു പ്രബലമായ  സ്ഥാനമുണ്ട്. വിവാഹപ്രായം നീട്ടുന്നത്  പെൺകുട്ടികളെയും ആൺകുട്ടികളെയും മാനസികമായും വൈകാരികമായും പക്വത പ്രാപിക്കാൻ സഹായിക്കുന്നു. ദേശീയ  ജനസംഖ്യ നയം (2000) പറയുന്നത്, ഈ രാജ്യത്ത് 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിവാഹം (പെൺകുട്ടികളുടെ വിവാഹത്തിന് നിയമപരമായ മിനിമം പ്രായം) 2010 ഓടെ നിഷ്ഫലമാക്കണമെന്നും വിവാഹങ്ങൾ നടക്കേണ്ടത് “20 വയസ്സ് തികഞ്ഞതിനുശേഷം മാത്രം”എന്നുമാണ്. 