ആർത്തവം
ആർത്തവം ഒരു ശരീരശാസ്ത്രപരമായ പ്രക്രിയയാണ്. ഇത് പ്രത്യുൽപാദനത്തിനുള്ള കഴിവുമായി ബന്ധപ്പെട്ടിരിക്കുന്നു. “മെൻസ്ട്രേഷൻ” എന്ന പേര് ഗ്രീക്ക് വാക്കായ “മെനെ” എന്നതിൽ നിന്നാണ് ഉണ്ടായത്. ചന്ദ്രൻ എന്നർത്ഥം വരുന്ന വാക്കാണിത്. ആർത്തവചക്രം ഏകദേശം 28 ദിവസം നീണ്ടുനിൽക്കും എന്നതുകൊണ്ട് ചന്ദ്രമാസത്തെ പരാമർശിക്കുന്നതിനായാണിത് ഉപയോഗിച്ചത്. ആർത്തവത്തിൻ്റെ ആരംഭം ഒരു യുവതിയുടെ ജീവിതത്തിലെ ഒരു സവിശേഷ ഘട്ടമാണ്. ആർത്തവത്തെക്കുറിച്ച് എല്ലായിപ്പോഴും ലോകമെമ്പാടും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇക്കാലത്ത്, ആർത്തവത്തെക്കുറിച്ച് ചില തുറന്ന നിലപാടുകളുണ്ട്. എന്നാൽ മനോഭാവത്തിലെ വ്യത്യാസങ്ങൾ ഓരോ ആളുകളിലും വ്യത്യസ്ത രീതിയിലാണ് ഇപ്പോഴും നിലനിൽക്കുന്നത്. (28) രാജ്യങ്ങൾ, സംസ്കാരങ്ങൾ, മതങ്ങൾ, വംശീയ ഗ്രൂപ്പുകൾ എന്നിവയിലും ഇതിനു വ്യത്യാസമുണ്ട്. അവികസിത രാജ്യങ്ങളിൽ, സ്ത്രീകളും പെൺകുട്ടികളും ആർത്തവ സമയത്ത് യാത്രചെയ്യുന്നതിലും പൊതുവിടങ്ങളിൽ പെരുമാറുന്നതിലും നിയന്ത്രണങ്ങൾ ഉണ്ട്. ലോകത്തിൻ്റെ പല ഭാഗങ്ങളിലും, ആർത്തവം ഇപ്പോഴും നിരവധി സാംസ്കാരിക വിലക്കുകളുടെയും അശുദ്ധിയുടെയും വികാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്നും ആർത്തവം പല കുടുംബങ്ങളിലും അമ്മയുടെയും മകളുടെയും രഹസ്യമാണ്. ഇത് പരസ്യമായി ചർച്ച ചെയ്യുന്നില്ല.(29)
എന്താണ് ആർത്തവചക്രം?
ഗർഭാവസ്ഥയുടെ സാധ്യതകൾക്കായുള്ള തയ്യാറെടുപ്പിനായി ഒരു സ്ത്രീയുടെ ശരീരം കടന്നുപോകുന്ന പ്രതിമാസ പരമ്പരയാണ് ആർത്തവചക്രം. ഓരോ മാസവും അണ്ഡാശയത്തിലൊന്ന് ഒരു അണ്ഡം പുറപ്പെടുവിക്കുന്നു. ഈ പ്രക്രിയയെ അണ്ഡോത്പാദനം എന്ന് വിളിക്കുന്നു. അതേസമയം, ഹോർമോൺ മാറ്റങ്ങൾ ഗർഭപാത്രത്തെ ഗർഭധാരണത്തിന് തയ്യാറാക്കുന്നു. അണ്ഡോത്പാദനം നടക്കുകയും, എന്നാൽ അണ്ഡം ബീജസങ്കലനം നടത്താതിരിക്കുകയും ചെയ്താൽ ഗർഭാശയത്തിൻ്റെ പാളി ദ്രവിച്ച് യോനിയിലൂടെ ഒഴുകുന്നു. ഇതാണ് ഒരു ആർത്തവ കാലഘട്ടം.
ഒരു ആർത്തവചക്രത്തിൻ്റെ ആദ്യ ദിവസം മുതൽ അടുത്ത ആർത്തവചക്രത്തിൻ്റെ ആദ്യ ദിവസം വരെ കണക്കാക്കപ്പെടുന്ന ആർത്തവചക്രം, ഓരോ സ്ത്രീക്കും തുല്യമല്ല. ഓരോ 21 മുതൽ 35 ദിവസവരെയും ഉള്ള ഏതു ചാക്രിക കാലയളവിലും ആർത്തവപ്രവാഹം ഉണ്ടാകാം. അത് രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടു നിൽക്കാം. ആർത്തവം ആരംഭിച്ച് ആദ്യത്തെ കുറച്ച് വർഷത്തേക്ക്, നീണ്ട ചക്രങ്ങൾ സാധാരണമാണ്. എന്നിരുന്നാലും, പ്രായം കൂടുന്നതിനനുസരിച്ച് ആർത്തവചക്രം ചെറുതാകുകയും ക്രമമാകുകയും ചെയ്യുന്നു. ചില ജനന നിയന്ത്രണ ഗുളികകൾ, ഗർഭാശയ ഉപകരണങ്ങൾ (ഐയുഡി) പോലുള്ള ചിലതരം ഗർഭനിരോധന മാർഗങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ആർത്തവചക്രത്തിൻ്റെ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ആർത്തവവിരാമത്തോട് അടുക്കുമ്പോൾ, ആർത്തവചക്രം വീണ്ടും ക്രമരഹിതമായി മാറിയേക്കാം. എന്നിരുന്നാലും, പ്രായത്തിനനുസരിച്ച് ഗർഭാശയ അർബുദ സാധ്യത വർദ്ധിക്കുന്നതിനാൽ, ആർത്തവവിരാമത്തിന് അനുബന്ധിച്ചുള്ള ക്രമരഹിതമായ രക്തസ്രാവത്തെക്കുറിച്ചു ഡോക്ടറോട് സംസാരിച്ചു ഉപദേശം തേടാം.(30)
ക്രമമല്ലാത്ത ആർത്തവത്തിന് എന്താണ് കാരണം?
-
ഗർഭം അല്ലെങ്കിൽ മുലയൂട്ടൽ
ഗർഭത്തിൻ്റെ ആദ്യ ലക്ഷണമാണ് ആർത്തവചക്രത്തിൻ്റെ അഭാവം. ഗർഭാവസ്ഥയ്ക്ക് ശേഷം മുലയൂട്ടുന്നത് സാധാരണ ആർത്തവത്തെ വൈകിപ്പിക്കുന്നു.(30)
-
തെറ്റായ ഭക്ഷണ ക്രമം, അമിത ഭാരം കുറയ്ക്കൽ, അമിതമായ ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ആർത്തവത്തെ തടസ്സപ്പെടുത്തും.
-
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്)
സാധാരണ എൻഡോക്രൈൻ സിസ്റ്റം ഡിസോർഡർ ഉള്ള സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവവും, വികസിച്ച അണ്ഡാശയവും ഉണ്ടാകാം. അവിടെ ദ്രാവകത്തിൻ്റെ ചെറിയ ശേഖരം അടങ്ങിയിരിക്കുന്നു. ഇതിനെ ഫോളിക്കിൾസ് എന്ന് വിളിക്കുന്നു. അൾട്രാസൗണ്ട് പരിശോധനയിൽ ഓരോ അണ്ഡാശയത്തിലും ഇത് കാണാൻ കഴിയും.
-
പ്രീ മെച്യുർ ഓവറിൻ ഫൈയ്ല്യർ:
40 വയസ്സിനു മുമ്പുള്ള സാധാരണ അണ്ഡാശയ പ്രവർത്തനം നഷ്ടപ്പെടുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇത് പ്രാഥമിക അണ്ഡാശയ അപര്യാപ്തത എന്നും അറിയപ്പെടുന്നു. ഇത് സ്ത്രീകൾക്ക് വർഷങ്ങളോളം ക്രമരഹിതമായോ ഇടയ്ക്കിടെയോ ഉണ്ടാകാം.
-
പെൽവിക് ഇൻഫലമാറ്ററി ഡിസീസ് (പി ഐ ഡി ):
പ്രത്യുത്പാദന അവയവങ്ങളുടെ ഈ അണുബാധ ക്രമരഹിതമായ ആർത്തവ രക്തസ്രാവത്തിന് കാരണമാകും.
-
ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ:
ഗർഭപാത്രത്തിൻ്റെ കാൻസർ അല്ലാത്ത വളർച്ചയാണ് ഗർഭപാത്രത്തിലെ ഫൈബ്രോയിഡുകൾ. അവ അമിത രക്തസ്രാവത്തിനും നീണ്ടുനിൽക്കുന്ന ആർത്തവത്തിനും കാരണമാകും. (30)
ക്രമരഹിതമായ ആർത്തവം തടയാൻ എന്തുചെയ്യാൻ കഴിയും ?
ചില സ്ത്രീകളിൽ ജനന നിയന്ത്രണ ഗുളികകളുടെ ഉപയോഗത്തിലൂടെ ആർത്തവചക്രത്തെ നിയന്ത്രിക്കാൻ കഴിയും. ശരിയായ ഭക്ഷണരീതിയിലൂടെ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. എന്നിരുന്നാലും, ചില ആർത്തവ ക്രമക്കേടുകൾ തടയാൻ കഴിയില്ല.
കൂടാതെ, താഴെ പറയുന്നവയുണ്ടായാൽ ഡോക്ടറിനെ കാണുക :
- ഗർഭം ധരിക്കാതിരിക്കുകയും എന്നാൽ 90 ദിവസത്തിൽ അധികമായിട്ടും ആർത്തവം ഉണ്ടാകാതിരിക്കുകയും ചെയ്താൽ
- ഏഴു ദിവസത്തിലധികം രക്തസ്രാവം ഉണ്ടെങ്കിൽ
- സാധാരണയുള്ളതിനേക്കാൾ കൂടുതൽ രക്തസ്രാവം അല്ലെങ്കിൽ ഓരോ മണിക്കൂറിലും ഒന്നിലധികം പാഡുകൾ അല്ലെങ്കിൽ ടാംപൺ ഉപയോഗിക്കേണ്ടി വന്നാൽ
- ആർത്തവചക്രം 21 ദിവസത്തിൽ കുറവോ 35 ദിവസത്തിൽ കൂടുതലോ ആണെങ്കിൽ
- ആർത്തവ കാലയളവിൽ കടുത്ത വേദന ഉണ്ടാകുകയാണെങ്കിൽ
- ടാംപൺ ഉപയോഗിച്ചതിന് ശേഷം പെട്ടെന്ന് പനി പിടിപെടുകയും അസുഖം അനുഭവപ്പെടുകയും ചെയ്യുകയാണെങ്കിൽ
References
28. Cronje HS, Kritzinger IE. Menstruation: symptoms, management and attitudes in university students. Int J Gynaecol Obstet (1991) 35(2):147–5010.1016/0020-7292(91)90818-P [PubMed] [CrossRef] [Google Scholar] https://www.ncbi.nlm.nih.gov/pmc/articles/PMC4080761/
29. Harshad Thakur,1,* Annette Aronsson,2 Seema Bansode,3 Cecilia Stalsby Lundborg,4 Suchitra Dalvie,5 and Elisabeth Faxelid4”Knowledge, Practices, and Restrictions Related to Menstruation among Young Women from Low Socioeconomic Community in Mumbai, India”, Published online 2014 Jul3. doi: 10.3389/fpubh.2014.00072
30. https://www.mayoclinic.org/healthy-lifestyle/womens-health/in-depth/menstrual-cycle/art-20047186