ലോക വ്യാപാര സംഘടനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത

ലോക വ്യാപാര സംഘടന എൻഗോസി എന്നതിനുള്ള ചിത്ര ഫലം

ഡോ. എൻഗോസി ഒകോൻജോ-ഇവേല

നൈജീരിയൻ സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. എൻഗോസി ഒകോൻജോ-ഇവേലയെ തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ.) മേധാവിയായി തിരഞ്ഞെടുത്തു. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ആഫ്രിക്കൻ വംശജയും ആദ്യ വനിതയുമാണിവർ. 

നൈജീരിയയിലെ ഡെൽറ്റ സംസ്ഥാനത്തെ ഒഗ്വാഷി-ഉക്വുവിലാണ് എൻഗോസിയുടെ ജനനം. 1976-ലാണ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. ഹാ‍ര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വിദ്യാഭ്യാസം. എംഐടിയിൽ നിന്നും പിഎച്ച്ഡി നേടി. 

നൈജീരിയയുടെ ധനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ച ഒകോൻജോ ലോകബാങ്കിലെ 25 വർഷത്തെ പ്രവൃത്തിപരിചയവുമായാണ് ഡബ്ല്യു.ടി.ഒ.യുടെ തലപ്പത്തേയ്‌ക്കെത്തുന്നത്. ട്വിറ്റർ, സ്റ്റാൻഡേഡ് ചാർട്ടേഡ് ബാങ്ക്, വാക്സിൻ അലയൻസ് എന്നിവയുടെ ബോർഡ് അംഗം, ലോകാരോഗ്യ സംഘടനയുടെ കോവിഡ് പ്രത്യേക പ്രതിനിധി, ഗ്ലോബൽ കമ്മിഷൻ ഓൺ ദി ഇക്കോണമി ആൻഡ് ക്ലൈമറ്റ് കോ–ചെയർ അങ്ങനെ രാഷ്ട്രീയവും തൊഴിൽപരവുമായ നേട്ടങ്ങൾ പലത്. ഫോബ്സ് മാഗസിന്റെ ആഫ്രിക്കൻ ഓഫ് ദി ഇയർ 2020, ലോകത്തിലെ 100 ശക്തരായ വനിതകളിൽ ഒരാൾ, ലോകത്തെ സ്വാധീനിച്ച 100 നേതാക്കളുടെ ടൈംസ് പട്ടികയിൽ ഇടം തുടങ്ങി ഒട്ടേറെ നേട്ടങ്ങളും ബഹുമതികളും അവർ സ്വന്തമാക്കി.

മാ‍ര്‍ച്ച് ഒന്നിനാണ് എൻഗോസി ചുമതല ഏറ്റെടുക്കുക. 2025 ആഗസ്റ്റ് 31 വരെയാണ് ചുമതലയിൽ തുടരുക. നിലവിൽ കൊവിഡ് മൂലം ലോക വ്യാപാര സംഘടന നേരിടുന്ന പ്രശ്നങ്ങളാകും എൻഗോസിക്കു മുന്നിലെ വെല്ലുവിളി. കൂടാതെ യു.എസ്.-ചൈന സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വ്യാപാര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുക, വ്യാപാര നിയമങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളാണ് ഒകോൻജോയെ കാത്തിരിക്കുന്നത്. 2025 ആഗസ്റ്റ് 31 വരെയാണ് ഒകോൻജോ ചുമതലയിൽ തുടരുക.

ആഗോള സമ്പദ് വ്യവസ്ഥയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും നടപ്പാക്കുന്നിതിനും താൻ പ്രവ‍ര്‍ത്തിക്കുമെന്ന് എൻഗോസി പറഞ്ഞു. കൂട്ടായ പ്രവ‍ര്‍ത്തനത്തിലൂടെ ലോക വ്യാപാര സംഘടനയെ ശക്തിപ്പെടുത്താൻ സാധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

https://abcmedia.akamaized.net/news/video/202102/CNs_WTODirector_1602_1…