പടവുകള്‍

കേരളത്തില്‍ ജനങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിച്ചിട്ടുണ്ടങ്കിലും അപകടങ്ങള്‍, പെട്ടന്നുള്ള മരണം എന്നിവ ഏറി വരുന്നതായും പലപ്പോഴും ഇങ്ങനെയുള്ള വിധി വൈപരീത്വത്തിന് ഇരയാകുന്നത്   പുരുഷന്‍മാരും അതില്‍ തന്നെ ഭുരിഭാഗവും  കുടുംബ നാഥന്‍മാരുമാണ്.   ഇത്തരത്തില്‍ വിധവകളാക്കപ്പെടുന്ന  സ്ത്രീകളും കുട്ടികളും അരക്ഷിതാവസ്ഥയിലും അനാഥത്വത്തിലുമാണ് തുടര്‍ന്ന്   ജീവിക്കുന്നത്   ഇത്തരം കുടുംബത്തില്‍പ്പെടുന്ന കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കേണ്ടതും  പുനരുദ്ധരിക്കേണ്ടതും ഭരണ വിഭാഗത്തിന്റെ പ്രധാന കടമകളിലൊന്നായി കാണേണ്ടതുണ്ട്. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി  അവരുടെ വിവിധ പ്രൊഫഷണല്‍  കോഴ്സുകളില്‍ പഠിക്കുന്ന

 

 

 

കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ്  എന്നിവയ്ക്ക്  ധനസഹായം നല്‍കുക എന്നതാണ് 'പടവുകള്‍'  എന്ന ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

പദ്ധതി മാനദണ്ഡം

  1. സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ്  വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന      പ്രൊഫഷണല്‍  കോഴ്സ് (MBBS, Engineering, MBA) ന് പഠിക്കുന്ന വിധവകളുടെ മക്കളാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍.
  2. ഓരോ കോഴ്സിനും നിശ്ചയിച്ചിട്ടുള്ള ട്യൂഷന്‍ ഫീസ്  നല്‍കുന്നു.  കൂടാതെ ഹോസ്റ്റല്‍      ഫീസ് (മെസ് ഫീസ് ഉള്‍പ്പെടെ) നല്‍കുന്നു.
  3. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ/ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള      സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള  കോളേജുകളില്‍ പഠിക്കുന്നവരും കേരളത്തില്‍ സ്ഥിതാമസമാക്കിയവരുമായിരിക്കണം.
  4. കുടുംബത്തിന്റെ വാര്‍ഷിക  വരുമാനം  3 ലക്ഷം രൂപയില്‍  കവിയാന്‍ പാടില്ല.
  5. പഠിക്കുന്ന സ്ഥാപനത്തിലെ ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ സംബന്ധിച്ച്  നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്.
  6. സര്‍ക്കാരില്‍ നിന്നും മറ്റ് സ്കോളര്‍ഷിപ്പുകള്‍ വാങ്ങുന്നവര്‍ ഈ ധനസഹായത്തിന്      അര്‍ഹരല്ല. 
  7. അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍, ആശാവര്‍ക്കര്‍മാര്‍, പാര്‍ട്ട് ടൈം കണ്ടിജന്റ്      ജീവനക്കാര്‍ ഒഴികെയുള്ള  സര്‍ക്കാര്‍ ജീവനക്കാര്‍  ഈ ആനുകൂല്യത്തിന്      അര്‍ഹരല്ല.
  8. ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് ധനസഹായത്തിന് അര്‍ഹതയുണ്ട്.
  9. അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍ക്ക്  നല്‍കേണ്ടതാണ്.

ധനസഹായത്തിന് അപേക്ഷിക്കേണ്ട  വിധവും  ഹാജരാക്കേണ്ട രേഖകളും

  1. അപേക്ഷാ ഫോറം
  2. കോഴ്സ്, ഹോസ്റ്റല്‍ സര്‍ട്ടിഫിക്കറ്റ്
  3. വിദ്യാര്‍ത്ഥിയുടെ മാതാവ്  വിധവയാണെന്നും  പുനര്‍ വിവാഹം  നടന്നിട്ടില്ലായെന്നുമുള്ള  രേഖ (വില്ലേജ് ഓഫീസര്‍ നല്‍കുന്നത്)
  4. അപേക്ഷകയുടെ ബാങ്ക് പാസ്സ് ബുക്ക് കോപ്പി
  5. മുന്‍വര്‍ഷം ധനസഹായം ലഭിച്ചിട്ടുണ്ടെങ്കില്‍ ഫീസടച്ച രസീതുകളുടെ  പകര്‍പ്പും       ധനസഹായ തുക ഫീസ്  തുകയെക്കാള്‍ അധികരിക്കുന്നില്ല എന്ന സാക്ഷ്യപത്രവും.