ആശ്വാസനിധി

 

 

 



അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ഗുരുതരമായ ക്ഷതങ്ങളോ രോഗങ്ങളോ ഉണ്ടാകാറുണ്ട്.  ആസിഡ് അതിക്രമങ്ങൾ അതിജീവിച്ചവർക്ക് പലപ്പോഴും ജീവിതകാലം മുഴുവൻ ഘട്ടംഘട്ടമായുള്ള ശാരീരിക മാനസിക ചികിത്സകൾ വേണ്ടിവരുന്നു.  ഇത്തരത്തിലുള്ളവർക്ക് അടിയന്തിര ധനസഹായമെന്ന നിലയിൽ ആരംഭിച്ച പദ്ധതിയാണ് ആശ്വാസനിധി.

വനിതസംരക്ഷണ ഓഫീസറും ജില്ലാ ശിശുസംരക്ഷണ ഓഫീസറും തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടും ശുപാർശയും സമർപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വനിതശിശുവികസന വകുപ്പ് ഡയറക്ടർ ധനസഹായം അർഹതപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു.

അർഹരായ ഗുണഭോക്താക്കൾ

ലൈംഗീകാതിക്രമം അതിജീവിച്ചവർ, ആസിഡ് ആക്രണം അതിജീവിച്ച സ്ത്രീകളും കുട്ടികളും, ഗാർഹിക പീഡനത്തിന് വിധേയരായവർ, ഹീനമായ ലിംഗവിവേചനം അതിജീവിച്ചവർ

ആവശ്യമായ രേഖകൾ

  1. അതിക്രമത്തിനിരയായവരുടെ പേര്, മേൽവിലാസം (ഫോൺ നം. സഹിതം)
  2. വനിത സംരക്ഷണ ഓഫീസർ/ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ശുപാർശ റിപ്പോർട്ട്
  3. എഫ്..ആർ/ഡി..ആർ
  4. ബാങ്ക് പാസ് ബുക്ക്
  5. ആധാർ
  6. മെഡിക്കൽ റിപ്പോർട്ട്
  7. ലീഗൽ റിപ്പോർട്ട്
  8. പോലീസ് റിപ്പോർട്ട്

സേവനതരം

ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുകയോ സ്വമേധയാ വെളിപ്പെടുകയോ ചെയ്താൽ വനിതശിശുവികസന വകുപ്പ് ഡയറക്ടർ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾക്കനുസരണമായി കുട്ടികളുടെ പരാതിയിൽ ജില്ലാ ശിശുസംരക്ഷണ ഓഫീസറും സ്ത്രീകളുടെ പരാതിയിൽ വനിത സംരക്ഷണ ഓഫീസറും പരാതി നിർഭയ സെല്ലിന്റെ സംസ്ഥാന കോർഡിനേറ്ററുടെ ശ്രദ്ധയിൽകൊണ്ടുവരേണ്ടതും തുടർനടപടികൾ സ്വീകരിക്കുന്നതുമാണ്. 

സാമ്പത്തിക സഹായം

വിവിധ പരാതികളിൽ ആശ്വാസധനമായി അനുവദിക്കാവുന്ന തുകയുടെ വിശദാംശം ചുവടെ ചേർക്കുന്നു.

ക്രമ നം.

പരിക്കിന്റെ വിശദാംശങ്ങൾ

കുറഞ്ഞ പരിധി

ഉയർന്ന പരിധി

1

പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ

50,000/- രൂപ

1,00,000/- രൂപ

 

·         ലൈംഗീകാതിക്രമം

 

 

 

·         രൂക്ഷമായ ലൈംഗീകാതിക്രമം

 

 

2

ബലാത്സംഗം/ക്രൂരമായ ബലാത്സംഗം/ പ്രകൃതിവിരുദ്ധ ലൈംഗീക കുറ്റകൃത്യങ്ങൾ

50,000/- രൂപ

1,00,000/- രൂപ

3

ജീവിത നഷ്ടം

50,000/- രൂപ

1,00,000/- രൂപ

4

ഗാർഹിക പീഡനം മൂലം ഗുരുതരമായ ശാരീരിക പരിക്ക്/മാനസിക പരിക്ക്

25,000/- രൂപ

50,000/- രൂപ

5

മനുഷ്യക്കടത്തലിൽ നിന്ന് രക്ഷപ്പെട്ട സ്ത്രീകളും കുട്ടികളും

25,000/- രൂപ

50,000/- രൂപ

6

ആസിഡ് ആക്രമണത്തിന് വിധേയരായവർ

1,00,000/- രൂപ

2,00,000/- രൂപ

7

ബലാത്സംഗം മൂലം ഗർഭിണികളായവർ

50,000/- രൂപ

1,00,000/- രൂപ

8

ശരീരത്തിന്റെ ഏതെങ്കിലും അവയവമോ ഭാഗമോ നഷ്ടപ്പെടുന്നത്

50,000/- രൂപ

1,00,000/- രൂപ

9

ആക്രമണത്തിന്റെ ഫലമായുണ്ടാകുന്ന ഗർഭം അലസൽ

50,000/- രൂപ

1,00,000/- രൂപ

10

പൊള്ളലിന് വിധേയരായവർ

50,000/- രൂപ

1,00,000/- രൂപ

 

എവിടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

ജില്ലാ ശിശുസംരക്ഷണ ഓഫീസ്/ജില്ലാ വനിത സംരക്ഷണ ഓഫീസ്.

സേവന രീതി

ജില്ലാ വനിത സംരക്ഷണ ഓഫീസറും ജില്ലാ ശിശുസംരക്ഷണ ഓഫീസറും തയ്യാറാക്കി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെയും ശുപാർശ തുകയുടെയും അടിസ്ഥാനത്തിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടർ സ്റ്റേറ്റ് നിർഭയസെൽ കോർഡിനേറ്റർ മുഖേന നടപടി സ്വീകരിക്കുന്നതാണ്.  സ്ത്രീകൾക്ക് അവരുടെ അക്കൌണ്ടിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൌണ്ടിലേക്ക് നേരിട്ട് 5 ദിവസത്തിനുള്ളിൽ ശുപാർശ ചെയ്യുന്ന ഇടക്കാല ദുരിതാശ്വാസ തുക 5 ദിവസത്തിനുള്ളിൽ വിതരണംചെയ്യും.

സർവ്വീസ് ഫ്ളോ പാറ്റേൺ

ജില്ലാ വനിത സംരക്ഷണ ഓഫീസറും ജില്ലാ ശിശുസംരക്ഷണ ഓഫീസറു തയ്യാറാക്കി സമർപ്പിക്കുന്ന അന്വേഷണ റിപ്പോർട്ടിന്റെയും ശുപാർശ തുകയുടെയും അടിസ്ഥാനത്തിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടർ സ്റ്റേറ്റ് നിർഭയസെൽ കോർഡിനേറ്റർ മുഖേന നടപടി സ്വീകരിക്കുന്നതാണ്.  സ്ത്രീകൾക്ക് അവരുടെ അക്കൌണ്ടിലേക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൌണ്ടിലേക്ക് നേരിട്ട് 5 ദിവസത്തിനുള്ളിൽ ശൂപാർശ ചെയ്യുന്ന ഇടക്കാല ദുരിതാശ്വാസ തുക 5 ദിവസത്തിനുള്ളിൽ വിതരണം ചെയ്യും.  ഏതെങ്കിലും വിധത്തിൽ പീഡനത്തിന്/ആക്രമണത്തിന് വിധേയാരായവർ മരണപ്പെടുകയാണെങ്കിൽ ആശ്വാസ ധനസഹായം അവരുടെ ബന്ധുക്കളുടെ (അച്ഛന്റെയോ/ അമ്മയുടെയോ) ബാങ്ക് അക്കൌണ്ടിലേക്ക് തുക നിക്ഷേപിക്കുന്നതാണ്.