സ്നേഹസ്പർശം

ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് സ്നേഹസ്പര്‍ശം പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്. പ്രതിമാസം 1000/- രൂപ വീതമാണ് ടി പദ്ധതിയിലൂടെ അനുവദിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മാനദണ്ഡങ്ങൾ:

        1. അവിവാഹിതാവസ്ഥയിൽ പലവിധ ചൂഷണങ്ങളിലൂടെ  അമ്മമാരായവരും ആ കട്ടികൾ നിലവിലുള്ളവരും ആയിരിക്കണം
        2. നിലവിൽ വിവാഹിതേരാ ഏതെങ്കിലും പരുഷനുമൊത്ത്  കടുംബമായി കഴിയുന്നവരോ ആണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല.
        3. അപേക്ഷാഫോം ബന്ധെപ്പട്ട സാമൂഹികനീതി ഓഫീസിലോ സാമൂഹികസുരക്ഷാമിഷെന്റെ വെബ്സൈറ്റിലോ ഓഫീസിലോ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബന്ധെപ്പട്ട ശിശവികസനപദ്ധതി ഓഫീസേക്കാ ജില്ലാ സാമൂഹികനീതി ഓഫീസർക്കോ നൽകണം.
  1. മറ്റു പെൻഷെനൊന്നും  ലഭിക്കുന്ന വ്യക്തിയായിരിക്കരുത്.