കായികരംഗത്തെ സ്ത്രീ : പി.ടി. ഉഷ

പി.ടി. ഉഷ
P T Usha

   ഇന്ത്യന്‍ കായികരംഗം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുകളില്‍ ഒരാളാണ് പിലാവുള്ളകണ്ടി തെക്കേപറമ്പില്‍ ഉഷ എന്ന പി.ടി ഉഷ. കോഴിക്കോട് പയ്യോളി എന്ന ചെറിയ ഗ്രാമത്തിൽ 1964 ജൂൺ 27-നാണ് ഉഷ ജനിച്ചത്. അച്ഛൻ പൈതൽ, അമ്മ ലക്ഷ്മി.ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരിയായാണ്‌ പി.ടി.ഉഷയെ കണക്കാക്കുന്നത്. കഷ്ടതകള്‍ നിറഞ്ഞതായിരുന്നു ഉഷയുടെ ബാല്യം.ഉഷ ഓടി പഠിച്ചത് വീടിനടുത്തുള്ള പെരുമാൾപുരം മൈതാനത്തും കടൽപ്പുറത്തുമാണ്.ഉഷയിലെ വലിയ ഓട്ടക്കാരിയെ കണ്ടുപിടിച്ചത് അപ്പർപ്രൈമറി സ്കൂളിലെ ബാലകൃഷ്ണൻമാഷായിരുന്നു. കൊയിലാണ്ടിയിൽ വെച്ച് ഒരു മത്സരത്തിന് ഓ‌ടിയപ്പോഴാണ് ഉഷയിലേക്ക് എല്ലാരുടേയും ശ്രദ്ധ എത്തുന്നത്. എന്നാല്‍ 1976-ല്‍ കേരള സര്‍ക്കാരിന്റെ വുമണ്‍സ് സ്‌പോര്‍ട്‌സ് ഡിവിഷന്‍ ആരംഭിച്ച വര്‍ഷം തേടിയെത്തിയ 250 രൂപയുടെ ഒരു സ്‌കോളര്‍ഷിപ്പ് മാറ്റിമറിച്ചത് ഉഷയുടെ ജീവിതം തന്നെയായിരുന്നു.അക്കാലത്തായിരുന്നു കേരളത്തിന്റെ കായിക വിദ്യാലയമായ ജി.വി രാജാ സ്‌പോര്‍ട്ട് സ്‌കൂള്‍ ആരംഭിക്കന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉഷ അങ്ങനെ കണ്ണൂരിലെ ജി.വി.രാജാ സ്‌പോര്‍ട്ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ വെച്ച് ഒ.എം നമ്പ്യാര്‍ എന്ന പരിശീലകനാണ് ഉഷയിലെ അസാമാന്യ മികവ് തിരിച്ചറിയുന്നതും മികച്ച അത്‌ലറ്റാക്കി വളര്‍ത്തുന്നതിനുള്ള കഠിന പ്രയത്‌നം നടത്തുന്നതും.                                

 ദേശീയതലത്തിൽ ഉഷ തിളങ്ങിയത് 1977-78 ൽ കൊല്ലത്തുവച്ചു നടന്ന പതിനാറാം ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിലാണ്. 1977 ൽ കോട്ടയത്ത് നടന്ന കായികമേളയിൽ ദേശീയ റിക്കാർഡ് നേടി. 13 സെക്കന്റുകൾകൊണ്ടാണ് ഉഷ നൂറുമീറ്റർ ഓടിയെത്തിയത്. 13.1 എന്നതായിരുന്നു അതുവരെയുണ്ടായിരുന്നു ദേശീയ റെക്കോർഡ്.1978 ൽ നടന്ന ദേശീയ അത്ലറ്റിക് മീറ്റിൽ ഉഷ നാലു സ്വർണ്ണമെഡലുകൾ കരസ്ഥമാക്കുകയുണ്ടായി. 13.3 സെക്കന്റിലാണ് ഈ മീറ്റിൽ ഉഷ 100 മീറ്റർ ഓടിയെത്തിയത്,കൂടാതെ ഹൈജംപിൽ 1.35 മീറ്റർ ചാടി ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു. ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഉഷ തന്നെ വ്യക്തിഗത ചാമ്പ്യനുമായി.1980 ൽ ഹരിയാനായിലെ ഹിസ്സാറിൽ വച്ചുനടന്ന ഇന്റർ സ്റ്റേറ്റ് അത്ലറ്റിക് മീറ്റിൽ കേരളത്തിനെ പ്രതിനിധീകരിച്ച ഉഷയ്ക്ക് നാല് സ്വർണവും രണ്ടു വെള്ളിയും നേടാൻ സാധിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ആദ്യമായി വനിതാ ചാമ്പ്യന്മാരായത് 1980ൽ പൂനായിൽ വച്ചു നടന്ന ഇന്റർ യൂണിവേഴ്സിറ്റി മീറ്റിലാണ്, 100, 200 മീറ്റർ ഓട്ടങ്ങളിലും 4 X100 മീറ്റർ റിലേയിലും വനിതാവിഭാഗത്തിൽ ഉഷയ്ക്ക് അവിടെ സ്വർണ്ണം ലഭിച്ചു. - ഉഷയുടെ ആദ്യത്തെ അന്തർദേശീയ മീറ്റ് പാകിസ്ഥാനിലെ കറാച്ചിയിൽ വച്ചായിരുന്നു. ഉഷ സ്പ്രിന്റ് ഡബിളടക്കം നാലു സ്വർണ്ണം നേടി. അത് ഒരു ജൈത്രയാത്രയുടെ തുടക്കമായിരുന്നു. അടുത്ത വേദി മോസ്കോ ഒളിമ്പിക്സ്. ജൂലായ് 1980. ഒളിമ്പിക്സിൽ പങ്കെടു ക്കുന്ന ആദ്യ മലയാളി വനിത.
                                                                                                                                                                                       
  ഒളിമ്പിക്സിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി ഉഷ.1980-ല്‍ 16-ാം വയസില്‍ ഉഷ തന്റെ ആദ്യ ഒളിമ്പിക്‌സില്‍ മത്സരിച്ചു. മോസ്‌കോയില്‍ നടന്ന ആ ഒളിമ്പിക്‌സില്‍ മത്സരിച്ച ഏറ്റവും പ്രായംകുറഞ്ഞ സ്പ്രിന്റര്‍ എന്ന റെക്കോഡും ഉഷയ്ക്കായിരുന്നു.1982 ൽ ഡെൽഹിയിൽ വച്ചു നടന്ന ഏഷ്യാഡിൽ നൂറുമീറ്റർ ഓട്ടത്തിലും, ഇരുന്നൂറുമീറ്റർ ഓട്ടത്തിലും വെള്ളിമെഡൽ കരസ്ഥമാക്കി.1984-ലെ ലോസ് ആഞ്ജലിസ് ഒളിമ്പിക്‌സ് ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും മറക്കാനാകില്ല. പ്രത്യേകിച്ച് മലയാളികള്‍ക്ക്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തില്‍ പി.ടി ഉഷയ്ക്ക് മെഡല്‍ നഷ്ടപ്പെട്ട ഒളിമ്പിക്‌സായിരുന്നു അത്.1985-ലും 1986-ലും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ലോകത്തിലെ മികച്ച എട്ട് അത്ലറ്റുകളില്‍ ഒരാളായി രാജ്യാന്തര അത്ലറ്റിക് സംഘടന ഉഷയെ തിരഞ്ഞെടുത്തിരുന്നു. 1983-ല്‍ അര്‍ജുന പുരസ്‌കാരം ഉഷയെ തേടിയെത്തി. 1985-ല്‍ പത്മശ്രീയും. ലോക അത്ലറ്റിക്സിനു നല്‍കിയ സമഗ്രവും മഹത്തരവുമായ സംഭാവനയ്ക്ക് പി.ടി ഉഷയെ ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്‍സ് 'വെറ്ററന്‍ പിന്‍' നല്‍കി ആദരിച്ചത് ഈ അടുത്തകാലത്താണ്. 2000 -ൽ അന്താരാഷ്മത്സരങ്ങളിൽ നിന്ന് ഇന്ത്യയുടെ വിരമിച്ചു. .ഇപ്പോൾ വളർന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാൻ ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സ് നടത്തുന്നു.
                                                                                                                                                                                                       
                                                                                                                                                   പുരസ്കാരങ്ങൾ

അർജുന അവാർഡ് 1984
പത്മശ്രീ 1984
ജക്കാർത്തയിലെ ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഏറ്റവും നല്ല വനിതാ അത്‌ലറ്റായി.
1987,1985,1986,1987,1989 എന്നീ വർഷങ്ങളിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള ഇന്ത്യാസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.
1986 ൽ ഏഷ്യൻ ഗെയിംസിൽ ഏറ്റവും നല്ല കായികതാരത്തിനുള്ള അഡിഡാസ് ഗോൾഡൻ ഷൂ അവാർഡ് ലഭിച്ചു.
ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും കൂടെ 13 സ്വർണമടക്കം 33 മെഡലുകൾ നേടി.
ദേശീയവും അന്തർദേശീയവുമായി 102 മെഡലുകൾ നേടി
1999 ൽ കാഠ്മണ്ഡുവിൽ നടന്ന സാഫ് ഗെയിംസിൽ ഒരു സ്വർണമെഡലും 2 വെള്ളിയും നേടി .