കാവ്യ മാധവൻ

കാവ്യ മാധവൻ
കാവ്യ മാധവൻ

മലയാളം-തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ്‌ കാവ്യ മാധവൻ. ബാലതാരമായാണ് സിനിമയിൽ തുടക്കം കുറിച്ചത്. 1991 ൽ ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ്‌ കാവ്യ ചലച്ചിത്രലോകത്തെത്തുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്. 2004ൽ പെരുമഴക്കാലം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.2010ൽ ​ഗദാമ എന്ന ചിത്രത്തിലൂടെയും മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.

കാസർഗോഡ് ജില്ലയിലെ നീലേശ്വരമാണ് സ്വദേശം.പി. മാധവൻ-ശ്യാമള എന്നിവരാണ് കാവ്യയുടെ മാതാപിതാക്കൾ. സ്‌കൂൾ വിദ്യാഭ്യാസം നീലേശ്വരം ജി.എൽ.പി. സ്കൂളിലും രാജാസ് ഹൈസ്കൂളിലുമായിരുന്നു. തീരെ ചെറുപ്പത്തിൽ തന്നെ കാവ്യ നൃത്തകലയോട് തികഞ്ഞ ആഭിമുഖ്യം പുലർത്തിയിരുന്നു. ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കുറേ വർഷങ്ങൾ തുടർച്ചയായി കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു.