മിത്ര-181വിമന്‍ ഹെല്‍പ് ലൈന്‍

കേരളത്തിലെ വനിതകള്‍ക്ക് 181 എന്ന ഏക ടോള്‍ ഫ്രീ നമ്പരിലൂടെ എല്ലാ മേഖലകളിലെയും വിവര അന്വേഷണവും, അത്യാവശ്യ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടു കൂടി, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീകള്‍ക്കു വേണ്ടി ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ സംവിധാനം ആരംഭിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് ഏത് അത്യാവശ്യ ഘട്ടത്തിലും സഹായം അഭ്യര്‍ത്ഥിക്കാനും, നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാനും ഇതിലൂടെ സൗകര്യം ലഭിക്കും. 181 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുന്നതിലൂടെ സ്ഥലത്തെ പ്രധാന ഹോസ്പിറ്റല്‍, പോലീസ് സ്റ്റേഷന്‍, ആബുലന്‍സ് സര്‍വ്വീസ് എന്നിവയുടെ സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കുന്നതാണ്.