പ്രൊഫ. അന്നപൂർണി സുബ്രമണ്യം

പ്രൊഫ. അന്നപൂർണി സുബ്രമണ്യം

പാലക്കാട് സ്വദേശിയായ പ്രൊഫ. അന്നപൂർണി സുബ്രമണ്യം നക്ഷത്രസമൂഹം, ആകാശഗംഗാ ഘടന, നക്ഷത്ര രൂപവത്കരണം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിൽ ശ്രദ്ധേയയാണ്. ബെംഗളൂരുവിലെ ഐ. ഐ. എ.യിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ്) പ്രൊഫസർ, ഡയറക്ർ എന്നിങ്ങനെ പ്രവർത്തിച്ചിട്ടുണ്ട്. 

പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും ബിരുദാനന്തരബിരുദവും നേടിയ അന്നപൂർണി 1990 മുതൽ 1996 വരെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സിൽ റിസർച്ച് ഫെലോ ആയിരുന്നു.  1996-ൽ ഐ.ഐ.എ.യിൽ നിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കി.1998ൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ഗവേഷണരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു.

മൂന്നുപതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള പ്രൊഫ. അന്നപൂർണി 120-ഓളം പഠനപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ആസ്‌ട്രോണമിക്കൽ യൂണിയൻ, ആസ്‌ട്രോണമിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ എന്നിവയിലെ ആജീവനാന്ത അംഗമാണ്. നക്ഷത്ര ക്ലസ്റ്ററുകൾ, താരാപഥങ്ങളിലെ പരിണാമവും നിവാസികളും മഗെല്ലനിക് മേഘങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനങ്ങളാണ് പ്രധാന മേഖല.

കർണാടക സംഗീതജ്ഞൻ പാലക്കാട് കെ.എസ്. നാരായണസ്വാമിയുടെയും പാലക്കാട് ചെമ്പൈ സംഗീതകോളേജ് പ്രൊഫസറായിരുന്ന പരേതയായ ആർ. രമണിയുടെയും മകളാണ്.