ശ്വേത മേനോൻ

banner

ശ്വേത മേനോൻ (1974-

1974-ൽ ചാണ്ഡിഗഡിൽ ജനിച്ച ശ്വേത മേനോൻ മോഡൽ, ടെലിവിഷൻ അവതാരക, ചലച്ചിത്ര നടി എന്നീ നിലകളിൽ പ്രശസ്തയാണ്. 1991-ൽ പുറത്തിറങ്ങിയ, ജോമോൻ സംവിധാനം ചെയ്ത അനശ്വരം എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ രംഗത്തേയ്ക്ക് വരുന്നത്. 

2009-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്വേതയ്ക്ക് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ആദ്യമായി ലഭിച്ചു. 2011-ൽ ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിലെ അഭിനയത്തിന് രണ്ടാമതും മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് ശ്വേതയ്ക്ക് ലഭിച്ചു. 2013-ൽ ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തിൽ ശ്വേത യഥാർത്ഥത്തിൽ ഗർഭിണിയായിരിയ്ക്കുമ്പോൾ തന്നെ ചിത്രത്തിലും ഗർഭിണിയുടെ വേഷം ചെയ്തിരുന്നു. ഇത് പലതരത്തിലുള്ള വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടവെച്ചിരുന്നു. 

Kerala: Case against Congress MP for allegedly molesting actress Shweta  Menon

മലയാളത്തെ കൂടാതെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.