കനി കുസൃതി

Kani Kusruti Is A Young Actor To Watch & It's Time Indian Cinema Took Note  - Homegrown

കനി കുസൃതി (1985- 

മലയാളം, തമിഴ്, ഹിന്ദി ഭാഷ സിനിമകളിൽ സാന്നിധ്യം അറിയിച്ച നടിയാണ് കനി കുസൃതി. തിരുവനന്തപുരത്ത് ജനിച്ച കനി ഫ്രാൻസിലെ ലാഗോൺസ് ഇന്റർനാഷണൽ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിൽ നാടക പഠനം പൂർത്തിയാക്കി.

മോഡലിംഗിൽ മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ച കനി സിനിമകളിൽ ചെറിയ വേഷമാണ് ആദ്യം അവതരിപ്പിച്ചത്. കേരളം കഫേയിലെ വേഷത്തിലൂടെയാണ് കനി ശ്രദ്ധിയ്ക്കപ്പെടുന്നത്. നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും സാന്നിധ്യം അറിയിച്ച കനി 2019-ൽ സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ഇതിലെ അഭിനയത്തിന് 2020-ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കനിയ്ക്കായിരുന്നു.