പി. അയിഷ പോറ്റി

P. Aisha Potty.jpg

കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും തുടർച്ചയായി മൂന്ന് തവണ സിപിഐഎം പ്രതിനിധിയായി നിയമസഭയിലെത്തിയ പി. അയിഷ പോറ്റി സി.പി.ഐ.എം കൊട്ടാരക്കര ഏരിയകമ്മിറ്റിയംഗം, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ദേശീയസമിതിയംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കൊല്ലം ജില്ല ലോയേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2000 ത്തിൽ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ കൊല്ലം ജില്ലാപഞ്ചായത്തിലേയ്ക്ക് തെരഞ്ഞെടുക്കപെട്ട അയിഷ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2005 ൽ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും മത്സരിച്ചു ജയിച്ചെങ്കിലും തൊട്ടടുത്തവർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടി നിയമസഭയിലെത്തുകയായിരുന്നു. 

കൊല്ലം ജില്ലാപഞ്ചായത്തിലേക്ക് കൊട്ടാരക്കരയിൽ നിന്ന് 2000-ൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു, പിന്നീട് കൊല്ലം ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനത്ത് 2005 വരെ പ്രവർത്തിച്ചു. 2005-ൽ നടന്ന തിരഞ്ഞെടുപ്പിലും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപെട്ടെങ്കിലും 2006-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനേ തുടർന്ന് ഈ സ്ഥാനം രാജിവച്ചു.