കാളിക്കുട്ടി ആശാട്ടി

1903 - ൽ സ്ഥാപിക്കപ്പെട്ട എസ് എൻ ഡി പി യോഗത്തിന്റെ ആദ്യ കാലത്തെ സ്ത്രീ പ്രവർത്തകരിലൊരാളായിരുന്നു കാളിക്കുട്ടി ആശാട്ടി.  1930ൽ എസ് എൻ ഡി പിയുടെ നേതൃത്വത്തിൽ 'വനിത സമാജം' ആലപ്പുഴയിൽ രൂപീകൃതമായപ്പോൾ ഡോ. സി ഐ രുക്മണി അമ്മ, കദംബരി, ഭാർഗവി അമ്മ, കാളിക്കുട്ടി ആശാട്ടി എന്നിവരായിരുന്നു പ്രധാന നേതാക്കൾ. 

വിപ്ലവകരമായിരുന്നു കാളിക്കുട്ടി ആശാട്ടിയുടെ ജീവിതം. ഒരിയ്ക്കൽ സഹോദരൻ അയ്യപ്പൻ വിളിച്ച ഒരു യോഗത്തിൽ കാളിക്കുട്ടി ആശാട്ടി ഒരു പദ്യം വായിച്ചു. എന്നാൽ ഇത് കാളിക്കുട്ടി ആശാട്ടിയുടെ ഗുരുവിനു ഇഷ്ടപ്പെട്ടില്ല. ഗുരുവുമായുണ്ടായ തർക്കത്തിനൊടുവിൽ കാളിക്കുട്ടി ആശാട്ടി ഗുരുവിനെ മാറ്റി. ഗുരുവിനെ മാറ്റുക എന്നത് അന്ന് തന്നെ ധിക്കാരമായിരുന്നു.

1940 കളുടെ ആദ്യത്തിലാണ് കാളിക്കുട്ടി ആശാട്ടി തൊഴിലാളി വർഗ പ്രസ്ഥാനത്തിൽ ചേരുകയും  തിരുവിതാംകൂറിൽ സ്ത്രീകൾക്ക് വേണ്ടി കയർ ഫാക്ടറി തൊഴിലാളി യൂണിയൻ ഉണ്ടാക്കുന്നതിനുള്ള നടപടികൾ  സ്വീകരിയ്ക്കുകയും  ചെയ്തത്. ഈ തൊഴിലാളി യൂണിയനാണ് തിരുവിതാംകൂറിലെ സ്ത്രീ പ്രസ്ഥാനത്തിന്റെ മാതൃ പ്രസ്ഥാനമായി അറിയപ്പെടുന്നത്. 

1943 - ൽ അമ്പലപ്പുഴ താലൂക്ക് മഹിളാ സംഘം രൂപീകരിക്കപ്പെട്ടു. കാളിക്കുട്ടി ആദ്യത്തെ പ്രസിഡന്റ് ആയി. കെ ആർ ഗൗരി അധ്യക്ഷയായി നടത്തിയ സമ്മേളനംത്തിൽ പ്രസവ ആനുകൂല്യങ്ങൾ, ദിവാന്റെ അടിച്ചമർത്തൽ ഭരണം, എന്നിവ ചർച്ച ചെയ്യപ്പെട്ടു.

(കാളിക്കുട്ടി ആശാട്ടിയെക്കുറിച്ചുള്ള ലേഖനം അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിയ്ക്കുകയാണ്. ലേഖനത്തിൽ ചേർത്തിരിയ്ക്കുന്ന വിവരങ്ങൾ പൂർണ്ണമല്ല. കാളിക്കുട്ടി ആശാട്ടിയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ റഫറൻസ് സഹിതം ഞങ്ങളെ ബന്ധപെടുക)