ദേശീയ വിദ്യാഭ്യാസ നയം 2020

ദേശീയ വിദ്യാഭ്യാസ നയം 2020

കരട് ദേശീയ വിദ്യാഭ്യാസ നയം 2019 അടിസ്ഥാനമാക്കിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം, 2020 പ്രഖ്യാപിച്ചത്. ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ മുന്‍ചെയര്‍മാന്‍ ഡോ.കെ.കസ്തൂരിരംഗന്റെ അദ്ധ്യക്ഷതയിലുള്ള സമിതി രൂപീകരിച്ച നയം 2020 ജൂലൈ 29 ന് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു.

  • സ്കൂള്‍ പാഠ്യപദ്ധതിയും അദ്ധ്യാപനവും ഒരു പുതിയ "5+3+3+4" രൂപകല്‍പനയില്‍ പുന: സംഘടിപ്പിക്കാന്‍ നയം ശ്രമിക്കുന്നു. അതിലൂടെ വിവിധ വികസന ഘട്ടങ്ങളില്‍ പഠിതാക്കളുടെ ആവശ്യങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും ഉതകുന്ന വിധത്തില്‍ സ്കൂൾ വിദ്യാഭ്യാസം “അടിസ്ഥാനഘട്ടം“ (അഞ്ച് വര്‍ഷം) പ്രാഥമികഘട്ടം (മൂന്ന് വര്‍ഷം), “മദ്ധ്യഘട്ടം“ (മൂന്ന് വര്‍ഷം), ഉന്നതഘട്ടം (മൂന്ന് വര്‍ഷം) (ഒന്‍പത്, 10,11,12) എന്നീ ക്രമത്തിലാക്കി.
  • 2025-ഓടെ പ്രാഥമിക വിദ്യാലയങ്ങളില്‍ “അടിസ്ഥാന സാക്ഷരതയും സംഖ്യാ പ്രാവീണ്യവും നേടാന്‍ ഇത് ലക്ഷ്യമിടുന്നു.
  • കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകള്‍ ഒഴികെയുള്ള പൊതു-സ്വകാര്യ സ്കൂളുകളുടെ വിലയിരുത്തലും അംഗീകാരവും ഇതിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചായിരിക്കും.
  • കുറഞ്ഞത് അഞ്ചാം ഗ്രേഡ്, എട്ട് വരെ അഭിലഷണീയം-ആവിഷ്ക്കരണ മാധ്യമം മാതൃഭാഷ അല്ലെങ്കില്‍ പ്രാദേശിക ഭാഷയായിരിക്കും. “ത്രി ഭാഷ ഫോര്‍മുല“ സ്കൂളുകളില്‍ തുടര്‍ന്നും നടപ്പിലാക്കും. അവിടെ മൂന്നില്‍ രണ്ട് ഭാഷ പ്രാദേശികമായിരിക്കണം.
  • രാജ്യത്തുടനീളമുള്ള ഇന്ത്യന്‍ ആംഗ്യഭാഷയ്ക്കുള്ള സ്കൂള്‍ പാഠ്യപദ്ധതി ഒരേ നിലവാരത്തിലാക്കാന്‍ നയം ശ്രമിക്കുന്നു.
  • എല്ലാ പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും തുല്യവും നിലവാരമുള്ളതുമായ വിദ്യാഭ്യാസം നല്‍കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റെ് ഒരു “ലിംഗപദവി-ഉള്‍പ്പെടുത്തല്‍“ ഫണ്ട് രൂപീകരിക്കും. ടോയ് ലെറ്റുകള്‍ക്കും ശുചിത്വത്തിനുമുള്ള വ്യവസ്ഥകള്‍, സോപാധികമായ പണകൈമാറ്റം, സൈക്കിള്‍ എന്നിവ പോലുള്ള സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതരത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കാം.
  • 5 മുതല്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ അംഗനവാടി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഒരു സെക്കന്‍ഡറി സ്കൂളും താഴ്ന്ന ഗ്രേഡുകള്‍ നല്‍കുന്ന മറ്റ് സ്കൂളുകളും അടങ്ങുന്ന “സ്കൂള്‍ സമുച്ചയങ്ങള്‍“ സ്ഥാപിക്കാന്‍ നയം നിര്‍ദ്ദേശിക്കുന്നു.
  • എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും (എച്ച്.ഇ.ഐകള്‍) 2040 ഓടെ മള്‍ട്ടി ഡിസിപ്ലിനറി ആകാന്‍ ലക്ഷ്യമിടുന്നുവെന്ന് നയം പറയുന്നു. 2030 ഓടെ എല്ലാ ജില്ലയിലും കുറഞ്ഞത് ഒരു മള്‍ട്ടി ഡിസിപ്ലിനറി എച്ച്.ഇ.ഐ എങ്കിലും ഉണ്ടായിരിക്കും. ഉന്നത വിദ്യാഭ്യാസത്തിലെ മൊത്ത എന്‍റോള്‍മെന്റ് അനുപാതം 2018 ലെ 26.3 ശതമാനത്തില്‍ നിന്ന് 2035 ഓടെ 50 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ ഈ നയം ലക്ഷ്യമിടുന്നു.
  • മൂന്ന് വര്‍ഷ ബിരുദം പൂര്‍ത്തിയായവര്‍ക്ക് രണ്ട് വര്‍ഷത്തെ മാസ്റ്റര്‍ പ്രോഗ്രാമുകള്‍, നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ മാസ്റ്റര്‍ പ്രോഗ്രാം അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തെ ഇന്റെഗ്രേറ്റഡ് ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് പ്രോഗ്രാമുകള്‍ എന്നിങ്ങനെയുള്ള സൗകര്യം സാധ്യമാണ്.
  • ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ സർവ്വകലാശാലകളെ മറ്റ് രാജ്യങ്ങളില്‍ ക്യാമ്പസുകള്‍ സ്ഥാപിക്കാന്‍ പ്രോത്സാഹിപ്പിക്കും. അതുപോലെ, ലോകത്തിലെ മികച്ച 100 സർവ്വകലാശാലകളില്‍ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത സർവ്വകലാശാലകളെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ പ്രോത്സാഹിപ്പിക്കും.
  • സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം, തുല്ല്യതയും കഴിവും അടിസ്ഥാനമാക്കി ഗവേഷണ ഫണ്ടിങ്ങ് സുഗമമാക്കുന്നതിന് ഒരു ദേശീയ ഗവേഷണ ഫൗണ്ടേഷന്‍ സ്ഥാപിക്കും.
  • വിദ്യാഭ്യാസത്തില്‍ പൊതു നിക്ഷേപം, മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 4.43 ശതമാനത്തില്‍ നിന്നും 6 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.
  • 2017 നവംബറില്‍ സ്ഥാപിതമായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ പ്രവേശന പരീക്ഷകളും നടത്തും.
  • ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (യു.ജി.സി), അഖിലേന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എ.ഐ.സി.ടി.ഇ) എന്നിവയ്ക്ക് പകരമായി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരൊറ്റ നിയന്ത്രണ സംവിധാനം സൃഷ്ടിക്കുന്നതിനായി ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ (എച്ച്.ഇ.സി.ഐ) ബില്‍ 2019 പാർലമെന്റില്‍ പാസാക്കി.
  • പുതിയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വര്‍ദ്ധിച്ച കേന്ദ്രീകരണം, സ്വകാര്യ വല്‍ക്കരണം, സംസ്ഥാനങ്ങളുടെ കുറഞ്ഞ പങ്ക്, പ്രീ പ്രൈമറി മേഖലയിലെ വ്യക്തതയില്ലായ്മ വിദേശ സർവ്വകലാ ശാലകളുടെ കടന്നുവരവ് തുടങ്ങിയ കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്

References

References

മാനവ വിഭവശേഷി മന്ത്രാലയം