ജയഭാരതി

Jayabharathi (Malayalam Film Actress) ~ Wiki & Bio with Photos | Videos

 ജയഭാരതി (1957-

1957 ജൂലൈ 1-ന്  ശിവശങ്കരൻ പിള്ളയുടെയും ശാരദയുടെയും മകളായി തമിഴ്നാട്ടിലെ ഈറോഡിലാണ് ജയഭാരതി ജനിച്ചത്.അഞ്ചാം വയസ്സുമുതൽ നൃത്തം അഭ്യസിയ്ക്കാൻ തുടങ്ങിയ ജയഭാരതി പത്താം വയസ്സിൽ, 1967-ൽ ശശികുമാർ സംവിധാനം ചെയ്ത പെണ്മക്കൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് വന്നു. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുവെങ്കിലും  1969-ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത കാട്ടുകുരങ്ങ് കാട്ടുകുരങ്ങ് എന്ന സിനിമയിൽ നായികാ വേഷം ചെയ്തതോടെയാണ് ജയഭാരതി ശ്രദ്ധിയ്ക്കപ്പെട്ട് തുടങ്ങിയത്. 

350-ൽ അധികം ചിത്രങ്ങളിൽ വിവിധ ഭാഷകളിലായി അഭിനയിച്ച ജയഭാരതി ചില സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. വിവിധ സിനിമകളിലെ അഭിനയത്തിന് 1972- ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് 73-ലും മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജയഭാരതിയ്ക്ക് ലഭിച്ചു. കൂടാതെ മറുപക്കം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1991-ലെ ദേശീയ പുരസ്‌ക്കാരത്തിൽ പ്രത്യക ജൂറി പരാമർശം ജയഭാരതി നേടി.