രാധ രാഘവൻ

രാധ രാഘവൻ

പത്തും പതിനൊന്നും കേരള നിയമസഭകളിൽ വയനാട് നോർത്ത് നിയമസഭാ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ രാധ രാഘവൻ മദ്യ വർജ്ജന സമിതി സംസ്ഥാന പ്രസിഡന്റായും ആദിവാസി വികാസ് പരിഷത്ത് വർക്കിംഗ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി.കെ. രൂപീകരിച്ചപ്പോൾ രാധയും കരുണാകരനൊപ്പം പുതിയ പാർട്ടിയിൽ ചേരുകയും പാർട്ടി വർക്കിംഗ് കമ്മറ്റി അംഗമാവുകയും ചെയ്തു. പിന്നീട് കോൺഗ്രസ്സിൽ തിരികെയെത്തി.