ജനനിസുരക്ഷ യോജന (ജെ. എസ്. വൈ.)
ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങൾ പ്രോത്സാഹിപ്പിച്ച് മാതൃമരണവും ശിശമരണവും കറയ്ക്കാനള്ള പദ്ധതിയാണ് ജനനിസരക്ഷായോജന.
- ബി. പി. എൽ. കടുംബങ്ങളിലെ 19 വയസ്സിനു മുകളിലുള്ള ഗർഭിണികളാണ് ഇതിന്റെ ഗുണേഭാക്താക്കൾ.
- ഇവരെക്കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട എല്ലാ ഗർഭിണികൾക്കും ബി. പി. എൽ. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽപ്പോലും ഈ സേവനം ലഭ്യമാണ്.
- സർക്കാരാശുപത്രികളിലേയും പ്രത്യേക അംഗീകാരം നൽകിയ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും പ്രസവങ്ങൾക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്.
- സർക്കാരാശുപത്രികളിൽ ആശുപത്രി സൂപ്രണ്ടിൽനിന്നോ ചാർജ്ജ്മെഡിക്കൽ ഓഫീസറിൽനിന്നോ ചെക്ക് കൈപ്പറ്റണം.
- അംഗീഗത സ്വകാര്യ ആശുപത്രിയുടെ കാര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക്) എന്നിവ ഹാജരാക്കി സാമൂഹികാരോഗ്യകേന്ദ്രത്തിലെ കോ- ഓർഡിനേറ്ററിൽനിന്ന് ചെക്ക് കൈപ്പറ്റാം.
- നഗരങ്ങളിൽ നടക്കുന്ന പ്രസവങ്ങൾക്ക് 600 രൂപയും ഗ്രാമങ്ങളില്‍ നടക്കുന്ന പ്രസവങ്ങൾക്ക് 700 രൂപയും ഈ പദ്ധതിപ്രകാരം ധനസഹായം നൽകും.
- ഇതുകൂടാതെ സാമ്പത്തികനില പരിഗണിക്കാതെ പട്ടികജാതി-പട്ടികവർഗ്ഗങ്ങളിൽപ്പെടുന്ന എല്ലാ അമ്മമാര്‍ക്കും 500 രൂപ വീട്ടിലുള്ള പ്രസവങ്ങള്‍ക്കും നല്കുന്നു