ജനനിസുരക്ഷ യോജന (ജെ. എസ്. വൈ.)

ആശുപത്രിയില്‍ നടക്കുന്ന പ്രസവങ്ങൾ പ്രോത്സാഹിപ്പിച്ച് മാതൃമരണവും  ശിശമരണവും കറയ്ക്കാനള്ള പദ്ധതിയാണ് ജനനിസരക്ഷായോജന.

  • ബി. പി. എൽ. കടുംബങ്ങളിലെ 19 വയസ്സിനു മുകളിലുള്ള ഗർഭിണികളാണ് ഇതിന്റെ ഗുണേഭാക്താക്കൾ.
  • ഇവരെക്കൂടാതെ  പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട എല്ലാ ഗർഭിണികൾക്കും  ബി. പി. എൽ. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽപ്പോലും ഈ സേവനം  ലഭ്യമാണ്.
  • സർക്കാരാശുപത്രികളിലേയും പ്രത്യേക അംഗീകാരം നൽകിയ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെയും  പ്രസവങ്ങൾക്കാണ്    സൗകര്യം ലഭ്യമാകുന്നത്.
  • സർക്കാരാശുപത്രികളിൽ ആശുപത്രി സൂപ്രണ്ടിൽനിന്നോ ചാർജ്ജ്മെഡിക്കൽ ഓഫീസറിൽനിന്നോ ചെക്ക് കൈപ്പറ്റണം.
  • അംഗീഗത സ്വകാര്യ ആശുപത്രിയുടെ  കാര്യത്തിൽ വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി-പട്ടികവർഗ്ഗക്കാർക്ക്) എന്നിവ ഹാജരാക്കി സാമൂഹികാരോഗ്യകേന്ദ്രത്തിലെ  കോ- ഓർഡിനേറ്ററിൽനിന്ന് ചെക്ക് കൈപ്പറ്റാം.
  • നഗരങ്ങളിൽ നടക്കുന്ന പ്രസവങ്ങൾക്ക് 600 രൂപയും  ഗ്രാമങ്ങളില്‍  നടക്കുന്ന പ്രസവങ്ങൾക്ക് 700 രൂപയും  ഈ പദ്ധതിപ്രകാരം ധനസഹായം നൽകും.
  • ഇതുകൂടാതെ  സാമ്പത്തികനില   പരിഗണിക്കാതെ  പട്ടികജാതി-പട്ടികവർഗ്ഗങ്ങളിൽപ്പെടുന്ന എല്ലാ അമ്മമാര്‍ക്കും 500 രൂപ വീട്ടിലുള്ള പ്രസവങ്ങള്‍ക്കും നല്‍കുന്നു