ജെ. മേഴ്സിക്കുട്ടി അമ്മ
ജെ. മേഴ്സിക്കുട്ടി അമ്മ (1955 -
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ ജെ. മേഴ്സിക്കുട്ടി അമ്മ സിപിഐഎം വിദ്യാർത്ഥി പ്രസ്ഥാനമായ എസ്എഫ്ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് വരുന്നത്. എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മേഴ്സിക്കുട്ടി അമ്മ മത്സ്യത്തൊഴിലാളി ഫെഡറേഷന് കൊല്ലം ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. കയർത്തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ ട്രഷറർ, ഖാദി തൊഴിലാളി ഫെഡറേഷൻ പ്രസിഡന്റ്, മത്സ്യഫെഡ് ചെയർപേഴ്സൺ, സിഐടിയു സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, കശുവണ്ടി തൊഴിലാളി കേന്ദ്രം വൈസ് പ്രസിഡന്റ്, സിപിഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എട്ടാമത്തെയും പത്താമത്തെയും, പതിനാലാമത്തേയും കേരള നിയമ സഭയിലേയ്ക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സി.പി.ഐ.എം. പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ട മേഴ്സിക്കുട്ടി അമ്മ പിണറായി വിജയൻ മന്ത്രിസഭയിൽ ഫിഷറീസ്, തുറമുഖ എൻജിനിയറിംഗ്, കശുവണ്ടി വ്യവസായം എന്നീ വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചു.