കലാമണ്ഡലംകല്യാണിക്കുട്ടി അമ്മ

കലാമണ്ഡലം കല്യാണിക്കുട്ടി അമ്മ

   ദക്ഷിണേന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ തിരുനാവായയിൽ   നിന്നുള്ള ഒരു മോഹിനിയാട്ട ഡാൻസറായിരുന്നു കലാമണ്ഡലം കല്യാണിക്കുട്ടി അമ്മമോഹിനിയാട്ടം വംശ നാശം സംഭവിച്ച അവസ്ഥയിൽ  നിന്ന് മുഖ്യധാരാ ഇന്ത്യൻ ക്ലാസിക്കൽ നൃത്തമാക്കി  പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാന പങ്കു വഹിച്ചു.കേരളം കലാമണ്ഡലത്തിന്റെ ആദ്യകാല ബാച്ച് വിദ്യാർത്ഥികളിൽ ഒരാളാണ് കല്യാണിക്കുട്ടി അമ്മ.കലാമണ്ഡലം കല്യാണിക്കുട്ടി 'അമ്മ പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരെ  വിവാഹം കഴിച്ചു. കല്യാണിക്കുട്ടി 'അമ്മ രചിച്ച രണ്ട്പുസ്തകങ്ങളിൽ "മോഹിനിയാട്ടം - ചരിത്രവും, നൃത്തഘടനയുംമോഹിനിയാട്ടത്തെ കുറിച്ചുള്ളു വിപുലവും ഏകവുമായ ഒരു  ഡോക്യൂമെന്റഷനായി  കണക്കാക്കപ്പെടുന്നു.

 

 കേരളം  സംഗീത നാടക അക്കാദമി , കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡുകളും ലഭിച്ച കല്യാണിക്കുട്ടി 'അമ്മ  1999 മെയ് 12 നു തൃപ്പൂണിത്തറയിൽ 84 വയസ്സിൽ   അന്തരിച്ചുഅവരുടെ മകൻ കലാശാല ബാബു ഒരു സിനിമാ ടെലിവിഷൻ നടനായിരുന്നുഅവരുടെ ചെറുമകൾ സ്മിത രാജൻ  മോഹിനിയാട്ട കലാകാരിയാണ്. പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോനിൽ നിന്ന്  അവർക്കു കവയിത്രി അവാർഡ് ലഭിച്ചു . 1986  അവർക്കു കേരളം കലാമണ്ഡല ഫെല്ലോഷിപ്പ് ലഭിച്ചു

  കല്യാണികുട്ടി 'അമ്മ മോഹിനിയാട്ടം എന്ന കലയെ ഇന്ത്യക്കു പുറത്തും പ്രചരിപ്പിച്ചുആദ്യത്തെ റഷ്യൻകാരിയായ മോഹിനിയാട്ടക്കാരിയാണ് മിലന  സേവേര്സകയാ.