ഭാർഗവീനിലയത്തിലെ ഭാർഗവിക്കുട്ടി : വിജയ നിർമ്മല
ക്ലാസിക്ക് എന്ന് എക്കാലത്തും മലയാള ചലച്ചിത്ര ലോകം വിശേഷിപ്പിക്കുന്ന ‘ഭാർഗവീനിലയം’ എന്ന സിനിമയിലെ ഭാർഗവിക്കുട്ടി എന്ന അനശ്വര കഥാപാത്രത്തെ സമ്മാനിച്ച നായിക. മലയാള സിനിമയിൽ സംവിധായികയായും വിജയനിർമ്മല കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലായിരുന്നു വിജയ നിർമ്മലയുടെ ജനനം. സിനിമ എന്നത് സ്ത്രീകൾക്ക് അത്ര എളുപ്പത്തില്‍ അനുഭവവേദ്യമാകാതിരുന്ന കാലത്താണ് വിജയ നിർമ്മല സംവിധാനത്തിലും അഭിനയത്തിലുമെല്ലാം ചരിത്രം കുറിച്ചത്. ഏറ്റവും അധികം സിനിമ സംവിധാനം നിർവ്വഹിച്ച വനിത എന്ന ഗിന്നസ് വേള്ഡ്‍ റെക്കോർഡും വിജയ നിർമ്മലയ്ക്കാണ്. വിത്യസ്ത ഭാഷകളിലായി 47 ചിത്രങ്ങളാണ് സംവിധാനം ചെയ്തിട്ടുള്ളത്. വിജയ കൃഷ്ണ മൂവിസ് എന്ന സ്വന്തം ബാനറിൽ പതിനഞ്ചോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.
1957- ല്‍ ഏഴാംവയസിൽ ബാലാതാരമായി പാണ്ടുരംഗ മാഹാത്മ്യം എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 200ഓളം സിനിമകളിൽ അഭിനയിച്ചു. എങ്കവീട്ടുപെൺ എന്ന തമിഴ്ഫിലിമിൽ അഭിനയിച്ചുകൊണ്ട് അവർ തമിഴിൽ അരങ്ങേറ്റം കുറിക്കുകയും തുടർന്ന് പണമാ പാശമാ, എൻ അണ്ണൻ,ഞാണൊലി, ഉയിരാ മാനമാ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.1971 ലാണ് സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ‘മീന’ എന്നതാണ് ആദ്യ സംവിധാന സംരംഭം. തീയറ്ററുകളില്‍ നൂറ് ദിവസത്തോളം മികച്ച പ്രതികരണത്തോടെ ഈ ചിത്രം പ്രദര്ശിഭപ്പിച്ചിരുന്നു.1973 ൽ കവിത' യാണ് വിജയ നിർമ്മല സംവിധാനം ചെയ്ത ആദ്യ മലയാളചിത്രം.
അവർതന്നെ നായികയായ കവിതയിൽ കെ പി ഉമ്മറാണ് നായകനായത്. അടൂർ ഭാസി, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, മീന, വിൻസെന്റ് തുടങ്ങിയവരും വേഷമിട്ടു. സംഗമം പിക്ചേഴ്സാണ് നിർമാണം. ഷെരീഫ് തിരക്കഥയെഴുതി. ഗോപികൃഷ്ണയായിരുന്നു ക്യാമറ. കെ രാഘവൻ സംഗീതം നൽകിയ കവിതയിലം പാട്ടുകൾ പി ഭാസ്കരനും പൂവച്ചൽ ഖാദറുമാണ് എഴുതിയത്. യേശുദാസും പി സുശീലയും എസ് പി ബാലസുബ്രഹ്മണ്യവുമായിരുന്നു ഗായകർ.25 ഓളം മലയാള സിനിമകളിലും വിജയ നിർമ്മല ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഭാർഗവീനിലയം കൂടാതെ റോസി (പി എൻ മേനോൻ), കല്യാണ രാത്രകൾ (എം കൃഷ്ണൻനായർ), പൂച്ചക്കണ്ണി (പുട്ടണ്ണ), പൂജ (പി. കർമ്മചന്ദ്രൻ), കറുത്ത പൗർണമി (എം നാരായണൻ), മിസ്റ്റർ കേരള ((ജി വിശ്വനാഥ്), നിശാഗന്ധി (എ എൻ തമ്പി), വിവാഹം സ്വർഗത്തിൽ (ജെ ഡി തൊട്ടാൻ), ആന വളർത്തിയ വാനമ്പാടിയുടെ മകൻ (പി സുബ്രഹ്മണ്യൻ), കളിപ്പാവ (എ ബി രാജ്), പോസ്റ്റുമാനെ കാണാനില്ല. പുന്നാപുരംകോട്ട, തേനരുവി, ദുർഗ (കുഞ്ചാക്കോ), പുള്ളിമാൻ (ഇ എൻ ബാലകൃഷ്ണൻ), കാറ്റുവിതച്ചവർ (സൂവി), അരമന രഹസ്യം (നാഗ ആഞ്ജനേയലു), കേണലും കലക്ടറും (എം എം നേശൻ) തുടങ്ങിയ മലയാളസിനിമകളിലൂടെ വിജയ നിർമല ദക്ഷിണേന്ത്യൻ സിനിമയിലെ പ്രണയനായികയായി. ശിവാജി ഗണേശനെ നായകനാക്കി സിനിമയെടുത്ത രണ്ട് വനിതാ സംവിധായകരിൽ ഒരാളുമാണ് വിജയ നിർമ്മല.2008 ൽ തെലുങ്കു സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് 'രഘുപതി വെങ്കയ്യ" പുരസ്കാരം നൽകി ആദരിച്ചു.2019 ജൂൺ 26 ന് 75 ആമത്തെ വയസിൽ ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ കോണ്ടിനെന്റൽ ആശുപത്രിയിൽവച്ച് വിജയ നിർമ്മല അന്തരിച്ചു.
സംവിധാനം ചെയ്ത സിനിമകൾ
1971 Meena
1973 Kavitha
1974 Devadasu
1976 Devude Gelichadu
1977 Panchaithi
1979 Moodu Puvvulu Aaru Kayalu
1979 Hema Hemeelu
1980 Ram Robert Rahim
1980 Kiladi Krishnudu
1980 Sirimalle Navvindi
1981 Bhogi Mantalu
1981 Antham Kadidi Aarambam
1982 Doctor Cine Actor
1983 Bezawada Bebbuli
1984 Mukhyamantri
1985 Lankabiddelu
1989 Sahasame Naa Oopiri
1990 Prajala Manishi
1994 Yes Nenante Nene
1996 Puttinti Gowravam
2009 Neramu Siksha
അഭിനയത്രി
മലയാളം സിനിമ
1. ഭാര്ഗ്ഗSവീനിലയം (1964)
2.റോസി (1965)
3.പൂച്ചക്കണ്ണി (1966)
4.കല്യാണ രാത്രിയില്‍ കള്ളിയവര്‍ തോഴിമാര്‍ (1966)
5.പൂജ (1967)
6.ഉദ്യോഗസ്ഥ (1967)
7.അന്വേഷിച്ചു കണ്ടെത്തിയില്ല (1967)
8.കറുത്ത പൗര്ണ്ണ്മി (1968)
9.നിശാഗന്ധി (1970)
10. വിവാഹം സ്വര്ഗ്ഗ ത്തില്‍ (1970)
11. ആന വളര്ത്തി്യ വാനമ്പാടിയുടെ മകന്‍ (1971)
12. കളിപ്പാവ (1972)
13.പുള്ളിമാന്‍ (1972)
14.പോസ്റ്റ്മാനെ കാണ്മാനില്ല (1972)
15.തേനരുവി (1973)
16.കാറ്റു വിതച്ചവന്‍ (1973)
17. പൊന്നാപുരം കോട്ട (1973)
88. കവിത (1973)
19. ദുര്ഗ്ഗു (1974)
20. കേണലും കലക്ട്ടരും (1976
തമിഴ് സിനിമ
1965 Enga Veetu Penn
1966 Chitthi
1967 Pandhayam
1968 Neelagiri Express
1968 Panama Pasama
1968 Siritha Mugam
1968 Sathiyam Thavaradhey
1968 Soaappu Seeppu Kannadi
1968 Uyira Manama
1969 Anbalippu Meena
1970 En Annan Thangam
1971 Yanai Valartha Vanampadi
1972 Gnana Oli
1972 Vazhaiyadi Vazhai
1974 Puthiya Manithan
1984 Sumangali Kolam
തെലുങ്ക് സിനിമ
1957 Panduranga Mahatyam
1958 Bhookailas
1965 Manchi Kutumbam
1966 Rangula Ratnam
1967 Poola Rangadu Padma
1967 Saakshii
1968 Asadhyudu
1968 Bangaru Gaajulu
1969 Aatmiyulu Saroja
1970 Akka Chellelu
1971 Bomma Borusa
1971 Mosagallaku Mosagadu
1972 Tata Manavadu Rani
1972 Pandanti Kapuram
1973 Devudu Chesina Manushulu
1973 Sahasame naa Oopiri
1973 Pinni
1973 Buddhimantudu
1973 Patnavasam
1973 Marina Manishi
1973 Meena Meena
1974 Alluri Seetarama Raju
1974 Bantrotu Bharya
1976 Paadipantalu
1977 Kurukshetram
1979 Hema Hemeelu
1989 Pinni
തിരക്കഥ എഴുതിയ ചിത്രം
Ram Robert Rahim (screenplay) 1980
References
ഗ്രന്ധസൂചി
1. ആദ്യ വനിതാ സംവിധായിക, അഡല്‌്ട് സ് ഒണ്ലി ചിത്രത്തിലെ ആദ്യ നായിക: ‘വിജയ നിര്മ്മ ല’ മലയാള ചലച്ചിത്രലോകം നെഞ്ചിലേറ്റുന്ന പേര് , ലെമി തോമസ്, June 27, 2019, http://flowersoriginals.com/2019/06/27/vijaya-nirmala-special/, Flowers TV Online.
2. മലയാളത്തിന്റെ ഭാർഗവിക്കുട്ടി വിജയ നിർമ്മല ഓർമ്മയായി, https://keralakaumudi.com/news/news.php?id=107266&u=national.
3. https://peoplepill.com/people/vijaya-nirmala/
4. https://www.malayalachalachithram.com/movieslist.php?tot=20&a=7428&p=1