കശുവണ്ടി രംഗത്തെ ദുരവസ്ഥ -ഒരു പഠനം

അന്ന ലിൻബെർഗ് 

കേരളത്തിൽ 4 ലക്ഷത്തോളം കശുവണ്ടി തൊഴിലാളികൾ ഉണ്ട് എന്നും, ഇവരിൽ ഭൂരിഭാഗവും സ്ത്രീതൊഴിലാളികളാണ് എന്നും, ഡോ. അന്നലിന്റെ ബർഗ് നടത്തിയ ഒരു പഠനത്തിൽ പറയുന്നു. തൊഴിലില്ലായ്മയും പട്ടിണിയും നിലനിൽക്കുന്ന ഈ മേഖലയിൽ തൊഴിലാളിയുടെ സ്ഥിതി പരമ ദയനീയമാണ്. 

          ചരിത്രത്തിലും വികസന പഠനങ്ങളിലും, അന്ന ലിൻബർഗ് സ്വീഡനിൽ നടത്തിയ താരതമ്യപഠനങ്ങളാണ്, കേരളത്തിലെ കശുവണ്ടി മേഖലയെക്കുറിച്ച് പഠിക്കാൻ താൽപര്യപ്പെടുത്തിയത്. ഗ്രന്ഥശാലകളും സർവ്വകലാശാലകളും സന്ദർശിച്ച് ജനങ്ങളുമായി സംവാദിച്ചും വിദഗ്ദർ, നടത്തിയ പഠനങ്ങളെ പരിശോധിച്ചും, കശുവണ്ടി രംഗത്തെ പ്രത്യേകതകൾ അവർ മനസ്സിലാക്കി. കേരളത്തിലെ ഫാക്ടറി തൊഴിലാളികളിൽ നല്ല പങ്കും കശുവണ്ടി തൊഴിലാളികളാണ്. വിദ്യാസമ്പന്നരാണെങ്കിലും, തൊഴിൽ രംഗത്ത് അസംഘടിതരാണിവർ. അവരുടെ പഠനത്തിന്റെ ഫലമായി Experience and Identity : A Historical Account of Class, Caste and Gender among the Cashew Workers of Kerala, 1930 - 2000 , എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. വിഷയതലത്തിലും ആശയതലത്തിലും പ്രയോഗതലത്തിലും ഒരു താരതമ്യ പഠനമാണിത്. സാമൂഹ്യനരവംശ ശാസ്ത്രം, സാമൂഹ്യ  ശാസ്ത്രം, ലിംഗപദവി തുടങ്ങി പല ആശയങ്ങളും, ഇതിൽ ഉൾക്കൊള്ളുന്നു. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ, സംഭവങ്ങളെക്കുറിച്ച് ചരിത്രരേഖകൾ പത്രറിപ്പോർട്ടുകൾ, തൊഴിലാളി യൂണിയൻ നേതാക്കളുടെ ചരിതവ്യാഖ്യാനങ്ങൾ എന്നിവയെ ആശ്രയിച്ചാണ് വിവരം ശേഖരിച്ചത്.

              1950 കളിൽ അമേരിക്കയിലേക്ക് കശുവണ്ടി കയറ്റുമതി ചെയ്യാനുള്ള പ്രവർത്തനം തുടങ്ങിയിരുന്നു. തുടർന്ന് ബിട്ടുഷുകാരും, കയറ്റുമതിക്ക് താൽപര്യം കാണിക്കുകയും തുടർന്ന് നാട്ടുകാർ തന്നെ, ചെറിയ ഫാക്ടറികൾ തുടങ്ങി മുതലാളിമാരായി മാറുകയും ചെയ്തു.കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി സാധനങ്ങളിൽ ഒന്നായി കശുവണ്ടി മാറി. 

cashew

ചരിത്ര രേഖകൾ പരിശോധിച്ചാൽ, ഭൂരിഭാഗം വരുന്ന സ്ത്രീതൊഴിലാളികളെ പുരുഷൻമാരായ നേതാക്കൾ സംഘടിപ്പിച്ചതും, അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതുമായ സംഭവങ്ങളും ഫാക്ടറി ഉടമകളുടെ ചൂഷണത്തിന്റെ കഥകളും കഴിയും. തൊഴിൽ മേഖലയിൽ, സ്ത്രീ-വ്യത്യാസം ഉണ്ടായിരുന്നതായും, ആരും അത് പോലും ചെയ്തിരുന്നില്ല എന്നും മനസ്സിലാക്കാൻ കഴിയും.

         ഇന്ന് മൊത്തം തൊഴിലാളികളുടെ 5 ശതമാനം മാത്രമേ പുരുഷന്മാർ ഉള്ളൂ. അവർ വറുക്കൽ ജോലി ചെയ്യുന്നു, ടിന്നുകളിലെ പാക്കിങ്ങ് ചുമട്ടുജോലി, ലോറികളിൽ കയറ്റൽ തുടങ്ങി പുറം ജോലികളും പുരുഷന്മാരുടേതാണ്. സ്ത്രീ തൊഴിലാളികൾ 40 ശതമാനം പേർ തൊണ്ടുപൊളിക്കലും, 55 ശതമാനം പേർ തൊലികളയൽ, ഗുണനിലവാരം നോക്കി തരം തിരിക്കൽ തുടങ്ങിയവയും ചെയ്യുന്നു. പുരുഷന്മാർക്ക് പൊതുവിൽ മാസ ശമ്പളവും, ഫാക്ടറി അടച്ചിടേണ്ടി വരുന്ന വേളകളിൽ, തൊഴിലില്ലായ്മ വേതനവും കിട്ടുന്നു. പക്ഷേ സ്ത്രീകൾക്ക് അവരുടെ വേതനം സംസ്കരിച്ച പരിപ്പിന്റെ എണ്ണം അനുസരിച്ചാണ്. ഫാക്ടറി അടച്ചിടുന്ന സമയത്ത് അലവൻസ് നൽകാറില്ല. തോടുകളയൽ, തൊലി കളയൽ, തരം തിരിക്കൽ തുടങ്ങിയ ജോലികൾക്ക് പുരുഷന്മാരെ കിട്ടാറെയില്ല. ചെറിയ ആൺകുട്ടികളെയോ, വികലാംഗരായ പുരുഷന്മാരെയോ മാത്രമേ ഈ ജോലിക്ക്  കിട്ടുന്നുള്ളു. ക്ഷമയും വിരലുകൾ വേഗത്തിൽ ചലിപ്പിക്കാൻ കഴിവുമുള്ള സ്ത്രീതൊഴിലാളികൾ  മാതമെ ഈ പണി ചെയ്യുന്നുള്ളു. ഈ ജോലികൾക്കെല്ലാം തന്നെ ആരോഗ്യപ്രശ്നങ്ങളുമുണ്ട്. തോടിനുള്ളിൽ ക്യാൻസറിനു വരെ കാരണമായേക്കാവുന്നതും തൊലിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാവുന്നതുമായ എണ്ണ കാണപ്പെടുന്നു. സ്വന്തം ചിലവിൽ കൈയുറകൾ വാങ്ങി ധരിക്കുകയല്ലാതെ വേറെ മാർഗമില്ല. തൊലി കളയൽ ജോലി നഖമോ ചെറിയ കത്തിയോ ഉപയോഗിച്ചാണ് ചെയ്യുക. തോടും തൊലിയും കളയുന്നതിനിടയിൽ ചില പരിപ്പുകൾ പൊട്ടിപ്പോകാറുണ്ട്. അങ്ങനെ വരുന്ന പരിപ്പ് സംസ്കരിച്ച തൊഴിലാളിക്ക് കൂലി നിഷേധിക്കുന്നു.1937-ൽ സ്ത്രീകൾ ആദ്യമായി ഉന്നയിച്ച ആവശ്യം പൊട്ടിപ്പോകുന്ന പരിപ്പുകൾക്ക് കൂലി വേണം എന്നതായിരുന്നു. 6 പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇതു നേടാനായിട്ടില്ല.

         ഫാക്ടറി സമരവുമായി ബന്ധപ്പെട്ട്, തൊഴിൽ നഷ്ടപ്പെട്ട സ്ത്രീകൾക്ക് ശമ്പളത്തിന്റെ നേർ പകുതി കൊടുക്കാൻ ഒത്തുതീർപ്പായപ്പോൾ, പുരുഷൻമാർക്ക്, ശമ്പളത്തിന് പുറമേയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടതിനും, മുതലാളിമാരോട് ഒപ്പം നിൽക്കുന്നതിനുവേണ്ടി, കൂടുതൽ ശമ്പളം കൊടുക്കുകയാണ് ചെയ്തത്. 1930-40 കളിൽ, ജാതിയുടെ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ടിരുന്ന തൊഴിലാളികൾ, ആധുനികവൽക്കരണത്തിന്റെ വരവോടെ ലിംഗപരമായി വേർതിരിക്കപ്പെട്ടു.

         മുതലാളിത്ത ശക്തികൾക്കെതിരെ നടന്നുവരുന്ന പോരാട്ടങ്ങൾക്ക് മാറി വരുന്ന ഘടനാപരമായ ലിംഗപദവി നിർവ്വചനങ്ങളും ആശയങ്ങളും , എത്രമാത്രം സഹായിക്കുന്നുണ്ട് എന്ന് കേരളത്തിലെ കശുവണ്ടി തൊഴിലാളികളുടെ പ്രശ്നങ്ങൾ ഒരു പാഠം ആകുന്നു. സാമ്പത്തികരംഗം നിയന്ത്രിക്കുന്ന പുറത്തുള്ള ശക്തികൾ, പാവപ്പെട്ടവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്ന് മനസ്സിലാക്കുന്നതിനും ഈ പഠനം സഹായിക്കുന്നു. സ്ത്രീകൾക്ക് സമൂഹത്തിലും, പണി സ്ഥലങ്ങളിലും സ്ഥിതിയിലും പദവിയിലും ഉയർന്ന നിലവാരം താരതമ്യേന കൈവന്നിട്ടുണ്ടെങ്കിലും, താഴ്ന്ന ജാതികളിലെ, സ്ത്രീ-പുരുഷ അധികാര വ്യത്യാസം പുരുഷന് അനുകൂലമായി വർദ്ധിച്ചിരിക്കുന്നു. താഴ്ന്ന ജാതിയിലെ പുരുഷനെ സംബന്ധിച്ച് സ്ത്രീകൾ വിവിധ മേഖലകളിൽ വിവിധ രൂപങ്ങളിലും വേഷങ്ങളിലും (അതാത് ഫാക്ടറികളിൽ, യൂണിയനിൽ, വീട്ടു പണിക്കിടയിൽ, സമൂഹത്തിൽ പൊതുവിലും) പെരുമാറുകയും ജീവിക്കുകയും ചെയ്യേണ്ടിവരുന്നു. 1940 കളിലേതിനെ അപേക്ഷിച്ച് ഒരു വലിയ അളവുവരെ ഇത്തരം സ്തീകൾ ക്ഷീണിതരും ആശ്രിതരും ആയി ചിട്ടപ്പെടുത്തുന്നു. പ്രകടമായ വ്യത്യാസം വിവാഹക്കാര്യത്തിലാണ് കാണപ്പെടുന്നത്. കഴിഞ്ഞ 70 വർഷങ്ങളിലെ വികസനവും ആധുനീകരണവും കേരളാ മോഡലും കാരണം സ്ത്രീയുടെ ജീവിത സാഹചര്യങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും പുരുഷന്റേതിനൊപ്പം എത്തിയിട്ടില്ല. വാസ്തവത്തിൽ സ്ത്രീത്വവും പുരുഷത്വവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയത്തക്ക രീതിയിൽ തന്നെ വർദ്ധിച്ചു.

dangers of cashew

സാധാരണ പറയപ്പെടുന്ന സ്ത്രീത്വ വൽക്കരണം പട്ടിണിയുടെ സ്ത്രീത്വ വൽക്കരണമായും തൊഴിലിന്റെ സ്ത്രീത്വ വൽക്കരണമായും ബന്ധപ്പെടുത്തിയാണ് കാണുന്നത്. അത്തരം ഘട്ടങ്ങളിൽ സ്ത്രീത്വവൽക്കരണമെന്നത് പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ പരമാർശിച്ചു മാത്രമെ പറയാൻ പറ്റൂ. ഗുണപരമായ മാറ്റങ്ങളുളവാക്കുന്നതും ആശയപരമായ നിർവചനങ്ങളോടുകൂടിയതുമാണ് മറിച്ചുള്ള പെണ്ണത്തം എന്നത്. ഇതുരണ്ടും തമ്മിൽ ബന്ധമുണ്ട്. ഒതുങ്ങിക്കൂടുന്ന തരത്തിലുള്ള പെണ്ണത്തം തൊഴിലിന്റെയും പട്ടിണിയുടെയും സ്ത്രീവൽക്കരണത്തിലേക്കു നയിക്കും. കേരളത്തിലെ കശുവണ്ടി തൊഴിലാളികളുടേതുപോലെ. ആഗോള മുതലാളിത്തവും, പടിഞ്ഞാറുവൽക്കരണവും ആധുനീകരണവും ഒരു പരിധിവരെ സംസ്കൃതവൽക്കരണവും പോലുള്ള ഘടനാപരമായ ശക്തികൾ ഈ അവസ്ഥിയി ലെത്താൻ ശ്രമിച്ചിട്ടുണ്ട്. തൊഴിലെടുക്കുന്ന ഇനങ്ങൾ സമൂഹത്തിന്റെ ഉയർന്നതട്ടിലെത്താൻ സ്ത്രീകളെ കുടുംബിനികളാക്കുന്നു. ഈ ശക്തികളോട് സ്ത്രീകൾ പ്രതികരിക്കുന്നത് അവരുടെ പെൺമക്കളെ  ഫാക്ടറി തൊഴിലിന് വിടാതെ വിവാഹത്തിലൂടെ ഒരു നല്ല ഭാവിനേടി കൊടുക്കാൻ അവരെ സഹായിക്കുന്ന തരത്തിൽ നിലവിലെ സാമൂഹ്യനയങ്ങളിൽ ഒതുങ്ങി നിന്ന് നല്ലതിനു വേണ്ടി മാർഗങ്ങളാരായുക വഴിയാണ്.

References

References

SAKHI

News Letter

Vol. 8

April-May, 2005