ശ്വേത മോഹൻ
ശ്വേത മോഹൻ ( 1985-
1985 നവംബർ 19-ന് ചെന്നൈയിലായിരുന്നു പ്രശസ്ത പിന്നണിഗായികയായ സുജാത മോഹന്റെ മകളായി ശ്വേത മോഹൻ ജനിച്ചത്. ചെറുപ്പത്തിലേ സംഗീതം പഠിച്ചു തുടങ്ങിയ ശ്വേത പത്താം വയസ്സിൽ 1995-ൽ എ. ആർ. റഹ്മാന്റെ സംഗീതത്തിൽ ബോംബെ, ഇന്ദിര എന്നീ സിനിമകളിൽ പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2005 ൽ ബൈ ദ പീപ്പിൾ എന്ന സിനിമയിൽ പാടിക്കൊണ്ട് ശ്വേത മലയാള സിനിമയിൽ തുടക്കം കുറിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സർക്കാരിന്റെ ചലച്ചിത്രപുരസ്കാരം 2007-ൽ നിവേദ്യം എന്ന ചിത്രത്തിലെ കോലക്കുഴൽ വിളി കേട്ടോ എന്ന ഗാനത്തിലൂടെ ശ്വേതയെ തേടിയെത്തി.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ആയിരത്തിലധികം ഗാനങ്ങൾ ആലപിച്ച ശ്വേത മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള, തമിഴ്നാട് ഗവണ്മെന്റുകളുടെ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.