ശോഭ (1962-1980)
1962 സെപ്റ്റംബർ 23-നായിരുന്നു മഹാലക്ഷ്മി എന്ന ശോഭയുടെ ജനനം. ആദ്യകാലങ്ങളിൽ മഹാലക്ഷ്മി എന്ന പേരിൽ തന്നെയായിരുന്നു ശോഭാ സിനിമയിൽ അഭിനയിച്ചിരുന്നത്. ജെ. പി. ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കൾ തിറക്കപ്പടും എന്ന തമിഴ്‍ ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു ശോഭ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഉത്രാടരാത്രി എന്ന മലയാള ചലച്ചിത്രത്തിലാണ് ശോഭ ആദ്യമായി നായികയായി അഭിനയിച്ചത്.
മികച്ച വനിതാ ബാലതാരത്തിനു 'യോഗമുള്ളവൾ', '[അവൾ അൽപ്പം വൈകിപ്പോയി' എന്നീ ചിത്രങ്ങൾക്ക് 1971- ൽ ശോഭയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഓർമ്മകൾ മരിയ്ക്കുമോ എന്ന ചിത്രത്തിലെ അഭിനയത്തിന് 1977-ൽ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച ശോഭയ്ക്ക് തൊട്ടടുത്ത വർഷം എന്റെ നീലാകാശം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള അവാർഡും ലഭിച്ചു. 79-ൽ പശി എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 17-ആം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി.
1980 ൽ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ശോഭ ആത്മഹത്യ ചെയ്തു.