സംഗീത
സംഗീത (1976-
1976-ൽ മലപ്പുറത്തു ജനിച്ച സംഗീത ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. സ്നേഹിയ്ക്കാൻ ഒരു പെണ്ണ് എന്ന പേരിൽ 1978 -ൽ എൻ. സുകുമാരൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിലാണ് സംഗീത ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ബാലതാരമായും പിന്നീട് നായികയായും സഹ നടിയായും നിരവധി ചിത്രങ്ങളിൽ ഇവർ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്.
1998-ൽ ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലെ അഭിനയത്തിന് സംഗീതയ്ക്ക് മികച്ച നടയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.