പ്രിയങ്ക നായർ
പ്രിയങ്ക നായർ (1985-
1985-ൽ തിരുവനന്തപുരത്ത് ജനിച്ച പ്രിയങ്ക സിനിമയിലേയ്ക്ക് വരുന്നത് മോഡലിംഗിലൂടെയാണ്. 2006-ൽ വെയിൽ എന്ന തമിഴ് ചിത്രത്തിലാണ് പ്രിയങ്ക ആദ്യമായി അഭിനയിയ്ക്കുന്നത്. മലയാളത്തിൽ ടി. വി. ചന്ദ്രൻ സംവിധാനം ചെയ്ത വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് 2008-ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് പ്രിയങ്കയ്ക്കായിരുന്നു.
മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രിയങ്ക ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.