ഒ. ടി. ശാരദ കൃഷ്ണൻ
ഒ. ടി. ശാരദ കൃഷ്ണൻ (1905-1973)
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് ഒന്ന് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് പ്രതിനിധിയായാണ് ഒ. ടി. ശാരദ കൃഷ്ണൻ കേരള നിയമസഭയിലേക്കെത്തിയത്. മദ്രാസ് സർവകലാശാല സെനറ്റംഗം, കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, അഖിലേന്ത്യാ വനിതാ കോൺഫറൻസ് അംഗം എന്നിങ്ങനെ വിവിധ നിലകളിൽ ശാരദ പ്രവർത്തിച്ചിട്ടുണ്ട്. വനജ എന്ന നോവൽ രചിച്ചിട്ടുണ്ട്.