വീണ ജോർജ്ജ്
വീണ ജോർജ്ജ്
കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ഉമടസ്ഥതയിൽ തുടങ്ങിയ ടിവി ന്യൂ എന്ന ചാനലിലൂടെ ഒരു വാർത്താ ചാനലിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാകുന്ന ആദ്യ വനിത എന്ന നേട്ടം സ്വന്തമാക്കിയ വീണ ജോർജ്ജ് മാദ്ധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് രാഷ്ട്രീയ രംഗത്തേയ്ക്ക് വരുന്നത്. വിദ്യാഭ്യാസ കാലഘട്ടത്തിൽ എസ്എഫ്ഐ അംഗമായിരുന്നു. കൈരളി, ഇന്ത്യാവിഷൻ, റിപ്പോർട്ടർ തുടങ്ങിയ ചാനലുകളിൽ വാർത്ത അവതാരകയായി തിളങ്ങിയ വീണ 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐഎം പ്രതിനിധിയായി ആറന്മുളത്തിൽ നിന്നും നിയമസഭയിലെത്തി.
മികച്ച വാർത്താ അവതാരകയ്ക്കുള്ള ജേസി ഫൗണ്ടേഷൻ അവാർഡ്, 2011-ലെ മികച്ച ടെലിവിഷൻ അവതരണത്തിനുള്ള പുരസ്‌കാരം, ഏഷ്യവിഷൻ വാർത്താ വിശകലനത്തിനുള്ള പുരസ്‌കാരം, മികച്ച വാർത്താ അവതരണത്തിനുള്ള 2010-ലെ സംസ്ഥാന ടെലിവിഷൻ അവാർഡ്, തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ വീണയെ തേടിയെത്തിയിട്ടുണ്ട്.