ജോമോൾ
ജോമോൾ (1982-
1982-ൽ കോഴിക്കോട് ജനിച്ച ജോമോൾ ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തെത്തിയത്. 1997-ൽ 'എന്ന് സ്വന്തം ജാനകിക്കുട്ടി'യെന്ന ഹരിഹരൻ ചിത്രത്തിലെ അഭിനയത്തിന് ജോമോൾക്ക് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചു. ഇതേ പടത്തിലെ അഭിനയത്തിന് ആ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിൽ പ്രത്യക ജൂറി പരാമർശവും ജോമോളിനെ തേടിയെത്തി.
വിവാഹ ശേഷം ജോമോൾ ഗൗരി ചന്ദ്രശേഖരൻ പിള്ള എന്ന് പേര് മാറ്റി. വിവാഹത്തിന് ശേഷം ഗൗരി എന്ന പേരിൽ നിരവധി ടെലിവിഷൻ പാരമ്പരകളിലും അവർ അഭിനയിച്ചിട്ടുണ്ട്.