ആകാശവാണിയിലെ ആദ്യകാല ശബ്ദം ഇന്ദിരാ ജോസഫ് അന്തരിച്ചു

Indhira Joseph

  കേരളത്തിലെ ആദ്യകാല പ്രക്ഷേപകരില്‍ പ്രമുഖയായ ഇന്ദിരാജോസഫ് അന്തരിച്ചു.95 വയസ്സായിരുന്നു.1949ൽ  തിരുവനന്തപുരം റേഡിയോനിലയത്തില്‍ നിന്ന് ആദ്യമായി ഇംഗ്ലീഷ് വാര്‍ത്ത പ്രക്ഷേപണം ചെയ്തുതുടങ്ങിയ ദിനം ഇന്ദിരാപൊതുവാൾ എന്ന ഇന്ദിരാജോസഫ് വെണ്ണിയൂർ ആണ് ആദ്യമായി ഇം​ഗ്ലീഷിൽ വാർത്തകൾവായിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയില്‍ ദീര്‍ഘകാലം അനൗണ്‌സറും ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവുമായി പ്രവര്‍ത്തിച്ചിരുന്നു.പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനും ആദ്യകാല പ്രക്ഷേപകനും ആകാശവാണിയുടെ വിവിധ നിലയങ്ങളുടെ ഡയറക്ടറുമായിരുന്ന ഇ എം ജെ വെണ്ണിയൂരിന്റെ ഭാര്യയും പ്രശസ്ത ഗായിക ശാന്താ പി നായരുടെ സഹോദരിയുമാണ് ഇന്ദിരാ ജോസഫ്.

തിരുവിതാംകൂറിന്റെ ആര്‍ക്കിയോളജി ഡയറക്ടറായിരുന്ന ആര്‍ വി പൊതുവാളിന്റെ മൂത്തപുത്രിയായ ഇന്ദിരാ ജോസഫ്,1940 കളില്‍ മദ്രാസിലെ അണ്ണായൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലിഷ് ഭാഷയില്‍ ബി എ(ഓണേഴ്സ്)ബിരുദം എടുത്തതിന് ശേഷമാണ് ഇംഗ്ലീഷ് വാര്‍ത്താവതാരകയായി പ്രക്ഷേപണ രംഗത്തേക്ക് കടന്നുചെന്നത്. 

ഇന്ദിരാ ജോസഫിനെക്കുറിച്ച് കൂടുതലറിയാൻ
https://www.keralawomen.gov.in/ml/node/292