കെ.ഒ. അയിഷാ ബായ്

K.O. Aysha Bai .jpg

കെ.ഒ. അയിഷാ ബായ്

ആദ്യ കേരളാ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാ ബായ് (1926 - 2005). ഒന്നും രണ്ടും കേരളാ നിയമസഭയിൽ കായംകുളം നിയോജക മണ്ഡലത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് അയിഷാ നിയമസഭയിലേക്കെത്തിയത്.

ഗവണ്മെന്റ് അഷുറൻസ് കമ്മിറ്റി ചെയർപേഴ്സൺ, കേരളാ മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശിയ സോഷ്യൽ വെൽഫെയർ ബോർഡംഗം, സംസ്ഥാന സോഷ്യൽ വെൽഫെയർ ബോർഡംഗം എന്നീസ്ഥനങ്ങളിൽ അയിഷാ ബായ് പ്രവർത്തിച്ചിട്ടുണ്ട്.