മംഗല്യ

സാധുക്കളായ വിധവകള്‍, നിയമപരമായി വിവാഹ മോചനം നേടിയവര്‍ എന്നിവരുടെ പുനര്‍ വിവാഹത്തിന് 25,000/- രൂപ ധനസഹായം നല്‍കുന്ന മംഗല്യ പദ്ധതി 2008 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു.    സൂചന (2) പ്രകാരം വകുപ്പ് മുഖേനെ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ നിര്‍വ്വഹണ ചുമതല ജില്ലാ വനിതാ ശിശുവകിസന ഓഫീസര്‍മാര്‍ക്ക് നല്‍കി ഉത്തരവായിട്ടുണ്ട്.  ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനുളള മാനദണ്ഡങ്ങള്‍  ചുവടെ ചേര്‍ക്കുന്നു. വിഭാഗത്തില്‍പ്പെട്ടതായിരിക്കണം.

1) അപേക്ഷകബി.പി.എല്‍./മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടതായിരിക്കണം.

2) ഭര്‍ത്താവിന്റെ മരണം മൂലം വിധവയാവുകയും, നിയമ പ്രകാരം  വിവാഹ ബന്ധം വേര്‍പെടുത്തിയത് നിമിത്തം വിധവയ്ക്ക് സമാനമായി തീര്‍ന്നിട്ടുളള കുടുംബങ്ങളില്‍പ്പെട്ട വനിതകളുമാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്.

3) പുനര്‍വിവാഹം ബന്ധപ്പെട്ട വിവാഹ രജിസ്ട്രാര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.

4) പുനര്‍വിവാഹം നടന്ന് 6 മാസത്തിനകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

5) 18 നും 50 നും മദ്ധ്യേ പ്രായമുളള വിധവകളുടെ പുനര്‍വിവാഹത്തിനാണ് ധനസഹായം അനുവദിക്കുന്നത്.

6) ധനസഹായത്തിനുളള അപേക്ഷകള്‍ താഴെപ്പറയുന്ന രേഖകള്‍ സഹിതം ഓൺലൈനായി ശിശുവികസന പദ്ധതി ഓഫീസര്‍ മുഖേന ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് നല്‍കേണ്ടതാണ്.

a) ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്.

b) വിവാഹ ബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച് കോടതി ഉത്തരവ്.

c) ബി.പി.എല്‍. / മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച രേഖ (റേഷന്‍ കാര്‍ഡിന്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്.

d) അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്.

e) പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (സാക്ഷ്യപ്പെടുത്തിയത്)

 

അപേക്ഷിക്കേണ്ട വിധം

www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

പൊതുജന പദ്ധതികള്‍- അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജില്‍ "എങ്ങനെ അപേക്ഷിക്കാം" എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക.  പൊതുജന പദ്ധതികള്‍ അപേക്ഷാ പോര്‍ട്ടല്‍ എന്ന വെബ്പേജ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെയെന്നും വിശദമാക്കിയുള്ള പേജ് തുറന്നു വരും.  അതിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയോടെ പാലിച്ച് ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.  യുസര്‍ മാന്വല്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

മംഗല്യ പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 61,00,000/- രൂപ ചിലവഴിച്ചിട്ടുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം 244.