സമഗ്ര ശിക്ഷ കേരളയുടെ പ്രധാന സംരംഭങ്ങള്‍, 2019-20
ശാസ്ത്രപഥം
വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടുള്ള താല്‍പര്യവും അന്വേഷണാത്മതയും ജ്വലിപ്പിക്കത്തവിധമുള്ള സമഗ്ര ശിക്ഷ കേരളയുടെ ഒരു പുതുമയുള്ള സംരംഭമാണ് ശാസ്ത്രപഥം. സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ തനത് വിഷയത്തിലെ ആധുനികതയെ പരിചയപ്പെടുത്താന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്ര സാങ്കേതിക മേഖലയിലുള്ള അദ്ധ്യാപകരുമായുള്ള അടുപ്പവും ഇടപെടലും ഓരോ വിദ്യാര്‍ത്ഥിക്കും അവരവരുടെ പഠന ശാഖയിലെ വളര്‍ച്ചാ സാധ്യത കണ്ടെത്താന്‍ തീര്‍ച്ചയായും സാധിക്കുന്നു. സയന്‍സ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പരിപാടി നടത്തി വരുന്നു.
പ്രാദേശിക വിഭവ കേന്ദ്രങ്ങളും ഊരുവിദ്യാകേന്ദ്രങ്ങളും
പൊതു വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ പ്രത്യക്ഷമായ ഒരു വിടവ് ഉണ്ട് എന്നാണ് നാഷണല്‍ ആച്ചീവ്മെന്റ് സർവ്വെ കാണിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക വശങ്ങള്‍ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. പ്രാദേശിക വിഭവ കേന്ദ്രങ്ങള്‍ വഴി പഠന പ്രവര്‍ത്തനങ്ങളില്‍ താങ്ങ് നല്‍കുന്നതിലൂടെ ഈ വിടവ് നികത്തി അക്കാദമിക നേട്ടത്തിലെത്തിക്കാന്‍ സാധിക്കുന്നു. ടാര്‍ഗെറ്റ് ഗ്രൂപ്പിന്റെ താമസ സ്ഥലത്തിനടുത്തുള്ള കമ്മ്യൂണിറ്റി ഹാള്‍, ലൈബ്രറി പോലുള്ള പൊതു സ്ഥലങ്ങളിലാണ് ഈ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. സമഗ്ര ശിക്ഷ കേരളയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ പഠിതാക്കള്‍ക്ക് പിന്തുണ നല്‍കുന്നു. പഠിതാക്കള്‍ക്ക് അവരുടെ സാമൂഹിക കഴിവുകള്‍, നേതൃത്വ ഗുണങ്ങള്‍, മാധ്യമ സാക്ഷരത കഴിവുകള്‍, ആശയ വിനിമയ കഴിവുകള്‍, ഐ.സി.ടി ഉപയോഗിക്കുന്നതിനുള്ള കഴിവുകള്‍ എന്നിവ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും ലഭിക്കുന്നു.
ഊരു വിദ്യാ കേന്ദ്രങ്ങള്‍
പ്രാദേശിക വിഭവ കേന്ദ്രങ്ങളുടെ പട്ടികവര്‍ഗ്ഗ മേഖലയിലുള്ള രൂപമാണ് “ഊരു വിദ്യാകേന്ദ്രങ്ങള്‍”. ഗോത്ര പഠിതാക്കളുടെ രണ്ട് പ്രധാന അക്കാദമിക് പ്രശ്നങ്ങള്‍ ഊരു വിദ്യാകേന്ദ്രങ്ങള്‍ അഭിസംബോധന ചെയ്യുന്നു. ആദ്യത്തേത്, അല്ലെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു പറയുന്നത് നിലനിര്‍ത്തല്‍ പ്രശ്നമാണ്. സാംസ്ക്കാരിക ഘടകങ്ങള്‍ മൂലമുണ്ടാകുന്ന അന്യവല്‍ക്കരണവും പിന്നോക്കാവസ്ഥയും പലപ്പോഴും ഈ പഠിതാക്കളെ സ്കൂളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. അക്കാദമിക് പിന്തുണ നല്‍കുന്നതിനൊപ്പം ഈ പഠിതാക്കളെ ഒന്നിലധികം തരത്തില്‍ സാമൂഹികവല്‍ക്കരിക്കാനും ഊരു വിദ്യാകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നു. മൊത്തത്തില്‍ 600 എല്‍.ആര്‍.സി.കളും 44 “ഊരു വിദ്യാകേന്ദ്രങ്ങളും“ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു.
ഗണിതോത്സവം (ഗണിതത്തിന്റെ ഉത്സവം)
ഗണിതശാസ്ത്ര ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതും അര്‍ത്ഥവത്തായതുമായ പഠനം സാക്ഷാത്കരിക്കുന്നതിനുള്ള നൂതന പരിപാടിയാണിത്. ഗണിത ശാസ്ത്രം എന്ന വിഷയം മനുഷ്യ ജീവിതത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണമാണ് “ഗണിതോത്സവം“ എന്ന പരിപാടി.
References
SSK, 2019