പെൺകുട്ടികൾക്ക് 4000 രൂപ ലഭിക്കുന്ന ബാലികാ സമൃദ്ധി യോജന
പെൺകുട്ടികൾക്കായുള്ള 4000 രൂപ ലഭിക്കുന്ന ബാലികാ സമൃദ്ധി യോജനയെ കുറിച്ച് അറിയാതെ പോകരുത്. പെൺകുട്ടികൾ ഉള്ള മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സർക്കാരിൻറെ വക പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് തുക പോലെ ലഭിക്കുന്ന ബാലികാ സമൃദ്ധി യോജനയെക്കുറിച്ച് .
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ അവരുടെ പേരിൽ ഒരു തുക നിക്ഷേപിക്കുന്ന പദ്ധതിയുടെ പേരാണ് ‘ബാലിക സമൃദ്ധി യോജന’ അങ്ങനെ ഏറെ ഉപകാരപ്രദമായ ഈ ഒരു പദ്ധതിയെക്കുറിച്ച് പലർക്കുമറിയില്ല എന്നതാണ് സത്യം. ബിപിഎൽ വിഭാഗത്തിൽ ഉള്ള പെൺകുട്ടികൾക്കാണ് പദ്ധതിയിൽ ചേരാവുന്നതാണ്, ഒരു കുടുംബത്തിലെ രണ്ടു പെൺകുട്ടികൾക്ക് വരെ ഈ ഒരു പദ്ധതിയിൽ ചേരാവുന്നതാണ്. പത്താം ക്ലാസ്സ് വരെ ഒരു നിശ്ചിത തുക സര്ക്കാര് കുട്ടിയുടെ പേരിൽ നിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ കുട്ടിക്ക് 18 വയസ് പൂർത്തിയാകുമ്പോൾ അതും പലിശയും ചേർത്ത് നിങ്ങൾക്ക് പിൻവലിക്കാവുന്നതാണ്. ഈയൊരു പദ്ധതി ഗ്രാമപ്രദേശത്തും, നഗരപ്രദേശത്തും എല്ലാം സജീവമാണ്. ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർക്ക് ഈ പദ്ധതിയിൽ ചേരാനായി അങ്കണവാടി വർക്കർമാരെയാണ് ബന്ധപ്പെടേണ്ടത്, നഗര പ്രദേശമാണെങ്കിൽ ആരോഗ്യവകുപ്പിൽ ബന്ധപ്പെട്ടാൽ മതിയാകും.