മേഴ്സി കുട്ടൻ
വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലായി 16 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് മേഴ്സി കുട്ടൻ. ലോങ്ജമ്പിൽ ആറ് മീറ്റർ പിന്നിട്ട ആദ്യ വനിതയെന്ന നേട്ടവും സ്വന്തമാക്കി.1982 ലെ ഏഷ്യൻ ഗെയിംസിൽ അവർ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി. 1988ൽ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 400 മീറ്റർ ഓട്ടമത്സരത്തിൽ പങ്കെടുത്തു. ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് രാജ്യം 1989ൽ അർജുന അവാർഡ് നൽകി ആദരിച്ചു. 1989 ല്‍ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിലംഗമായിരുന്നു.1981ൽ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ലോംഗ് ജംപിലും 4 ഗുണം 400 മീറ്റർ റിലേയിലും വെങ്കല മെഡൽ നേടി.
1960 ജനുവരി ഒന്നിന് കേരളത്തിൽ ജനിച്ചു. ടാറ്റാസില്‍ സ്പോട്സ് ഓഫീസറായി വിരമിച്ച ശേഷം എറണാകുളത്ത് മേഴ്സി കുട്ടന് അക്കാദമി സ്ഥാപിച്ചു. 2016 ജൂലൈ 24ന് കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു.