സ്ത്രീകളുടെ ആരോഗ്യം-ഒരു ശാസ്ത്രീയ അവലോകനം

                          കേരളത്തിലെ സാമൂഹ്യവികസനമേഖലയിലെ നേട്ടങ്ങള്‍ വളരെ പ്രസിദ്ധമാണ്. ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ മാനവവികസനസൂചികകള്‍ വളരെ ഉയര്‍ന്നതാണ്.കേരളത്തിലെ ജനസംഖ്യയുടെ നിലവിലെ ആരോഗ്യസ്ഥിതിയും മരണനിരക്കും   സൂചിപ്പിക്കുന്നത് ഈ നിരക്കുകൾ   ആളോഹരി വരുമാനം  ഉയർന്ന തലത്തിലുള്ള രാജ്യങ്ങളുടേതിന് സമാനമാണ് എന്നാണ് . ധാരാളം ഗവേഷകർ, കേരളം കൈവരിച്ച നേട്ടങ്ങളെ മറ്റു വികസന രാജ്യങ്ങളിലേതുമായി താരതമ്യം ചെയ്യാറുണ്ട്. മാതൃമരണനിരക്ക്, കൗമാരക്കാരുടെ ജനനനിരക്ക്, സെക്കന്ററി വിദ്യാഭ്യാസത്തില്‍ സ്ത്രീകളുടെ അനുപാതം എന്നിവയില്‍ സംസ്ഥാനത്തിന്റെ പ്രകടനം പ്രശംസനീയമാണ്. എന്നാല്‍ രണ്ട് കാര്യങ്ങളിലെ പങ്കാളിത്തത്തില്‍ ലിംഗപദവി വ്യത്യാസം വളരെ പ്രകടമാണ്. ഒന്ന്, തൊഴില്‍ പങ്കാളിത്തത്തിലും രണ്ട് രാഷ്ട്രീയ പങ്കാളിത്തത്തിലും.ഈ രണ്ടു മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം താരതമ്യേന വളരെ കുറവാണ്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും സ്ത്രീകളുടെ നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ഒരു വിരോധാഭാസമായിട്ടാണ് കാണുന്നത്.  പുരുഷന്മാരിലും സ്ത്രീകളിലും ആഴത്തിലുള്ള അവബോധം സൃഷ്ടിച്ചിരിക്കുന്ന, സ്ത്രീകളുടെ പദവിയും അധികാരവും കുറയ്ക്കുന്ന, ലിംഗപദവി അടിസ്ഥാനമാക്കിയുള്ള വേര്‍തി രിവ്, അവരുടെ ഇടയിലെ ജീവശാസ്ത്രപരമായ വ്യത്യാസത്തിന്റെ സ്വാഭാവികഫലമായിട്ടാണ് പൊതുവെ കാണപ്പെടുന്നത്. മതപരമായ വിശ്വാസങ്ങളും സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ രീതിയും ഇത് കൂടുതല്‍ ശക്തിപ്പെടുത്തുന്നുണ്ട്. 

                       ആരോഗ്യം മനുഷ്യന്റെ ക്ഷേമത്തിനും സാമ്പത്തിക വളർച്ചയ്ക്കും കാരണമാകുന്ന ഒരു പ്രധാന ഘടകമാണ്.വികസ്വര രാജ്യങ്ങളിലെ സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന ചരിത്രത്തിൽ മികച്ച നിലപാടുണ്ടായിട്ടും, വിവിധ സാമൂഹിക സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളായ ദാരിദ്ര്യം, ലിംഗഭേദം, വർഗം, ജാതി, വംശീയത, മറ്റ് വ്യത്യാസങ്ങൾ; കുടുംബം, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, രാഷ്ട്രീയം എന്നീ മേഖലകളിലെ വിവേചനങ്ങൾ, രാഷ്ട്രീയവും പരിമിതമായ ആരോഗ്യ വ്യവസ്ഥയും എന്നിങ്ങനെയുള്ളവയുടെ പ്രതികരണം പലപ്പോഴും 21 ആം നൂറ്റാണ്ടിലും കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. കേരളത്തിലെ സ്ത്രീകൾ ആരോഗ്യകരമായും  വിദ്യാസമ്പന്നപരമായും  മുൻപന്തിയിലാണ് ; കൂടാതെ സംസ്ഥാനത്തിന്റെ വികസനത്തിന്റെ എല്ലാ വശങ്ങളിലും ഫലപ്രദമായി സംഭാവന ചെയ്യാൻ അവരാൽ  കഴിയും. മനുഷ്യവികസനത്തിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെങ്കിലും  പുരാതന ഇന്ത്യൻ സമൂഹത്തിലെന്നപോലെ സ്ത്രീകൾ ബഹുമാനിക്കപ്പെടുന്നില്ല. സ്ത്രീകൾക്കെതിരായ ധാരാളം കുറ്റകൃത്യങ്ങൾ ആധുനിക സമൂഹത്തിൽ കാണപ്പെടുന്നു. സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ ഭരണഘടനാ വ്യവസ്ഥകൾ പര്യാപ്തമല്ല. വിവേചനത്തിനെതിരെ സ്ത്രീകൾക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുനൽകുന്നതിനായി നിരവധി പുതിയ ട്രൈബ്യൂണലുകളും പൊതു സ്ഥാപനങ്ങളും സ്ഥാപിക്കണം. ഒരു സ്ത്രീക്ക് സ്വപ്നം കാണാൻ കഴിയുന്ന എന്തും എല്ലാം കേരള സ്ത്രീകൾ നേടിയിട്ടുണ്ട്. എന്നാൽ പുരുഷന്മാരുടെ മനസ്സിൽ തുല്യപദവി നേടാൻ അവർക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.
                               
      ഇന്ത്യ സെന്‍സസ് 2011 പ്രകാരം കേരളത്തിന്റെ ജനസംഖ്യ 33,406,061 അല്ലെങ്കിൽ ഇന്ത്യന്‍ ജനതയുടെ 2.76 ശതമാനമാണ്. കേരളത്തില്‍ ആകെ ജനസംഖ്യയിൽ 48.6 ശതമാനം പുരുഷന്മാരും 51.4 ശതമാനം സ്ത്രീകളുമായിരുന്നു. ജനസംഖ്യയുടെ ദശാബ്ദവളര്‍ച്ചാനിരക്ക് നോക്കുമ്പോള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും കുറവ് (4.9 ശതമാനം) കേരളത്തിലാണ്.

      2001-ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കുട്ടികളുടെ (0-6 വയസ്സ്) ജനസംഖ്യ 37,93,146 ആയിരുന്നത് 2011-ല്‍ 3,472,955 ആയി. കുട്ടികളുടെ ജനസംഖ്യ വളർച്ചാനിരക്ക് സംസ്ഥാനത്ത് പൂജ്യത്തിനും താഴെയാണ് (-)8.44 ശതമാനം. കേരളത്തിൽ കുട്ടികളുടെ ജനസംഖ്യ കുറഞ്ഞു വരുന്ന വ്യക്തമായ പ്രവണതയാണ് സെന്‍സസ് ഡാറ്റ കാണിക്കുന്നത്.

     2011-ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍‍‍ ഏറ്റവും ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം (93.91 ശതമാനം).കേരളത്തിലെ പുരുഷ സാക്ഷരത 96.11 ശതമാനവും  സ്ത്രീ സാക്ഷരത 92 .07  ശതമാനവുമാണ്. 2001-ലെ സെന്‍സസുമായി താരതമ്യം ചെയ്യുമ്പോള്‍ 2011 – ല്‍ കേരളത്തിലെ സ്ത്രീപുരുഷാനുപാതം (ആയിരം പുരുഷന്മാര്‍ക്ക് സ്ത്രീകളുടെ എണ്ണം) 26 പോയിന്റ് വര്‍ദ്ധിച്ച് 1084 ല്‍ എത്തി.ഇന്ത്യയില്‍ പൂജ്യം മുതല്‍ ആറ് വയസ് പ്രായമുള്ള കുട്ടികളുടെ ആണ്‍പെണ്‍ അനുപാതത്തില്‍ പെട്ടെന്ന് വന്നിട്ടുള്ള കുറവ്   വനിതാശാക്തീകരണത്തിനെതിരായുള്ള ഒരു പ്രധാന സൂചകമാണ്. 2001-ല്‍ ഈ അനുപാതം 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികള്‍ എന്ന നിരക്കിലായിരുന്നു. എന്നാല്‍ 2011 ല്‍ ഈ അനുപാതം 919 ആയി താഴ്ന്നു. സെക്സ് സെലക്ഷന്‍ ടെക്നിക്കുകള്‍ നിരുത്സാഹപ്പെടുത്തുക, പെണ്‍കുട്ടികള്‍ക്ക് പാരിതോഷികം ഏര്‍പ്പെടുത്തുക, അവബോധനം സൃഷ്ടിക്കുക എന്നീ ഇടപെടലുകളിലൂടെ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കാവുന്നതാണ്.

             ഒരു സമൂഹത്തിൽ നിന്നുള്ള സ്ത്രീകളുടെ സാമൂഹികവും  സാമ്പത്തികവുമായ  സാഹചര്യങ്ങള്‍ പ്രധാനമായും അവരുടെ പോഷക നിലവാരത്തിൽ  പ്രതിഫലിപ്പിക്കുന്നു. നിരവധി സാംസ്കാരിക, സാമൂഹിക, ജീവശാസ്ത്രപരമായ കാരണങ്ങളാൽ പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളാണ് പോഷകാഹാരക്കുറവിന് ഏറ്റവും കൂടുതൽ ഇരയാകുന്നത്. 2018 ലെ ആഗോള പോഷകാഹാര റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ യഥാക്രമം 21.6%, 5.3% സ്ത്രീകൾ അമിതവണ്ണവും പൊണ്ണത്തടിയുള്ളവരുമാണ് .  

                 രക്തത്തിൽ ഹീമോഗ്ലോബിൻ കുറഞ്ഞ അളവിലാണെങ്കിൽ അതിനെ വിളർച്ചയെന്നു വിശേഷിപ്പിക്കുന്നു. ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെ മറ്റ് ടിഷ്യുകളിലേക്കും അവയവങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നതിന് ഹീമോഗ്ലോബിൻ ആവശ്യമാണ്. സാധാരണയായി  ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ ബി 12 അല്ലെങ്കിൽ മറ്റ് ചില പോഷകങ്ങളുടെ പോഷകക്കുറവിന്റെ ഫലമാണ് വിളർച്ച. ഇത്തരത്തിലുള്ള വളർച്ചയെ  വിളർച്ചയെ സാധാരണയായി അയൻ ഡെഫിഷ്യൻസി അനീമിയ എന്നാണ്  വിളിക്കുന്നത്.സാധാരണമായി കുട്ടികളെയും കൗമാരക്കാരെയും സ്ത്രീകളെയും ബാധിക്കുന്ന ഒരു  പോഷക പ്രശ്നമാണ് വിളർച്ച. കേരള സംസ്ഥാനത്തെ വിളർച്ചയുടെ വ്യാപനത്തെ കുറിച്ച് വ്യവസ്ഥാപിത അവലോകനം പി. എസ്. രാകേഷ് 2017  ഇൽ നടത്തി.രണ്ട് പ്രധാന സർ‌വേ റിപ്പോർട്ടുകളായ  എൻ‌എഫ്‌എച്ച്എസ്, ഡി‌എൽ‌എച്ച്എസ്  അതിനൊപ്പം വേറെ പത്തു  പഠനങ്ങൾ‌ കൂടി ഉൾ‌പ്പെടുത്തി നടത്തിയ വിശകലനത്തിൽ നിന്ന് കേരളത്തിൽ വിളർച്ചയുടെ നിലവിലെ വ്യാപനം വ്യക്തമല്ല എന്നാണ് അദ്ദേഹം കണ്ടെത്തിയത്. വിളർച്ചയുടെ വ്യാപനത്തെക്കുറിച്ച് സംസ്ഥാനത്ത് നിരവധി പഠനങ്ങളും റിപ്പോർട്ടുകളും ഉണ്ടെങ്കിലും, ഏകീകൃതമല്ലാത്ത ഹീമോഗ്ലോബിൻ കണക്കാക്കൽ രീതികൾ കാരണം ആ ഫലങ്ങൾ സംയോജിപ്പിക്കാൻ കഴിയുന്നില്ല .                                  
കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യസ്ഥിതി

                  കേരളത്തിലെ  ഈഎൻവിഐഎസ് സെന്ററിന്റെ ( സ്റ്റേറ്റ്  ഓഫ്  എൻവിറോണ്മെന്റ്  ആൻഡ്  റിലേറ്റഡ്  ഇഷുസ്) റിപ്പോർട്ട് പ്രകാരം പ്രമേഹം, രക്താതിമർദ്ദം, കൊറോണറി ഹൃദ്രോഗം, കാൻസർ, വയോജന പ്രശ്നങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ (സാംക്രമികേതര രോഗങ്ങൾ) പ്രശ്നങ്ങൾ സംസ്ഥാനം പരിഹരിക്കേണ്ടതുണ്ട്.കേരളത്തിൽ ചിക്കുൻ‌ഗുനിയ, ഡെങ്കി, ലെപ്റ്റോസ്പിറോസിസ്, പന്നിപ്പനി തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വർദ്ധനവ് ആശങ്കയുണ്ടാക്കുന്നു. കൂടാതെ, മാനസികാരോഗ്യ പ്രശ്നങ്ങൾ, ആത്മഹത്യ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, മദ്യപാനം, കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ, റോഡ് ട്രാഫിക് അപകടങ്ങളുടെ എണ്ണം എന്നിവയും  സംസ്ഥാനത്തിന്റെ ആരോഗ്യ സാഹചര്യങ്ങളിൽ പുതിയ ഭീഷണികളുണ്ട് എന്നാണ്. അതുപോലെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളായ ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആരോഗ്യനിലയും സാധാരണ ജനങ്ങളെ അപേക്ഷിച്ച് മോശമാണ് എന്നാണ് . 

                    കേരളത്തിൽ സാംക്രമികേതര രോഗങ്ങളുടെ (എൻസിഡി) അപകടസാധ്യതകളുടെ വ്യാപതി കണക്കാക്കാൻ 2016 -17 ഇൽ കേരളത്തിലെ പതിനാല് ജില്ലകളെയും ഉൾപ്പെടുത്തി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ  മെഡിക്കൽ  സയൻസസ് ആൻഡ് ടെക്നോളജി ഒരു പഠനം നടത്തി. പതിനെട്ടിനും അറുപതിയാന്പതിനും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഈ പഠനത്തിൽ പങ്കെടുത്ത മുതിർന്നവരിൽ ഭൂരിഭാഗത്തിനും കുറഞ്ഞത് ഒരു സാംക്രമികേതര രോഗത്തിനു സാധ്യതയുണ്ട് എന്നാണ് കണ്ടെത്തിയത്. അതുകൂടാതെ കേരളത്തിൽ കൂടിക്കൊണ്ടിരിക്കുന്നു രക്തസമ്മര്ദത്തിന്റെയും പ്രമേഹത്തിന്റെയും  വ്യാപനത്തിനു സ്ത്രീ-പുരുഷ അല്ലെങ്കിൽ ഗ്രാമ-നഗര വ്യത്യാസത്തിൽ ഒരു അടിസ്ഥാനവുമില്ല എന്നാണ് കണ്ടെത്തിയത്.1 

               കേരളത്തിൽ പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വ്യാപനം വളരെ കൂടുതലാണ്, ഇത് മരണനിരക്കും മാരകമായ ഹൃദ്രോഗങ്ങളിൽ നിന്നുള്ള രോഗാവസ്ഥയും ഉണ്ടാക്കുന്നു. കേരളത്തില്‍ മിക്കവാറും എല്ലാ ആരോഗ്യസൂചികകളും സ്ത്രീകള്‍ക്ക് അനുകൂലമാണ്. കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യ സൂചികകള്‍ രാജ്യത്തിലെ മറ്റ് സ്ത്രീകളുമായും കേരളത്തിലെ പുരുഷന്മാരുമായും താരതമ്യം ചെയ്യുമ്പോള്‍ വളരെ മെച്ചപ്പെട്ടതാണ്. കേരളത്തിലെ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 76.9 വര്‍ഷം എന്നത് ഇന്‍ഡ്യയിലെ തന്ന ഏറ്റവും ഉയര്‍ന്നതാണ്. ഇന്‍ഡ്യയിലെ സ്ത്രീകളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 67.7 വര്‍ഷമാണ്. രജിസ്ട്രാര്‍ ജനറല്‍ ഓഫ്ഇന്‍ഡ്യ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ജനസംഖ്യാ ശാസ്ത്രപരമായ എല്ലാ സൂചികകളും കേരളത്തിന് അനുകൂലമാണ്. വിവിധ ആശുപത്രികളിലെ രോഗികളുടെ എണ്ണം നോക്കുമ്പോള്‍ (ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത്  സീർവസസ് ഡേറ്റ) സംസ്ഥാനത്ത് അവസാന വര്‍ഷത്തില്‍ ഡയബറ്റിസ്, ബ്ലഡ് പ്രഷര്‍ എന്നീ രോഗങ്ങള്‍ ഒഴികെ മറ്റെല്ലാറ്റിലും സ്ത്രീകളുടെ എണ്ണം  പുരുഷന്മാരുടേതിനേക്കാള്‍ കുറവാണ് എന്നു കാണാം. 
       
 

രോഗികളുടെ എണ്ണം 2015-16

ഏറ്റവുമധികം അര്‍ബുദ രോഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് നെഞ്ച് ഗ്രാസ്ട്രോഇന്റസ്റ്റീനല്‍ രോഗങ്ങള്‍ക്കാണ്. തുടർന്ന്  ഗര്‍ഭാശയ ജെനിറ്റോ യൂറിനറി, ബ്രെസ്റ്റ്, കേന്ദ്രനാഡീ വ്യവസ്ഥാ ക്യാന്‍സറുകളാണ്. രേഖകൾ സൂചിപ്പിക്കുന്നത് രോഗബാധിതരിൽ അധികവും  
മധ്യവയസ്കരാണ് എന്നാണ്. പുരുഷന്മാരില്‍ 55 -64 പ്രായമുള്ളവരിലാണ്  (29.19%) രോഗ ബാധിതര്‍ അധികമെങ്കിൽ  സ്ത്രീകളുടെ കാര്യത്തില്‍ ഇത് 45-54 പ്രായ പരിധിയിലാണ് (25.4%). 

2015-16 ല്‍ രജിസ്റ്റര്‍ ചെയ്ത പുതിയ രോഗികളെ പ്രായവും ലിംഗവുമനുസരിച്ചുളള കണക്കഅര്‍ബുദ രോഗികളുടെ എണ്ണം ലിംഗാടിസ്ഥാനത്തില്‍‍ 2015-16 (ശതമാനം)

പ്രസവവും, പ്രസവാനുബന്ധമരണവും,മാതൃമരണനിരക്കും 

2013-14 ല്‍ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 493534 പ്രസവം നടന്നതില്‍ മരണം സംഭവിച്ചത് 182 ഉം, മാതൃമരണനിരക്ക് 37ഉം ആണ്. 2012  13-ല്‍ 495613 പ്രസവം നടന്നതില്‍ പ്രസവാനുബന്ധ മരണം 165 ഉം, മാതൃമരണനിരക്ക് 33 ഉം എന്നത് 2013-14 ല്‍ കൂടുതലായി കാണപ്പെടുന്നു. 2014-15 ല്‍ 494479  പ്രസവം നടന്നതില്‍ പ്രസവാനുബന്ധമരണം 158 ഉം മാതൃമരണനിരക്ക് 32 ഉം ആണ്. മു൯വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രസവാനുബന്ധമരണവും മാതൃമരണനിരക്കും 2014-15 ല്‍ കുറവായി കാണുന്നു. 2015-16 ല്‍ നടന്ന ആകെ 481388 പ്രസവത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പ്രസവാനുബന്ധമരണം 161 ഉം മാതൃമരണനിരക്ക് 33 ഉം ആണ്.

മാനസികാരോഗ്യം                                                       

                          മാനസികാരോഗ്യ പ്രശ്നങ്ങൾ രോഗാവസ്ഥയ്ക്കും മരണത്തിനും കാരണമാകുന്നു. ഒരു വ്യക്തിയുടെ ക്ഷേമത്തിനും ഫലപ്രദമായ പ്രവർത്തനത്തിനും അടിസ്ഥാനം മാനസികാരോഗ്യമാണ്.  സൈക്കിയാട്രിക് വൈകല്യങ്ങൾ ലോകമെമ്പാടുമുള്ള സമൂഹത്തെ ബാധിക്കുന്നു. ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ സ്ത്രീകൾക്ക് ഉയർന്ന പദവി ലഭിക്കുന്നുണ്ടെങ്കിലും വിഷാദരോഗവും, ആത്മഹത്യാനിരക്കും ഉയർന്നതാണ്, ഇത് പരമ്പരാഗത വികസന സൂചകങ്ങൾക്കപ്പുറത്തേക്ക് നോക്കേണ്ടതിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. ദേശീയ സർവേ നടത്തുന്ന  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിലെ (നിംഹാൻസ്) വിദഗ്ധരുടെ മാർഗനിർദേശത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് ( ഇംഹാൻസ്) ഒരു സർവേ 2017  ഇൽ നടത്തി. ഈ സർവ്വേ റിപ്പോർട്ട് പ്രകാരം  കേരളത്തിന് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സംവിധാനമുണ്ടെങ്കിലും, മൊത്തം ജനസംഖ്യയുടെ 11.36 ശതമാനം മാനസിക വൈകല്യങ്ങളാൽ ബാധിക്കപ്പെടുന്നു അതായതു  സ്കീസോഫ്രീനിയയും മറ്റ് വിഷാദരോഗങ്ങളും ഉൾപ്പെടെയുള്ള  . സംസ്ഥാനത്ത് 0.44 ശതമാനത്തിന് കടുത്ത മാനസിക വൈകല്യങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.കേരളത്തിൽ  ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ (ഡിഎംഎച്ച്പി) ഭാഗമായി നടപ്പാക്കുന്ന സ്‌കൂൾ മാനസികാരോഗ്യ പദ്ധതി ആണ്  ‘താലിർ’. സ്കൂൾ കുട്ടികളിൽ  ശാരീരിക ക്ഷേമത്തിനൊപ്പം മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ കൗൺസിലിംഗ് നൽകി സമഗ്രമായി വികസിപ്പിക്കാനാണ് ഈ  പ്രോഗ്രാം ലക്ഷ്യമിടുന്നത്.

 സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍

            സംസ്ഥാന ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളുടെ കേസുകള്‍ കാലാകാലങ്ങളായി കൂടി വരുന്നതായാണ് കാണുന്നത്. ലൈംഗികപീഡന കേസുകളുടെ എണ്ണം 2007-ല്‍ 500 ആയിരുന്നത് 2016- ല്‍ 1319 ആയി കൂടിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനങ്ങള്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ദേശീയ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കേരളത്തിലെ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ നിരക്ക് (ഒരു ലക്ഷം സ്ത്രീ ജനസംഖ്യക്ക് എന്ന നിരക്കില്‍) ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. സ്ത്രീകള്‍ പുറത്തിറങ്ങണമെന്നും ജോലികളില്‍ വ്യാപൃതരാകണമെന്നും നാം ആവശ്യപ്പെടുമ്പോള്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഒരു വലിയ പ്രശ്നമായി നിലനില്ക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് പുറത്ത് കൂടുതല്‍ അര്‍ത്ഥവത്തായ സാമ്പത്തിക പ്രവൃത്തികള്‍ സ്ത്രീകള്‍ ഏറ്റെടുക്കുന്നതിന് സ്ത്രീകളെ കഴിവുള്ളവരാക്കി മാറ്റുന്നതിന് വേണ്ട വലിയ ശ്രമങ്ങള്‍ അത്യാവശ്യമാണ്. 
 

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ (2007-14)

 

References

References

http://kw.cdit.org/node/30#https://globalnutritionreport.org/nutrition-…

(1) Sarma, P. S., Sadanandan, R., Thulaseedharan, J. V., Soman, B., Srinivasan, K., Varma, R. P., ... & Kutty, R. V. (2019). Prevalence of risk factors of non-communicable diseases in Kerala, India: results of a cross-sectional study. BMJ open9(11).

(2) Ghosh, J. (2016). Nutritional status of tribal women: An epidemiological study among Santal-Munda tribes of North 24 th Parganas district of West Bengal, India. Int J Sci Res5, 229-32.

(3) Ramesh, P. (2006). Malnutrition among women in Kerala: an analysis of trends, differentials and determinants.

(4) Economic Review 2016, Volume 1.

(5) National Mental Health Survey 2015-16