ട്രാൻസ്ജെൻഡർ ജീവിതവും - സർക്കാർ നയവും
ട്രാൻസ്ജെൻഡർ എന്ന ഇംഗ്ലീഷ് പദത്തിന് ഒരു മലയാള വാക്കില്ല. സംസ്കൃതത്തിലെ "ഭിന്നലിംഗത്വം' എന്നാണു പൊതുവെ നമ്മൾ ഉപയോഗിച്ച് വന്നിരുന്നത്. എന്നാൽ ഇത് പൂർണ്ണ അർത്ഥത്തിൽ ശരിയല്ല. ഭിന്നം എന്നതിന് "എതിർ' എന്നും വ്യത്യസ്ഥം എന്നും അർത്ഥമുണ്ട്. മലയാളത്തിൽ ഇൗ രണ്ട് രീതിയിലും ഈ വാക്ക് ഉപയോഗിച്ചിട്ടുണ്ട്. അതായത് എതിർലിംഗത്തോട് താല്പര്യമുള്ളവർ എന്ന അർത്ഥത്തിലും, സാധാരണയിൽ നിന്നും വ്യത്യസ്തമായ ലൈംഗികതാല്പര്യമുള്ളവർ എന്ന അർത്ഥത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഇവരുടെ ബഹുസ്വരതയെ ഉൾകൊള്ളുന്നതിനു ട്രാൻസ്ജെൻഡർ എന്ന പദം തന്നെ മലയാളത്തിലും ഉപയോഗിക്കുന്നതാണ് നല്ലത്.
നമുക്കിടയിൽ പുതുതായി വന്നു ചേർന്നവരല്ല ട്രാൻസ്ജെൻഡർ മനഷ്യർ. മനുഷ്യനുണ്ടായ കാലം മുതൽ ട്രാൻസ്ജെൻഡർ മനുഷ്യൻമാരുമുണ്ട്. സ്ത്രീ സ്ത്രീയായിരിക്കുന്നതു പോലെ, പുരുഷൻ പുരുഷനായിരിക്കുന്നതു പോലെ വളരെ സ്വാഭാവികമാണ് ട്രാൻസ്ജെൻഡറുകൾ ട്രാൻസ്ജെൻഡറുകളായിരിക്കുന്നത്.
കേരളത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് ഒരു സാംസ്കാരിക ഇടമില്ല. കേരളത്തിൽ ഹിജഡകളുമില്ല. (ഹിജഡ ഒരു സാംസ്കാരിക സ്വത്വമാണ്, ഒരു ജീവിതചര്യയാണ്). ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും അറുവാണി, തിരുനകെ, കിന്നരർ, ഗന്ധർവർ, യോഗപ്പാ, ശിവശക്തി തുടങ്ങിയ പല ജെൻഡർ വിഭാഗങ്ങൾ ഉണ്ട്.
കേരളത്തിൽ ആകെ ഉള്ളത് കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ വിളക്കെടുപ്പാണ്. ഈ ദേവീക്ഷേത്രത്തിൽ പുരുഷൻമാർ പെൺവേഷം കെട്ടി വിളക്കെടുക്കുന്ന ചടങ്ങുണ്ട്. പണ്ട് മുതൽ കുഞ്ഞുങ്ങൾക്ക് അസുഖം വരുമ്പോൾ അമ്മമാർ ഇവനെക്കൊണ്ട് പെൺവേഷം (ദേവി) കെട്ടിച്ച് ദേവിക്ക് വിളക്കെടുപ്പിക്കാം എന്ന് നേർച്ച നേരുന്നത് പ്രാദേശികമായി നിലനില്ക്കുന്നു. ഇതിന് ഒരാളിന്റെ ജെൻഡർ ഐഡന്റിറ്റിയുമായി യാതൊരു ബന്ധവുമില്ല.
നമ്മുടെ ധാരണ നാട്ടിൻപുറങ്ങളിലെല്ലാം നന്മകളാൽ സമൃദ്ധമാണെന്നാണ്. ഇതൊരു തെറ്റിദ്ധാരണയാണ്. വ്യത്യസ്തതകളെ ഉൾക്കൊള്ളാൻ നമ്മുടെ നാട്ടിൻപുറങ്ങൾക്കാവില്ല. അതിന് വലിയ പട്ടണങ്ങൾ തന്നെ വേണം. അതുകൊണ്ടു തന്നെ ഈ മനുഷ്യർ പണ്ടു മുതൽക്കെ കേരളത്തിൽ നിന്നും ചെന്നൈ, ബാംഗ്ലൂർ, മുംബൈ, ഹൈദ്രാബാദ് തുടങ്ങിയ വലിയ പട്ടണങ്ങളിലേക്ക് പലായനം ചെയ്യുകയാണ് പതിവ്. സ്വന്തം നാട്ടിൽ അഭിമാനത്തോടെ ജീവിക്കാനാവുക എന്നത് ഇപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമാണ്. അതിനുള്ള സാമൂഹികാവസ്ഥ എന്നാണ് ഉണ്ടാക്കി എടുക്കാനാവുക?
ഇത്തരം കുഞ്ഞുങ്ങൾ നമ്മുടെ വിദ്യാലയങ്ങളിൽ അനുഭവിക്കുന്ന വിവേചനത്തെയും അവമതിയേയും പറ്റി നിങ്ങൾ ആലോചിട്ടുണ്ടോ?
ജെൻഡർ (കൃത്യമാകാത്ത) (Gender non conforming) ആയിട്ടുള്ള ഒരു കുട്ടി നമ്മുടെ സ്കൂളിലെത്തിയാൽ ഏത് ബെഞ്ചിലിരിക്കും? ആരുടെ കൂടെ കളിക്കും? ആൺകുട്ടിക്കൊപ്പമോ പെൺകുട്ടിക്കൊപ്പമോ? ഏത് ടോയ്ലെറ്റ് ഉപയോഗിക്കും? ഈ കുട്ടികളുടെ പ്രത്യേകതകൾ. മനസ്സിലാക്കാനോ അവരുടെ ആവശ്യങ്ങളറിഞ്ഞ് പെരുമാറാനോ ഉള്ള പരിശീലനം നമ്മുടെ അദ്ധ്യാപകർക്ക് കിട്ടിയിട്ടില്ല.
അവമതിയും, കളിയാക്കലും, ശാരീരിക മാനസിക ഉപദ്രവവും, മാനസികവും ലൈംഗീകവുമായ പീഢനവുംമൂലം വിദ്യാഭ്യാസം പൂർത്തീകരിക്കാനാവാത്ത അവസ്ഥയാണ് കേരളത്തിലുള്ളത്. ഈ കുട്ടികൾക്കിടയിലെ കൊഴിഞ്ഞു പോക്ക് കേരളത്തിൽ ഇരുപത്തിനാല് ശതമാനമാണ്. അതായത് ഒൻപതാം ക്ലാസ് എത്തുന്നതിനു മുമ്പ് നാലിലൊരാൾ കൊഴിഞ്ഞു പോകുന്നു.
വിദ്യാഭ്യാസം പൂർത്തികരിക്കാനാവാത്ത ഇവർക്ക് എന്ത് തൊഴിലാണ് ലഭിക്കുന്നത്? ഇവരെന്ത് ജോലി ചെയ്ത് ജീവിക്കും? ഇവർക്ക് എന്ത് വരുമാനമാണുള്ളത്? ഈ അവമതിയും വിവേചനവും അനുഭവിച്ച് എങ്ങനെയാണവർ ഈ സമൂഹത്തിൽ ജീവിക്കുന്നത്. അതുകൊണ്ടാണ് ഈ വിഭാഗത്തിൽപ്പെട്ടയാളുകൾ അന്യ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നത്. അവിടെയവർ എന്ത് തൊഴിൽ ചെയ്യുന്നു? കുറെയധികം ആളുകൾ ഹിജഡകളായി മാറുന്നു. ഹിജഡകളായി മാറുമ്പോൾ അവർക്ക് ചെയ്യാവുന്ന തൊഴിൽ ഭിക്ഷാടനവും ലൈംഗിക തൊഴിലും നൃത്തവും മാത്രമാണ്.
കേരളത്തിലെ ആരോഗ്യമേഖലയുടെ അവസ്ഥ എന്താണ്? സ്ത്രീകൾക്കും പുരുഷ ന്മാർക്കും മാത്രം വാർഡുകളുള്ള ആശുപത്രികളിൽ ട്രാൻസ്ജെൻഡർ ആയിട്ടുള്ള ഒരാളെ എവിടെ പ്രവേശിപ്പിക്കും? ഡോക്ടർമാർക്കിടയിൽ തന്നെ ട്രാൻസ്ജെൻഡറായിട്ടുള്ളവരുടെ പ്രത്യേക പ്രശ്നങ്ങൾ മനസ്സിലാക്കാനും ചികിത്സിക്കാനും വൈദഗ്ദ്യമുള്ളവർ തുലോം പരിമിതമാണ്. ആരോഗ്യമേഖലയിലുള്ളവർക്ക് അതിനുള്ള അവസരവും പരിശീലനങ്ങളും ലഭിക്കുന്നില്ല.
സംരക്ഷണം നൽകേണ്ടി പോലീസുകാർ പലപ്പോഴും ഇവരെ ആട്ടിയോടിക്കുകയും വിവേചനത്തോടെ പെരുമാറുകയും ചെയ്യുന്നു. ബോധപൂർവ്വം ഇവരെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ സ്റ്റേഷൻ അതിർത്തിയിൽ ട്രാൻസ്ജെൻഡർ പാടില്ല എന്ന നിലപാടാണ് പല പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ളത്.
വിദ്യാഭ്യാസം പൂർത്തീകരിക്കാനാവാത്ത, മെച്ചപ്പെട്ട തൊഴിൽ ലഭിക്കാത്ത, പോലീസിൽ നിന്നോ മറ്റ് അധികാരികളിൽ നിന്നോ സംരക്ഷണമോ പിന്തുണയോ ലഭിക്കാത്ത ഈ വിഭാഗത്തിന്റെ ഉന്നമനത്തിനുവേണ്ടി കേരള സംസ്ഥാന സർക്കാർ ചില പ്രാഥമിക കാര്യങ്ങളെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് "സംഗമ' (ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടന) സർക്കാരിന് 2014 ൽ നിവേദനം സമർപ്പിച്ചിരുന്നു. തുടർന്നു നടന്ന ചർച്ചയിൽ ട്രാൻസ്ജെൻഡേഴ്സിന്റെ കേരളത്തിലെ അവസ്ഥ മനസ്സിലാക്കാൻ ഒരു സർവ്വേ നടത്താനും ഇവർക്ക് നേരെ ഏതെങ്കിലും വിവേചനമോ പീഡനമോ ഉണ്ടായാൽ സഹായിക്കാനായി ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കണമെന്നും കേരള സംസ്ഥാന സർക്കാർ തീരുമാനിച്ചു.
| ട്രാൻസ്ജെൻഡർ സർവ്വേ നടത്താനുള്ള ഉത്തരവാദിത്വം "സംഗമ" ഏറ്റെടുത്തു. വ്യക്തിഗത അഭിമുഖങ്ങളിലൂടെ വിവരശേഖരണം നടത്തിയത് എസ്.എം.എഫ്.കെ (Sexual Minority Forum kerala) ആണ്. ചോദ്യാവലി തയ്യാറാക്കൽ, വിവരശേഖരണം, ക്രോഡീകരണം, ആസൂത്രണം തുടങ്ങി സർവെയുടെ എല്ലാ മേഖലകളിലും ട്രാൻസ്ജെൻഡർ വിഭാഗത്തിന്റെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. തുടർന്ന് ട്രാൻസ്ജെൻഡർ സർവ്വയുടെ പ്രാഥമിക കണ്ടെത്തലുകളുടെ അപഗ്രഥനത്തിൽ നിന്നാണ് ട്രാൻസ്ജെൻഡർ നയം വേണമെന്ന ആവശ്യകത ഉയർന്നു വന്നത്. പല ഘട്ടങ്ങളിലായ് വളരെയധികം പ്രാവശ്യം കമ്യൂണിറ്റി കൂടിയാലോചനകൾ നടത്തി രൂപികരിച്ച കരട് നയരേഖ 2015 ൽ സർക്കാർ അംഗീകരിക്കുകയും സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. നാലുമാസം വെബ്സൈറ്റിൽ ഉണ്ടായിരുന്നപ്പോൾ ലഭിച്ച അഭിപ്രായങ്ങളും കൂടി ക്രോഡീകരിച്ചാണ് നയത്തിന്റെ അവസാന രൂപരേഖ ഉണ്ടാക്കിയത്. തുടർന്ന് വിവിധ സർക്കാർ വകുപ്പുകൾ ചേർന്നുള്ള കൂടിയാലോചനകൾക്കു ശേഷമാണ് ട്രാൻസ്ജെൻഡർ നയം അവസാന രൂപത്തിലെത്തിയത്.
ട്രാൻസ്ജെൻഡർ നയം
-ട്രാൻസ്ജെൻഡർ നേരിടുന്ന വിവേചനവും പീഢനവും, സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള അകറ്റി നിറുത്തലും ഇല്ലാതാക്കി അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാൻസ്ജെൻഡർ നയം ഉണ്ടാകുന്നത്. 2014 ലെ സുപ്രീംകോടതി വിധിയുടെയും, കേരള സംസ്ഥാന ട്രാൻസ്ജെൻഡർ സർവ്വയുടെയും കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാർ ഈ നയം രൂപീകരിച്ചത്. കേരളത്തിലെ വികസന ഇടപെടലുകളിൽ ട്രാൻസ്ജെൻഡർ പങ്കാളിത്തം ഉറപ്പു വരുത്താനുള്ള ഒരു നയമാണിത്.
നയത്തിന്റെ ലക്ഷ്യങ്ങൾ
1. സമത്വത്തിനുള്ള അവകാശം.
തുല്യമായ സാമൂഹിക-സാമ്പത്തിക അവസരങ്ങളും, സേവനങ്ങളും, വിഭവങ്ങളും ലഭ്യമാക്കുക. വിദ്യാഭ്യാസം, ആരോഗ്യം, സർക്കാർ നിയമനങ്ങൾ എന്നിവയിൽ സംവരണം
നൽകുക.
2. ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം.
• സ്വയം തിരിച്ചറിയാനുള്ള / വെളിപ്പെടുത്താനുള്ള അവകാശം. • ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം.
• മതങ്ങളെ ആരാധിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം.
3. അന്തസ്സോടെ പീഡനവിമുക്തമായി ജീവിക്കാനുള്ള അവകാശം.
- നിയമത്തിനു കീഴെ തുല്യ പരിചരണത്തിനുള്ള അവകാശം.
അക്രമങ്ങളിൽ നിന്ന് വിമുക്തമായി ജീവിക്കാനുള്ള അവകാശം.
4. വികസന കാര്യങ്ങളിൽ തുല്യ ശബ്ദവും പങ്കാളിത്തവും.
എല്ലാ വികസന കാര്യങ്ങളിലും പങ്കാളികളാകാനും അതിൽ നിന്നും പ്രയോജനം/ ആനുകൂല്യം ലഭിക്കാനുള്ള അവകാശം. തീരുമാനങ്ങളെടുക്കുന്ന എല്ലാ വേദികളിലും തുല്യ അവകാശം.
നയം നടപ്പാക്കുന്നതിലെ പരിപാടികളും ഉത്തരവാദിത്വങ്ങളും
1. സമത്വത്തിനുള്ള അവകാശം
• എല്ലാ സർക്കാർ വകുപ്പ് മേധാവികളും പൊതു സ്ഥാപന അധികാരികളും, ട്രാൻസ്ജെൻഡർജനത്തിന് വിവേചനപരമല്ലാത്ത പരിചരണമാണ് ലഭിക്കുന്നതെന്ന് ഉറപ്പു വരുത്തുക. • വിദ്യാഭ്യാസം, പൊതുഗതാഗത സൗകര്യം, ആരോഗ്യ സേവനം, സാമൂഹിക സുരക്ഷ തുടങ്ങി എല്ലാ സേവനങ്ങളും തടസ്സങ്ങളില്ലാതെ ലഭ്യമാക്കണം.
• പൊതുസ്ഥലങ്ങൾ കൈകാര്യം ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, എല്ലാ സർക്കാർ സ്ഥാപനങ്ങളും, ട്രാൻസ്ജെൻഡർ ജനങ്ങൾക്ക് പൊതുസ്ഥലങ്ങളിൽ പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള തുല്യാവകാശം ഉറപ്പുവരുത്തണം.
എല്ലാ സേവനങ്ങളിലും തുല്യ അവസരങ്ങൾ ഉറപ്പു വരുത്തുന്നതിനായി എല്ലാ അപേക്ഷാ ഫോറങ്ങളിലും ആൺ/പെൺ കൂടാതെ മൂന്നാം കോളം ഉറപ്പുവരുത്തണം.
2. ആവിഷ്കാര സ്വാതന്ത്യം
എതിർലിംഗത്തിൽപ്പെട്ടവരെപ്പോലെ വസ്ത്രധാരണം, പെരുമാറ്റം, ആംഗ്യചലനം എന്നിവ നടത്തുന്നതിനെ കളിയാക്കുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നതിനെ തടയാനുള്ള നടപടികളെടുക്കണം.
കലാപരമായ കഴിവുകൾ വളർത്തുന്നതിനായുള്ള അവസരങ്ങൾ നൽകുകയും സംസ്ഥാനതല മത്സരങ്ങളിലും പരിപാടികളിലും മറ്റ് ആഘോഷങ്ങളിലും ട്രാൻസ്ജെഡർ ജ നത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യണം.
3. അന്തസ്സോടെ, പീഡനവിമുക്തമായി ജീവിക്കാനുള്ള അവകാശം
വിവേചനത്തിനും അതിക്രമത്തിനും ഇരയാകുന്നവർക്ക് സൗജന്യ നിയമ പരിരക്ഷ നൽകുക.
എല്ലാ പോലീസ് സ്റ്റേഷനുകളിലും, ട്രാൻസ്ജെൻഡർ ജനത്തിനെതിരെ ചെയ്ത കുറ്റങ്ങളുടെ വിവരങ്ങൾ റെക്കോർഡ് ചെയ്ത് പ്രത്യേകം ക്രോഡീകരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കണം.
ട്രാൻസ്ജെൻഡർ ഹെൽപ്പ് ലൈൻ (2487), പ്രതിസന്ധി നിവാരണ സെന്റർ (Crisis Management Centre) എന്നിവ ആരംഭിക്കണം. എൻ.ജി.ഒ കളുടെയും സി.ബി.ഒ കളുടെയും സഹായത്തോടെ സാമൂഹിക നീതിവകുപ്പായിരിക്കണം ഇവ നടത്തേണ്ടത്.
ലൈംഗിക അതിക്രമം, ലൈംഗിക കൈയ്യേറ്റം, ഗാർഹിക പീഡനം തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ ട്രാൻസ്ജെൻഡർ മനുഷ്യരെ കൂടെ ഉൾക്കൊള്ളുന്നതായിരിക്കണം. ലിംഗത്വാതിഷ്ഠിത പീഡനങ്ങൾക്കെതിരെ (സ്ത്രീ സംരക്ഷണം, സ്ത്രീ പീഢനം) യുള്ള നിയമങ്ങൾ ട്രാൻസ്ജെൻഡർ സൗഹാർദ്ദപരമാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാരെടുക്കണം.
ലിംഗത്വനിർണയം പൂർത്തികരിക്കാത്ത (Gender non conforming) കുട്ടികളുടെ പ്രശ്നങ്ങൾ കണക്കിലെടുത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട് (Juvenile Justice Act) ശരിയായ രീതിയിൽ ഭേദഗതി ചെയ്യണം.
- ട്രാൻസ്ജെൻഡേഴ്സിന്റെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്ന കേസുകളിൽ അപരാധം ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ അച്ചടക്ക നടപടികൾ എടുക്കണം.
വിവാഹം, ജീവിത ബന്ധങ്ങൾ, രക്ഷാകർതൃത്വം, പങ്കാളികളെ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന്റെ
അവകാശങ്ങൾ നിയമനിർമ്മാണം/പരിഷ്കരണം എന്നിവ വഴി ഉറപ്പുവരുത്തണം.
| ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ടോയ്ലെറ്റ് സംവിധാനം ഉറപ്പാക്കണം.
4. തൊഴിലവസരങ്ങളുടെ അവകാശം
• സ്വയം തൊഴിൽ ഗ്രാന്റുകൾ ലഭ്യമാക്കണം.
• പൊതു-സ്വകാര്യ മേഖലയിലെ ജോലി സ്ഥലങ്ങളിലെ എല്ലാ അധികൃതർക്കും ജീവനക്കാർക്കും ട്രാൻസ്ജെൻഡർ പ്രശ്നങ്ങളെയും അവകാശങ്ങളെയും സംബന്ധിച്ച് ബോധവത്ക്കരണം നൽകണം.
ജീവനക്കാരുടെ നിയമനം, നിലനിർത്തൽ, സ്ഥാനക്കയറ്റം, ആനുകൂല്യങ്ങൾ തുടങ്ങിയവയിലെല്ലാം വിവേചനപരമല്ലാത്ത നയങ്ങൾ രൂപവത്കരിക്കുകയും അർത്ഥവത്തായി നടപ്പാക്കുകയും വേണം.
പീഡനത്തിനെതിരെയുളള
- നയങ്ങൾ
ജോലി സ്ഥലങ്ങളിലെ ലൈംഗിക ട്രാൻസ്ജെൻഡർ സൗഹാർദ്ദപരമാക്കണം.
5, വിദ്യാഭ്യാസത്തിനുള്ള അവകാശം
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലിംഗത്വ നിർണയം പൂർത്തികരിക്കാത്ത കുട്ടികളുടെ അവകാശങ്ങൾ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് ട്രാൻസ്ജെൻഡർ നയം രൂപവത്കരിക്കണം. കൂടാതെ ഒരു അിശേറശതൃശാശിമശേീ സെല്ലും സ്ഥാപിക്കണം.
• എല്ലാ അപേക്ഷ ഫോറങ്ങളിലും ട്രാൻസ്ജനം എന്ന കോളം കൂടെ ഉൾപ്പെടുത്തണം.
അപ്പർ പ്രൈമറി ക്ലാസ്സുകൾ തൊട്ട് കുട്ടികളിൽ ജെൻഡർ ബോധവൽക്കരണം നടത്തണം.
6. ആരോഗ്യസംരക്ഷണത്തിനുള്ള അവകാശം
• ട്രാൻസ്ജെൻഡേഴ്സിന് ആരോഗ്യപരിരക്ഷ നൽകുകയും അവരെ “രാഷ്ട്രീയ സ്വാസ്ത്യ ബീമായോജന' പദ്ധതിയിൽ ഉൾപ്പെടുത്തുകയും വേണം.
ട്രാൻസ്ജെൻഡേഴ്സിന് ആരോഗ്യപരിരക്ഷ കാർഡുകൾ നൽകുകയും, സ്വയം തൊഴിൽ കൂട്ടായ്മകൾ വഴി “സമഗ്ര ആരോഗ്യപരിരക്ഷ' പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനകരമാക്കുകയും വേണം.
സർക്കാർ ആശുപത്രികളിൽ ലിംഗപരിവർത്തന ശസ്ത്രക്രിയയ്ക്ക് ഫണ്ട് അനുവദിക്കണം.
എല്ലാ സർക്കാർ ആശുപത്രികളിലും ട്രാൻസ്ജെൻഡേഴ്സിന്റെ രജിസ്ട്രേഷനും പ്രവേശനത്തിനും, ആരോഗ്യ പരിരക്ഷകർക്ക് ട്രാൻസ്ജെൻഡേഴ്സിന്റെ പ്രശ്നങ്ങളെ സംബന്ധിച്ച് ബോധവത്കരണവും പരിശീലനങ്ങളും നൽകുന്നതിനും പ്രത്യേക ശ്രദ്ധനൽകണം.
എല്ലാ ആശുപ്രതികളിലും എല്ലാവർക്കും തുല്യമായ പരിഗണനയും സൗകര്യങ്ങളും ഒരുക്കി കൊടുക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകണം.
| പ്രത്യേക എച്ച്.ഐ.വി നിരീക്ഷണ സെന്ററുകൾ ആരംഭിക്കണം.
• ആരോഗ്യ കാര്യങ്ങളിൽ ട്രാൻസ്ജെൻഡേഴ്സിന് കൃത്യമായ കൗൺസിലിംഗ്
കൊടുക്കണം.
7. ശബ്ദമുയർത്താനും പങ്കാളിത്തത്തിനുമുള്ള അവകാശം
• നിയമനിർമ്മാണ സഭകളിൽ തുല്യ പങ്കാളിത്താവകാശം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയ മന്ദിരങ്ങൾ സ്ഥാപിക്കണം.
പാർപ്പിടം നിർമ്മിക്കാനായി ഇന്ദിര ആവാസ് യോജന പദ്ധതി തുടങ്ങിയ ഗൃഹനിർമ്മാണ പദ്ധതികൾ ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിന് പ്രയോജനകരമായിരിക്കണം.
- കൂടെ
ഉൾക്കൊള്ളിച്ചുകൊണ്ട്
ട്രാൻസ്ജെൻഡേഴ്സിന്റെ താല്പര്യങ്ങൾ വൃദ്ധസദനങ്ങൾ മാറ്റപ്പെടണം.
• അംഗനവാടി ജീവനക്കാർ, ഐ.സി.പി.എസ്, ഡി.സി.പി.ഒ തുടങ്ങിയ സേവനദാതാക്കൾ കൗൺസിലേഴ്സ് എന്നിവർക്കൊക്കെ ബോധവത്ക്കരണ ക്ലാസ്സുകൾ, പരിശീലന ക്ലാസ്സുകൾ നൽകണം.
നിർദ്ധനരായ 55 വയസ്സിനുമുകളിൽ പ്രായമുള്ള ട്രാൻസ്ജെൻഡേഴ്സിന് പ്രതിമാസ പെൻഷൻ നൽകണം.
അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ദത്തെടുക്കൽ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സ്റ്റാഫുകൾ ട്രാൻസ്ജെൻഡേഴ്സുകളുടെ പ്രശ്നങ്ങളിലും അവകാശങ്ങളിലും ബോധവാന്മാരാണെന്ന് ഉറപ്പുവരുത്തുക.
ബി.പി.എൽ റേഷൻ കാർഡ് വഴി കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുക.
ട്രാൻസ്ജെൻഡേഴ്സിന്റെ ക്ഷേമത്തിനായി പ്രത്യേക ഫണ്ട് മാറ്റിവെക്കുക.
ട്രാൻസ്ജെൻഡേഴ്സിന്റെ അവകാശങ്ങൾക്കും വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് പരിപാടികൾ നടപ്പിലാക്കാനായി ഗ്രാന്റുകൾ നൽകുക.
കൂടതൽ വിവരങ്ങൾക്ക് സാമൂഹ്യ നീതി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകം വായിക്കുക.