കേരളത്തിലെ ട്രാൻസ് ജെൻഡർ സമൂഹം

References

References

ട്രാൻസ് ജെൻഡർ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ടി.ജി) സമത്വത്തിനുള്ള അവകാശവും തുല്യ പരിരക്ഷയും ലഭിക്കാനായി 2014 -ല്‍ ഉള്ള സുപ്രീം കോടതിയുടെ സുപ്രധാന വിധിന്യായത്തിനുശേഷം, വ്യക്തമായ ചട്ടക്കുടിനുള്ളില്‍ ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കായുള്ള അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സംസഥാന നയം പുറത്തിറക്കി. ആര്‍ട്ടിക്കിള്‍ 377 എടുത്തുകളഞ്ഞ സുപ്രധാന വിധി എടുത്തു പറയേണ്ട ഒന്നാണ്. 

2014-ലെ സുപ്രീം കോടതി വിധിക്ക് അനുസൃതമായി ഒരു വ്യക്തിയെ ടി.ജി ആയി തിരിച്ചറിയാന്‍ സംസ്ഥാന നയം അനുവദിക്കുന്നു. ടി.ജി.കളെ രജിസ്റ്റര്‍ചെയ്യാനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും കഴിയുന്ന ജില്ലാതല ടിജി ബോര്‍ഡുകള്‍ സ്ഥാപിക്കാനും നയം ശുപാര്‍ശ ചെയ്യുന്നു.

സാമൂഹ്യ നീതി വകുപ്പ് ടിജികളെക്കുറിച്ച് നടത്തിയ സർ‍വ്വേയില്‍, ക്ഷേമത്തിനും അന്തസിനുമുള്ള ജീവിതത്തിന് ആവശ്യമായ അടിസ്ഥാന കഴിവുകള്‍ പോലും നേടാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്ന് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ ടിജികളെ സാമൂഹികമായി ഉള്‍പ്പെടുത്തുന്നതിനുള്ള ഇടപെടലുകള്‍ കേവലം സാമ്പത്തിക നടപടികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ കഴിയില്ല.

ടിജികളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ പല വകുപ്പുകള്‍ നടപ്പാക്കുന്നുണ്ട്. ഇവ കൂടാതെ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി (കെ.എസ്.എൽ.എം.എ) സംസ്ഥാനത്തെ ന്യൂനപക്ഷ ലിംഗഭേദത്തിന് സൗജന്യവും നിരന്തരവുമായ വിദ്യാഭ്യാസം നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് “സമന്വയ”എന്ന പ്രത്യേക സാക്ഷരതാ പദ്ധതിക്ക് തുടക്കമിട്ടു. ഈ പ്രോഗ്രാമിന്റെ ഭാഗമായി അവര്‍ കെ.എസ്.എല്‍.എം.എ യുടെ 4,7,10,12 തുല്യത പ്രോഗ്രാമുകളില്‍ ചേര്‍ന്നു. 2018-19 -ല്‍ 65 പേര്‍ പത്താം തര പന്ത്രണ്ടാം തര തുല്യതാ പരീക്ഷ പാസായപ്പോള്‍ 2019-20 -ല്‍ ഇങ്ങനെ വിജയിച്ച ട്രാൻസ്ജെൻഡറുകളുടെ എണ്ണം 52 ആയി. ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രതിമാസ സ്കോളര്‍ഷിപ്പും പാര്‍പ്പിടവും നല്‍കുന്നതിനായി കേരള സംസ്ഥാന സാക്ഷരതാ മിഷന്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ നാല് ജില്ലകളില്‍ ഒരു പുതിയ പരിപാടികള്‍ ആരംഭിച്ചു. അതുപോലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ എല്‍.ജി.ബി.ടി കളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍/പരിപാടികള്‍ ആരംഭിച്ചു. കോട്ടയം മെഡിക്കല്‍കോളേജില്‍ സൗജന്യ ലൈംഗീക പുനര്‍നിര്‍ണ്ണയ ശസ്ത്രക്രിയകള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാൻസ്ജെൻഡേഴ്സിന് കൗണ്‍സിലിംഗിനും മരുന്നിനുമായി ഹോമിയോപ്പതി ഡയറക്ടറേറ്റ് തുടങ്ങിയ ഒരു പരിപാടിയാണ് "നിസര്‍ഗ"