ട്രാൻസ്‌ജെൻഡർ വിഭാ​ഗത്തിനായി സർക്കാർ നടത്തിവരുന്ന പദ്ധതികൾ

 സമൂഹത്തിൽ ഏറെ അടിച്ചമർത്തപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരും ആയ ഒരു ലിംഗവിഭാഗം ആണ് ട്രാൻസ് ജെൻഡേർസ്. ഭയം, ലജ്ജ, സാമൂഹിക വിവേചനം, വിഷാദം, ആത്മഹത്യാ പ്രവണതകൾ, തുടങ്ങി നിരവധി പ്രശ്‌നങ്ങൾ ട്രാൻസ്‌ജെൻഡർ സമൂഹം അഭിമുഖീകരിക്കുന്നു. ഒരു ട്രാന്‍സ്ജെന്‍ഡര്‍ തന്‍റെ  ലിംഗ നില വെളിപ്പെടുത്തി കഴിഞ്ഞാല്‍ അവർക്ക് മാന്യമായ ജീവിതം നയിക്കാൻ നിലവിലെ സാഹചര്യത്തില്‍ കഴിയാറില്ല. തങ്ങൾ സമൂഹത്തിന്റെ ഭാഗമാണെന്നും തൊട്ടുകൂടാത്തവരായി പരിഗണിക്കപ്പെടുന്നില്ലെന്നും അവർക്ക്  തോന്നുന്ന തരത്തിൽ പൊതു അവബോധം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്വം ആണ്. അവരുടെ പ്രശ്‌നങ്ങൾക്കുള്ള പരിഹാരത്തിന് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കുന്നതിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സമഗ്രമായ ശ്രമങ്ങൾ ആവശ്യമാണ്. ഇതിനായി സര്‍ക്കാര്‍ തലത്തിൽ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 

1. തിരിച്ചറിയൽ കാർഡ് വിതരണം

 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തങ്ങളുടെ സ്വത്വം വെളിപ്പെടുത്തുന്നതിനായി യാതൊരു രേഖയും നിലവിലില്ലാത്ത സാഹചര്യത്തിൽ സർക്കാർ ഇടപെട്ടുകൊണ്ട് വകുപ്പ് മുഖേന തിരിച്ചറിയൽ കാർഡ് നൽകി വരുന്നു. നിലവിൽ ഓൺ ലൈൻ സംവിധാനത്തിലൂടെയാണ് തിരിച്ചറിയൽ കാർഡ് നൽകി വരുന്നത്. - സി-ഡിറ്റ് എന്ന സർക്കാർ സ്ഥാപനം മുഖേന ഒരു ഓൺലൈൻ മോഡ്യൂൾ തയ്യാറാക്കുകയും ഓരോ വ്യക്തികൾക്ക് സവിശേഷ തിരിച്ചറിയൽ നമ്പർ ലഭ്യമാക്കുകയും ആ നമ്പറിലൂടെ എല്ലാ സ്കീമുകകളും ബന്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2. സമന്വയ തുടർവിദ്യാഭ്യാസ പദ്ധതി

 പാതി വഴിയിൽ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന മുഴുവൻ ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തുടർവിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി മുഖേന പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നു. പഠിതാക്കൾക്ക് വിദ്യാഭ്യാസ ധനസഹായവും താമസ സൗകര്യവും ഇതോടൊപ്പം നടപ്പാക്കി വരുന്നു. അടിസ്ഥാന സാക്ഷരത, നാലാം തരം, എഴാം തരം, പത്താം തരം, പന്ത്രണ്ടാം തരം എന്നീ വിദ്യാഭ്യാസ പദ്ധതികൾ ആണ് നടപ്പിലാക്കിയിട്ടുള്ളത്.

3. ട്രാൻസ്ജെൻഡർ സ്കോളർഷിപ്പ്

   നിലവിൽ | സ്കൂളുകളിൽ/കോളേജുകളിൽ
പഠനം നടത്തിക്കൊണ്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ് നൽകി വരുന്നു. സ്കൂൾതലം മുതൽ പ്രൊഫെഷണൽ ഡിഗ്രീ തലം വരെയുള്ള ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഈ ധനസഹായം ലഭിക്കുന്നതാണ്. • സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രതിമാസം 1000 രൂപയും - ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പ്രതിമാസം 1500 രൂപയും കോളേജ് വിദ്യാർത്ഥികൾക്ക് പ്രതിമാസം 2000 രൂപയും ആണ് സ്കോളർഷിപ് തുക. • ഇതിനായി അപേക്ഷകൾ ട്രാൻസ്ജെൻഡർ സെല്ലിലേക്ക്
സമർപ്പിക്കാവുന്നതാണ്.

4. ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യം നൽകുന്ന പദ്ധതി

 ട്രാൻസ്ജെൻഡർ വിഭാഗത്തിനായി നിലവിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തിലും, ഭൂരിഭാഗം വ്യക്തികളും കുടുംബങ്ങളിൽ നിന്ന് പുറന്തള്ളപ്പെട്ടതിനാലും അത്തരം വിദ്യാർത്ഥികൾക്ക് താമസിക്കുന്ന സ്ഥലത്തെ വാടക നൽകുന്നതിനായി പ്രതിമാസം 4000 രൂപ അനുവദിച്ചിട്ടുണ്ട്. - സർക്കാർ/ എയിഡഡ്/ അൺ എയിഡഡ്/ സെൽഫ് ഫിനാൻസിംഗ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഗുണഭോക്താക്കൾ.

5. സംരംഭകത്വ വികസന പരിശീലന പരിപാടി

സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിനു സ്ത്രീകൾക്കും പുരുഷന്മാർക്കും ഒപ്പം തുല്യമായ അവസരങ്ങളും അവകാശങ്ങളും ഉറപ്പാക്കേണ്ടതാണ്.പ്രസ്തുത ലക്ഷ്യം മുൻനിർത്തി അതിജീവനത്തിനു ഇവരെ പ്രാപ്തരാക്കുന്നതിനായ് സംരംഭകത്വ വികസന പരിശീലനത്തിന് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സർക്കാർ സ്ഥാപനമായ C-STED മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ടം പൂർത്തിയായിട്ടുണ്ട്. 90 ട്രാൻസ്ജെൻഡർ വ്യക്തികൾക്കാണ് ഈ പരിശീലനം നൽകിയിട്ടുള്ളത്.

6. എച്ച് .ഐ.വി സീറോ സർവൈലൻസ് സെന്റർ

സംസ്ഥാനത്ത് ആകമാനമുള്ള ട്രാൻസ്ജൻഡർ സമൂഹത്തിന് തൊഴിൽ മേഖലയിലെ പിന്നോക്കാവസ്ഥ കാരണം സമൂഹം അംഗീകരിക്കാത്ത പല തൊഴിലുകളും ചെയ്യുന്നതിന് പ്രേരിപ്പിക്കുന്ന സാഹചര്യം നിലവിലുണ്ട്. അത്തരം തൊഴിൽ ചെയ്യേണ്ടിവരുന്നവരിൽ HIV ഉൾപ്പെടെ പല ആരോഗ്യപ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ HIV വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യ ക്ഷേമ ബോർഡ് വഴി പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. സെന്ററിന്റെ പ്രവർത്തനം കൃത്യമായ ഇടവേളകളിൽ വിലയിരുത്തി വരുന്നുണ്ട്.

7. 24x7 ട്രാൻസ്ജെൻഡർ ഹെല്പ് ലൈൻ

സംസ്ഥാനത്ത് സാമൂഹ്യ നീതി വകുപ്പിന്റെ മേൽനോട്ടത്തിൽ 24x7 ട്രാൻസ്ജെൻഡർ ഹെല്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്. • കമ്മ്യൂണിറ്റി കൗൺസിലറിന്റെ സേവനം ഏതു സമയത്തും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന വ്യക്തിക്ക് ലഭിക്കുന്നതാണ്. ലഭിക്കുന്ന പരാതികൾക്കെതിരെ ഉചിതമായ നടപടികൾ വകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്. പോലീസിന്റെ സേവനം അത്യാവശ്യമായിടത്ത് ആയത് എത്തിക്കുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചു വരുന്നു.

8. ബ്യൂട്ടിഷൻ പരിശീലന പദ്ധതി

കേരളത്തിലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയും (എറണാകുളം) സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തുന്ന ബ്യൂട്ടിഷൻ പരിശീലന പദ്ധതി വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്.
ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നത് സാമൂഹ്യനീതി വകുപ്പിൽ - പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിന്റെ നേതൃത്വത്തിലാണ്. പരിശീലന പരിപാടിയുടെ കാലാവധി 3 മാസം. പഠിതാക്കൾക്ക് പ്രതിമാസം ഒരു നിശ്ചിത തുക സ്റ്റൈപ്പൻഡ് നൽകുന്നതാണ്.

9. തയ്യൽ മെഷീൻ വിതരണ പദ്ധതി

  നിലവിൽ പല വിധത്തിലുള്ള വിവേചനങ്ങൾക്കും, അവകാശലംഘനങ്ങൾക്കും വിധേയരാകേണ്ടി വരുന്ന ട്രാൻസ്ജൻഡർ സമൂഹത്തിന് പ്രത്യേക പരിഗണന നൽകി സാമൂഹ്യ പുന:രധിവാസം ഉറപ്പാക്കേണ്ടതുണ്ട്. അയതുപ്രകാരം തയ്യൽ പഠിച്ച് പ്രവർത്തിപരിചയമുള്ള ട്രാൻസ്ജൻഡർ വ്യക്തികൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ മെഷീൻ വിതരണം ചെയ്യുന്ന പദ്ധതി വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകമാനമുള്ള 100 ട്രാൻസ്ജൻഡർ വ്യക്തികൾക്ക് തയ്യൽ - മെഷീൻ നൽകുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. • മെഷീനുകൾ ജില്ലകളിൽ വിതരണം ചെയ്തുവരുന്നു.

10. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം

കേരളത്തിലെ ട്രാൻസ്ജെൻഡർ വ്യക്തികൾ പ്രധാനമായും നേരിടുന്ന വെല്ലുവിളിയാണ് ശാരീരിക മാറ്റം. ഇതിനായി ഭീമമായ തുക ട്രാൻസ്ജെൻഡർ വ്യക്തികൾ ചിലവാക്കേണ്ടി വരുന്നുണ്ട്. പുരുഷനിൽ നിന്നും സ്ത്രീയിലേക്കും സ്ത്രീയിൽ നിന്നും പുരുഷനിലേക്കും ഉണ്ടാകുന്ന ശാരീരിക മാറ്റത്തിന് ലിംഗമാറ്റ ശസ്ത്രക്രിയ അനിവാര്യമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരമാവധി രണ്ടു ലക്ഷം രൂപ വീതമാണ് ധനസഹായം നൽകിവരുന്നത്. അപേക്ഷകന് വകുപ്പ് നൽകുന്ന ട്രാൻസ്ജെൻഡർ ID card, മേൽ വിലാസം തെളിയിക്കുന്നതിനുള്ള രേഖ (Voters ID, Aadhaar) എന്നിവ ഉണ്ടായിരിക്കണം . ലിംഗമാറ്റ ശസ്ത്രക്രിയകൾക്ക് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായിട്ടുള്ള ഏതെങ്കിലും ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ശേഷം വ്യക്തമായ ചികിത്സാ റിപ്പോർട്ട്, ഡോക്ടറുടെ സാക്ഷ്യപത്രം, എന്നിവ ഹാജരാക്കേണ്ടതാണ്. ലിംഗമാറ്റത്തിനായുള്ള ആദ്യഘട്ട ശസ്ത്രക്രിയയ്ക്ക് വിധേയരായവർക്കും എല്ലാ ഘട്ടങ്ങളും പൂർത്തികരിച്ചവർക്കും വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രായ പരിധി 18 വയസ്സ് പൂർത്തിയായിരിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ, ബാങ്ക് അക്കൗണ്ട് നമ്പർ (IFSC ഉൾപ്പെടെ) സഹിതം സാമൂഹ്യനീതി ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

11.SRS കഴിഞ്ഞ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പോഷകാഹാരത്തിനും തുടർചികിത്സയ്ക്കും സാമ്പത്തിക സഹായം നൽകുന്ന പദ്ധതി

 എസ്.ആർ.എസ് കഴിഞ്ഞ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സർജറി കഴിഞ്ഞ് 12 മാസത്തേക്ക് പോഷകാഹാരം വാങ്ങുന്നതിനും മറ്റനുബന്ധ ചിലവുകൾക്കുമായി ഒരു നിശ്ചിത തുക വകുപ്പ് വകയിരുത്തിയിട്ടുണ്ട്. പ്രതിമാസം 3000/- രൂപയാണ് വകുപ്പ് നൽകി വരുന്നത്. ഓരോ മാസവും നിശ്ചിത തുക ലഭിക്കുന്നതുമൂലം എസ്.ആർ.എസ് കഴിഞ്ഞ ട്രാൻസ്ജൻഡർ വ്യക്തികളുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിനായി സഹായകരമാവും. ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുകയും, അർഹരായവർക്ക് ധനസഹായം വിതരണം ചെയ്ത് വരുകയും ചെയ്യുന്നു. അപേക്ഷകൾ വകുപ്പിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിൽ നേരിട്ട് നൽകാവുന്നതാണ്.

12. സ്വയം തൊഴിൽ ധനസഹായം

നിലവിൽ പല വിധത്തിലുള്ള വിവേചനങ്ങൾക്കും, അവകാശലംഘനങ്ങൾക്കും വിധേയരാകേണ്ടി വരുന്ന ട്രാൻസ്ജൻഡർ സമൂഹത്തിന് പ്രത്യേക പരിഗണന നൽകി സാമൂഹ്യ പുന:രധിവാസം ഉറപ്പാക്കേണ്ടതുണ്ട്. ഇതിലേക്കായി ഇവർക്ക് സ്വന്തമായി തൊഴിൽ കണ്ടെത്തുന്നതിനുള്ള 'സാമ്പത്തിക സഹായം അനുവദിച്ചിട്ടുണ്ട്. തൊഴിൽ സംരംഭം തുടങ്ങുന്നതിനായി ഒരു വ്യക്തിക്ക് 50,000/- രൂപ എന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. മേൽവിലാസം തെളിയിക്കുന്ന രേഖ (ഇലക്ഷൻ ഐ.ഡി/ആധാർ/ഡ്രൈവിംഗ് ലൈസൻസ് /പാസ് പോർട്ട് /സി.ബി.ഒയുടെ അംഗത്വം തെളിയിക്കുന്ന രേഖ (അംഗത്വ നമ്പർ സഹിതം) • ബാങ്ക് പാസ് ബുക്കിന്റെ മുൻപേജിന്റെ പകർപ്പ് (ബാങ്കിന്റെ പേര്, ബ്രാഞ്ച്, IFSC ഉൾപ്പെടുന്നത് ) ചെയ്യാനുദ്ദേശിക്കുന്ന സ്വയംതൊഴിലിന്റെ വിശദമായ പ്രോജക്ട് പ്രൊപ്പോസൽ. ' : പ്രായ പരിധി 18-നും 55-നും മധ്യേ. . നിശ്ചിതമാതൃകയിലുള്ള അപേക്ഷ പ്രൊജക്റ്റിന്റെ വിശദമായ രൂപരേഖ സഹിതം സാമൂഹ്യനീതി ' ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

13.വനിതാ വികസന കോർപ്പറേഷൻ വഴി സ്വയം തൊഴിലിനുള്ള വായ്പ പദ്ധതി 
  
   ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വ്യക്തിപരമായോ, സംഘം ചേർന്നോ തൊഴിൽ സംരംഭം തുടങ്ങുന്നതിനായിയുള്ള പദ്ധതിയാണ് ഇത്. "വനിതാ വികസന കോർപ്പറേഷൻ മുഖേന ആയിരിക്കും തുക നൽകപ്പെടുക. 'ഒരു സംരംഭകർക്കോ സംരംഭകത്വത്തിനോ 3 ലക്ഷം രൂപ വരെ ആയിരിക്കും നൽകുക. പ്രാരംഭ ഘട്ടമെന്ന നിലയിൽ സംസ്ഥനത്തെ 10 അംഗങ്ങൽക്കായിരിക്കും തുക നൽകുക. പ്രസ്തുത പദ്ധതി പ്രകാരം സ്വയം തൊഴിൽ കണ്ടെത്തി ട്രാൻസ്ജെൻഡർ വ്യക്തികളെ സ്വയം പര്യാപ്ത്തരക്കാൻ കഴിയും. : അപേക്ഷകൾ വകുപ്പിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിൽ നേരിട്ട് നൽകാവുന്നതാണ്.

14. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഡ്രൈവിംഗ് പരിശീലനം

 സംസ്ഥാനത്തെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനായി ഡ്രൈവിംഗ് പരിശീലനം നൽകുന്ന പദ്ധതി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നു. • ഒരു ജില്ലയിൽ 5 വീതം ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകാനാണ് പ്രാരംഭ ഘട്ട തീരുമാനം. ഇതിൻ പ്രകാരം 14 ജില്ലകളിലും അപേക്ഷ സ്വീകരിക്കുകയും ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡുകളുടെ അംഗീകാരത്തോടെ ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. • 2018 മാർച്ച് മാസം തന്നെ പരിശീലന പരിപാടിക്കുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. പ്രസ്തുത പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നു. അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.

15.ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് വിവാഹധനസഹായം നൽകുന്ന പദ്ധതി

 നിയമപരമായി വിവാഹം ചെയ്ത ട്രാൻസ്ജെൻഡർ ദമ്പതികൾക്കാണ് ഈ പദ്ധതി ലഭ്യമാകുന്നത്. 30,000/- രൂപയാണ് ധനസഹായമായി ലഭ്യമാകുന്നത്. • വിവാഹശേഷം 6 മാസത്തിനു ശേഷവും ഒരു വർഷത്തിനകവും ധനസഹായതിനായുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകരിൽ ഒരാൾ മാത്രം ട്രാൻസ്ജെൻഡർ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. - അപേക്ഷകൾ വകുപ്പിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ - സെല്ലിൽ നേരിട്ട് നൽകാവുന്നതാണ്.

16. കെയർ ഹോം/ ഷോർട് സ്റ്റേ ഹോമുകൾ

കെയർ ഹോം / ഷോർട് സ്റ്റേ ഹോമുകൾ കേരളത്തിലെ വിവിധ കമ്മ്യൂണിറ്റി ബേസ്ഡ് ഒർഗനൈസേഷന്റെ കീഴിൽ പ്രവർത്തിക്കുന്നതായിരിക്കും . . പ്രാരംഭ ഘട്ടമെന്ന നിലയിൽ കേരളത്തിൽ 5 കെയർ ഹോം , ഷോർട് സ്റ്റേ ഹോമുകൾ അരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടുമുണ്ട്.

17. നൈപുണ്യ വികസന പരിശിലന പരിപാടി

ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കും അനുസരിച്ചുള്ള തൊഴിൽ കണ്ടെത്തുന്നതിനുവേണ്ടിയാണ് പ്രസ്തുത പദ്ധതി ആവിഷ്കരിക്കുന്നത്. സർക്കാർ/സർക്കാരിതര ഏജൻസി മുഖേന പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്.