സുശീല ഗോപാലൻ
സുശീല ഗോപാലൻ (1929-2001)
സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിൽ ഒരാരാളായ സുശീല ഗോപാലൻ അമ്പലപ്പുഴയിൽ നിന്ന് നിയമസഭയിലെത്തുകയും നായനാർ മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയാവുകയും ചെയ്തു. കേരള മന്ത്രിസഭയിൽ അംഗമാകുന്ന നാലാമത്തെ വനിതയാണ് സുശീല.
രാജ്യത്തുടനീളം ജാതി, ഭാഷ വിവേചനങ്ങൾക്കെതിരെ തൊഴിലാളികളെ സംഘടിപ്പിയ്ക്കുന്നതിൽ മികച്ച സംഘടനാ ശേഷി പുലർത്തിയിരുന്ന സുശീല ഒരു മികച്ച ട്രേഡ് യൂണിയൻ നേതാവ്, ഫെമിനിസ്റ്റ്, പ്രഭാഷക, എഴുത്തുകാരി എന്നീ നിലകളിൽ പ്രശസ്തയാണ്. ആൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അവർ 1980-ൽ ആലപ്പുഴയിൽ നിന്നും 1991-ൽ ചിറയിൻകീഴ് നിന്നുമായി രണ്ടു തവണ സുശീല ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.