മാലേത്ത് സരളാദേവി

Malethu Sarala Devi

പതിനൊന്നാം കേരള നിയമ സഭയിൽ ആറൻമുള മണ്ഡലത്തെ പ്രതിനിധീകരിച്ച് കോൺഗ്രസ് അംഗമായാണ് മാലേത്ത് സരളാദേവി നിയമസഭയിലെത്തിയത്. പിന്നീട് ഡി.ഐ.സി.യിൽ ചേർന്ന് പ്രവർത്തിയ്ക്കുവാനായി  അവർ നിയമസഭാംഗത്വം രാജിവെയ്ക്കുകയും കോൺഗ്രസിൽ നിന്ന് പുറത്ത് പോവുകയും ചെയ്തു.

കെപിസിസി എക്സിക്യൂട്ടിവ് കമ്മറ്റിയംഗം, പത്തനംതിട്ട ജില്ലാ കൗൺസിലംഗം, ആറന്മുള പഞ്ചായത്തംഗം, പത്തനംതിട്ട മഹിളാ കോൺഗ്രസ് പ്രസിഡന്റ്,  സോഷ്യൽ വെൽഫയർ  ബോർഡ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.