സുഹാസിനി

Suhasini Maniratnam - Movies, Biography, News, Age & Photos | BookMyShow

സുഹാസിനി (1961-

ചാരുഹാസൻ്റെയും കോമളത്തിൻ്റെയും മകളായി 1961 ഓഗസ്റ്റ് 15 ന് ചെന്നൈയിൽ സുഹാസിനി ജനിച്ചു. മദ്രാസ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഛായാഗ്രാഹണത്തിൽ ബിരുദം നേടിയ ആദ്യ വനിതയായ അവർ മേക്കപ്പ് ആർട്ടിസ്റ്റായി സിനിമാ ജീവിതമാരംഭിച്ചു. 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് സുഹാസിനി കരസ്ഥമാക്കി. 

1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി, റഹ്മാൻ എന്നിവർ അഭിനയിച്ച കൂടെവിടെ എന്ന സിനിമയിലൂടെ സുഹാസിനി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

1986-ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. 1987-ൽ സിബി മലയിൽ സംവിധാനം ചെയ്ത എഴുതപുരങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആദ്യമായി മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സുഹാസിനിയ്ക്ക് ലഭിയ്ക്കുന്നത്. 2001-ൽ ബി. കണ്ണൻ സംവിധാനം ചെയ്ത തീർത്ഥാടനം എന്ന ചിത്രത്തിലൂടെ രണ്ടാമതും മികച്ച നടിയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് സുഹാസിനിയ്ക്ക് ലഭിച്ചു. 

1995-ൽ ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്ത സുഹാസിനി പങ്കാളിയായ മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും സജീവമായി പ്രവർത്തിയ്ക്കുന്നു.