ശ്രേയ ഘോഷാൽ

Singer Shreya Ghoshal releases new soulful single, 'Angana Morey' - Watch |  Music News | Zee News

ശ്രേയ ഘോഷാൽ (1984-

1984-ൽ പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ജനിച്ച ശ്രേയ ഘോഷാൽ 4 വയസ്സുള്ളപ്പോൾ മുതൽ സംഗീതം പഠിയ്ക്കാനാരംഭിച്ച ശ്രേയ ആറാം വയസ്സിൽ പത്മശ്രീ കല്യാൺജി ഭായി, മുക്ത ഭിദേജി എന്നിവരിൽ നിന്നും ക്ലാസ്സിക്കൽ സംഗീതം പഠിച്ചു തുടങ്ങി. 6 വയസു കഴിഞ്ഞപ്പോൾ മുതൽ ശ്രേയ ഹിന്ദുസ്ഥാനി ക്ലാസിക്കൽ സംഗീതം പഠിയ്ക്കാൻ ആരംഭിച്ചു. രണ്ടായിരത്തിൽ സീ ടെലിവിഷന്റെ റിയാലിറ്റി ഷോ ആയ സ രി ഗ മയിലെ പ്രശസ്തിയിലൂടെയാണ് ശ്രേയ ചലച്ചിത്ര ഗാനരംഗത്തേയ്ക്ക് വരുന്നത്. 

ദേവദാസ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ആയിരുന്നു ശ്രേയയുടെ ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്കുള്ള അരങ്ങേറ്റം. ആ ചിത്രത്തിലെ ശ്രേയ ആലപിച്ച ഗാനങ്ങൾക്ക് ദേശീയ അവാർഡ്, ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ഫിലിംഫെയർ അവാർഡ്, ഫിലിം ഫെയറിന്റെ പുതിയ സംഗീത പ്രതിഭകൾക്കുള്ള ആർ.ഡി. ബർമ്മൻ‌ അവാർഡ് എന്നിവ ലഭിച്ചു. 

അമേരിക്കൻ ബിസിനസ് മാസികയായ ഫോർബ്സിൻറെ ഇന്ത്യയിലെ 100 അതിപ്രശസ്ത വ്യക്തികളിൽ ഒരാളായി 4 തവണ ശ്രേയയെ വിശേഷിപ്പിച്ചട്ടുണ്ട്. 

സംഗീത സംവിധായകനായ അല്‍ഫോണ്‍സ് ജോസഫ് സംഗീതം നല്‍കിയ ബിഗ്ബിയിലെ ഗാനങ്ങളിലൂടെയാണ് ശ്രേയ മലയാളത്തിന് ആദ്യമായി ശബ്ദം നല്‍കുന്നത്.

 ഹിന്ദി, ഉർദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, മലയാളം, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിൽ ശ്രേയ ഘോഷാൽ പാടിയിട്ടുണ്ട്.

മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് 2002, 2005, 2007, 2008 എന്നീ വർഷങ്ങളിലായി നാലുതവണ ശ്രേയയെ തേടിയെത്തി. ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള അവാർഡുകളിൽ അഞ്ചെണ്ണമുൾപ്പെടെ 6 ഫിലിം ഫെയർ അവർഡുകൾ, മികച്ച പിന്നണി ഗായികയ്ക്കുള്ള ഒൻപത് സൗത്ത് ഫിലിം ഫെയർ പുരസ്കാരങ്ങൾ (തമിഴ് 2, മലയാളം 5, കന്നഡ 2, തെലുങ്ക് 1), മികച്ച ഗായികയ്ക്കുള്ള രണ്ട് തമിഴ്‍നാട് സ്റ്റേറ്റ് ഫിലിം അവാർഡ്, 2009, 2011, 2014, 2018 വർഷങ്ങളിലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്ക്കാരം എന്നിങ്ങനെ നിരവധി പുരസ്‌ക്കരണങ്ങളാണ് ശ്രേയയെ തേടിയെത്തിയിട്ടുള്ളത്.