കെ. എസ്. ചിത്ര
കെ. എസ്. ചിത്ര (1963-
1963ൽ തിരുവനന്തപുരത്ത് കരമനയിൽ ജനിച്ച കെ. എസ്. ചിത്രയുടെ ആദ്യഗുരു പിതാവ് കൃഷ്ണന് നായരായിരുന്നു. ഡോ.കെ ഓമനക്കുട്ടിയുടെ കീഴിലും പിന്നീട് ചിത്ര സംഗീതം അഭ്യസിച്ചു.
നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേയ്ക്കുള്ള ചിത്രയുടെ കടന്നു വരവ്. പിന്നണിഗായികയ്ക്കുള്ള ആറു ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ച ഏക ഗായികയാണ് ചിത്ര. മികച്ച ഗായികയ്ക്കുള്ള കേരള സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ചിത്രയെ തേടിയെത്തിയത് 15 തവണയാണ്. 1985- 95 കാലത്ത് ചിത്ര മാത്രമാണ് ഈ പുരസ്കാരത്തിന് അര്‍ഹയായതും.
നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പുരസ്കാരങ്ങള്‍ പലവട്ടം നേടിയ ഏക ഗായികയും ദക്ഷിണേന്ത്യയുടെ "വാനമ്പാടി" എന്നറിയപ്പെടുന്ന ചിത്ര ആണ്. ഏഴു തവണ ആന്ധ്ര സര്‍ക്കാരും നാലു തവണ തമിഴ്നാട് സര്‍ക്കാരും മൂന്നു തവണ കര്‍ണാടക സര്‍ക്കാരും മികച്ച ഗായികയ്ക്കുളള പുരസ്കാരം ചിത്രയ്ക്ക് സമ്മാനിച്ചു. 1997 ല്‍ കലൈമാമണി പുരസ്കാരം നല്‍കിയാണ് തമിഴ്നാട് സര്‍ക്കാര്‍ ചിത്രയെ ആദരിച്ചത്. 2005 ല്‍ പദ്മശ്രീ ലഭിച്ച ചിത്രയ്ക്ക് 2021-ൽ പദ്മഭൂഷണും ലഭിച്ചു.