അഭയ കിരണം

സ്വന്തമായി  വീടോ സ്ഥിര വരുമാനമോ ഇല്ലാത്ത അഭയ സ്ഥാനമില്ലാതെ കഴിയുന്ന  വിധവകളുടെ (ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ച് 7 വര്‍ഷം   അയവര്‍)  ജീവിതം മെച്ചപ്പെടുത്തുന്നതിനും അവരെ സംരക്ഷിക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.  ഇങ്ങനെയുള്ള  വിധവകളെ സംരക്ഷിക്കുന്ന കുടുംബത്തിലെ ഉത്തരവാദിത്വപ്പെട്ട വ്യക്തിയ്ക്ക്  മാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് 'അഭയ കിരണം'

പദ്ധതി മാനദണ്ഡം

  1. ഗുണഭോക്താവായി തെരഞ്ഞടുക്കുന്ന അഗതികളായ വിധവകള്‍ക്ക്  50 വയസ്സിന്      മുകളില്‍ പ്രായമുണ്ടായിരിക്കണം.
  2. വാര്‍ഷിക  വരുമാന പരിധി ഒരു ലക്ഷം  രൂപയില്‍ കവിയാന്‍ പാടില്ല.
  3. സ്വന്തമായി വീടോ സ്ഥലമോ ഉണ്ടായിരിക്കുവാന്‍ പാടില്ല.
  4. സര്‍വ്വീസ് പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍  എന്നിവ കൈപ്പറ്റുന്നവരാകരുത്.
  5. പ്രായ പൂര്‍ത്തിയായ  മക്കള്‍ ഉണ്ടായിരിക്കുവാന്‍ പാടില്ല.
  6. അപേക്ഷക വിധവയാണെന്നും (ഭര്‍ത്താവ് മരിച്ചവരോ ഭര്‍ത്താവ് ഉപേക്ഷിച്ച്  7 വര്‍ഷമായവരോ ആണെന്നും)  ബന്ധുവിന്റെ  പരിചരണത്തില്‍  കഴിയുന്ന      വ്യക്തിയാണെന്നും  വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫൈ ചെയ്തിരിക്കണം.
  7. അപേക്ഷക ഏതെങ്കിലും സ്ഥാപനത്തിലെ അന്തേവാസിയാകാന്‍ പാടില്ല.

അപേക്ഷിക്കേണ്ട വിധവും ഹാജരാക്കേണ്ട രേഖകളും

  1. അപേക്ഷ ഫോറം (നിശ്ചിത മാതൃകയിലുള്ളത്.)
  2. വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകള്‍  (സ്കുൂള്‍ സര്‍ട്ടിഫിക്കറ്റ്,  ഇലക്ഷന്‍      ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും കോപ്പി)
  3. വരുമാന സര്‍ട്ടിഫിക്കറ്റ് /മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ട റേഷന്‍  കാര്‍ഡ് കോപ്പി
  4. അപേക്ഷക ബന്ധുവിന്റെ   സംരക്ഷണത്തിലാണെന്നും  വിധവയാണെന്നുമുള്ള      രേഖ (വില്ലേജ് ഓഫീസര്‍ നല്‍കിയത്  മാനദണ്ഡത്തില്‍  കാണിച്ച പ്രകാരം)
  5. അപേക്ഷകയുടെയും സംരക്ഷണം നല്‍കുന്നയാളിന്റേയും പേരിലുള്ള ജോയിന്റ്      അക്കൗണ്ട്   ബാങ്ക് പാസ്സ് ബുക്ക് കോപ്പി .
  6. അപേക്ഷകള്‍ ശിശു വികസന പദ്ധതി ഓഫീസര്‍ മുഖേനെ സമര്‍പ്പിക്കേണ്ടതാണ്.