വിധവകള്‍ക്കും വിവാഹേമാചിതര്‍ക്കുമുള്ള പെൻഷൻ (ഐ. ജി. എൻ. ഡബ്യു. പി. എസ്)

ലഭിക്കുന്ന ആനുകൂല്യം: 1600 രൂപ

അപേക്ഷ നൽകേണ്ടത്:  ഗ്രാമപഞ്ചായത്ത് /നഗരസഭ സെക്രട്ടറിക്ക്

ഹാജരാക്കേണ്ട രേഖകൾ:

  1. നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ  രണ്ടു പ്രതി
  2. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണസർട്ടിഫിക്കേറ്റോ വിവാഹേമാചിതയാണെങ്കിൽ വിവാഹേമാചനം നേടിയതിന്റെ രേഖേയാ വില്ലേജ് ഓഫീസറിൽനിന്നുള്ള സർട്ടിഫിക്കേറ്റോ.
  3. അപേക്ഷ നൽകന്ന സമയത്ത് അപേക്ഷക രണ്ടു വർഷെമങ്കിലും കേരളത്തിൽ സ്ഥിര താമസമാണന്ന് തെളിയിക്കുന്ന രേഖകൾ (റേഷൻ കാർഡ്/മേൽവിലാസം തെളിയിക്കുന്ന മറ്റ് രേഖയുടെ പകർപ്പുകൾ)
  4. തിരിച്ചറിയൽ രേഖ (ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ആധാർ കാർഡ്/ഫോട്ടോ പതിച്ച മറ്റേതെങ്കിലും രേഖകൾ)
  5. വരുമാനം തെളിയിക്കാൻ വില്ലേജ് ഓഫീസറിൽനിന്നുള്ള സർട്ടിഫിക്കറ്റ്

വരുമാനപരിധി:  കടുംബവാർഷികവരുമാനം: 1,00,000 രൂപ

അന്വേഷണോദ്യോഗസ്ഥർ:  . സി. ഡി. എസ്.  സൂപ്പര്‍വൈസര്‍

തീരുമാനം  എടുക്കുന്നത്:  പഞ്ചായത്ത്/നഗരസഭ ഭരണസമിതി

അപ്പീലധികാരി:  കളക്ടർ

കറിപ്പ്

  1. ഭർത്താവിനെ കാണാതായി 7 വർഷം കഴിഞ്ഞവര്‍ക്കും പെൻഷന് അപേക്ഷിക്കാം. അതു തെളിയിക്കുന്ന രേഖ  ഹാജരാക്കണം.
  2. 20 വയസ്സിൽക്കൂടുതൽ പ്രായമള്ള ആൺമക്കൾ ഉള്ളവര്‍ക്കും പെൻഷൻ ലഭിക്കാം.
  3. കഴിഞ്ഞ  രണ്ടു വർഷമായി കേരളത്തിൽ തുടർച്ചയായി സ്ഥിരതാമസക്കാർ ആയിരിക്കണം.
  4. കോണ്‍ട്രിബ്യൂഷന്‍  അടച്ച് വിവിധ ക്ഷേമനിധി ബാോർഡുകളിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവര്‍,  ഹോണേററിയം കൈപ്പറ്റുന്നവര്‍ ,    അങ്കണവാടി  ജീവനക്കാർ,  തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിലെ  തെരെഞ്ഞടുക്കെപ്പട്ട  അംഗങ്ങൾ, ഗ്രാന്റ്   ലഭിക്കുന്ന അനാ/അഗതി/വൃദ്ധമന്ദിരങ്ങ/ക്ഷേമസ്ഥാപനങ്ങൾ  എന്നിവയിലെ  അന്തേവാ സികൾ, വികലാംഗ പെൻഷൻ കൈപ്പറ്റുന്നവര്‍ എന്നിവർക്ക് അർഹമായ മാനദണ്ഡങ്ങള്‍ക്കു  വിധേയമായി ഏതെങ്കിലും ഒരു സാമൂഹിക പെൻഷനു കൂടി അർഹതയുണ്ട്(ജി. .  (എം. എസ്.)  9/2016 സാ. നീ. .  തീയതി 30.01.2016 ജി. . (എം. എസ്.) 324/2016/ഫിൻ തീയതി 15.08.2016)
  5. പുനർവിവാഹം നടത്തിയിട്ടില്ല എന്നതിന സ്വയം സാക്ഷ്യെപ്പടുത്തിയാൽ മതി.
  6. പെൻഷൻ കൈപ്പറ്റന്ന   ആൾ മരിച്ചാൽ കടിശ്ശിക അനന്തരാവകാശികള്‍ക്കു ലഭിക്കും.
  7. അപേക്ഷ നൽകന്ന തീയതി മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും.